ജിദ്ദ: സ്ത്രീ-പുരുഷ വേതന വിവേചനം അവസാനിപ്പിച്ച് സൗദി അറേബ്യ. ഒരേ ജോലിക്ക് വ്യത്യസ്ത വേതനം നിര്‍ണയിക്കുന്ന രീതിക്കാണ് മാനവ വിഭവശേഷി സാമൂഹിക വികസനമന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ സൗദിയില്‍ ദീര്‍ഘകാലമായി ഉയര്‍ന്ന ആവശ്യത്തിനാണ് സര്‍ക്കാര്‍ അംഗീകാരം നല്‍കിയത്.
പ്രായം, ലിംഗവ്യത്യാസം, വൈകല്യം, മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ നിയമിക്കുന്നതിലോ, ജോലി സ്ഥലത്തെ വിവേചനത്തില്‍ നിന്നും തൊഴിലുടമകളെ വിലക്കുന്നതാണ് പുതിയ നിയമം. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം തൊഴിലുടമകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ കൈമാറി.
ജീവനക്കാര്‍ക്കിടയില്‍ ലിംഗാധിഷ്ടിത വിവേചനമില്ലെന്ന് ഉറപ്പാക്കുന്നതാണ് പുതിയ ഉത്തരവെന്ന് മാനവവിഭവശേഷി മന്ത്രാലം പ്രതികരിച്ചു. നേരത്തെ സൗദിയിലെ വനിതാ കൗണ്‍സില്‍ അംഗങ്ങളും സ്വകാര്യമേഖലയില്‍ വേതന വ്യവസ്ഥയില്‍ തുടരുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
തങ്ങളുടെ പുരുഷ സഹപ്രവര്‍ത്തകര്‍ ചെയ്യുന്ന അതേ ജോലിക്ക് 56 ശതമാനം കുറഞ്ഞ ശമ്പളമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നതെന്ന് ഷൗറ കൗണ്‍സിലെ വനിതാ അംഗങ്ങള്‍ തന്നെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ലോകത്ത് വേതനവ്യവസ്ഥയിലെ ജെന്‍ഡര്‍ ഗ്യാപ്പിന്റെ പട്ടികയില്‍ 107ാം സ്ഥാനത്താണ് സൗദി അറേബ്യ.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…