Categories: Gulf

സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു; ഒരുദിവസത്തിനിടെ 45 മരണങ്ങള്‍

റിയാദ്: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4301 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചതോടെ സൗദി അറേബ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒന്നരലക്ഷം കടന്നു. 150,292 പേർക്കാണ് ഇവിടെ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഒരുദിവസത്തിനിടെ 45 മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1184 ആയും ഉയർന്നു.

ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പുകൾ പ്രകാരം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം 1,849 പേർ കൂടി രോഗമുക്തരായിട്ടുണ്ട്. നിലവിൽ 95,764 പേരാണ് രോഗമുക്തി നേടിയിട്ടുള്ളത്. 53,344 പേരാണ് ചികിത്സയിൽ തുടരുന്നുണ്ടെന്നും ആരോഗ്യമന്ത്രാലയം വക്താവ് പറയുന്നു. റിയാദിലാണ് കഴിഞ്ഞ ദിവസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. 1,091 പേർക്ക്. ഹഫൗഫിൽ ജിദ്ദയിൽ 430 പേർക്കും ജിദ്ദയിൽ 384 പേര്‍ക്കും സ്ഥിരീകരിച്ചിട്ടുണ്ട്.

ചികിത്സയിൽ തുടരുന്നവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെയാണ് നൽകി വരുന്നതെന്ന കാര്യവും ആരോഗ്യ മന്ത്രാലയം വക്താവ് എടുത്തു പറഞ്ഞിട്ടുണ്ട്.

Newsdesk

Recent Posts

നിങ്ങളുടെ ടാക്സ് റീഫണ്ട് ഇനിയും ക്ലെയിം ചെയ്തില്ലേ.?

നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…

19 hours ago

ലിമെറിക്ക്, ടിപ്പററി, മൊണാഗൻ, എന്നിവിടങ്ങളിൽ നടന്ന വാഹനാപകടങ്ങളിൽ മൂന്ന് മരണം

ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…

20 hours ago

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘സാഹിതീയം- പുസ്തക ചർച്ച’

സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…

23 hours ago

2021 ടാക്സ് റീഫണ്ട് ക്ലെയിമിനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും

2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…

23 hours ago

നാഷണൽ ചൈൽഡ്കെയർ സ്കീം: വരുമാന പരിധിയിലെ മാറ്റം 47,000 കുടുംബങ്ങൾക്ക് പ്രയോജനം നൽകും

അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…

2 days ago

Monzoക്ക് സെൻട്രൽ ബാങ്കിൽ നിന്ന് സമ്പൂർണ ബാങ്കിംഗ് ലൈസൻസ് ലഭിച്ചു

യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…

2 days ago