റിയാദ്: ടൂറിസം രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സൗദി അറേബ്യ. 15 ബില്യണ്‍ സൗദി റിയാലിന്റെ പുതിയ വികസന ഫണ്ടാണ് സൗദി ഒരുക്കുന്നത്.
മികച്ച ടൂറിസം അനുഭവം നല്‍കുന്നതിനും സൗദിയുടെ ലക്ഷ്യത്തിലെത്താനും പുതിയ ഫണ്ട് നിര്‍ണായക പങ്കു വഹിക്കുമെന്ന് രാജ്യത്തിന്റെ ടൂറിസം മന്ത്രി അഹമ്മദ് അല്‍ ഖത്തീബ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് വിദേശവിനോദ സഞ്ചാരത്തിനായി സൗദി ടൂറിസം രംഗം തുറന്നത്. സൗദിയുടെ വിഷന്‍ 2030 ന്റെ ഭാഗമായിട്ടായിരുന്നു തീരുമാനം.
രാജ്യത്തിന്റെ ആകെ ജി.ഡി.പിയുടെ 3 ശതമാനമാണ് നിലവില്‍ ടൂറിസത്തില്‍ നിന്നും സൗദിക്ക് ലഭിക്കുന്നത്. 2030 ഓടെ ഇത് 10 ശതമാനമായി ഉയര്‍ത്താനാണ് സൗദി ലക്ഷ്യമിടുന്നത്. ഇത് 10 ലക്ഷം തൊഴിലവസരങ്ങള്‍ ഉണ്ടാക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ടൂറിസം മേഖല അഭൂതപൂര്‍വമായ ആഗോള വെല്ലുവിളികളെ അഭിമുഖീകരിക്കുന്ന ഈ സമയത്ത് ഫണ്ട് സമാഹരിക്കുന്നത് സൗദി ടൂറിസത്തെക്കുറിച്ചുള്ള ദീര്‍ഘകാല കാഴ്ചപ്പാടില്‍ നിക്ഷേപകര്‍ക്കും സ്വകാര്യ മേഖലയ്ക്കും ഉള്ള ആത്മവിശ്വാസത്തിന്റെ തെളിവാണെന്ന് ടൂറിസം മന്ത്രി പറഞ്ഞു.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നിയന്ത്രണണങ്ങളില്‍ സൗദി ശനിയാഴ്ച ഇളവു വരുത്തിയിരുന്നു.
ഹൂസ്റ്റൺ: രണ്ട് കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ നടന്ന കൗണ്ടി കമ്മീഷണർ കോടതിയുടെ ആദ്യ യോഗത്തിൽ…
ഡാളസ്: കേരള നിയമ സഭാ തിരഞ്ഞെടുപ്പ് അവലോകന യോഗം മാർച്ച് 29-ന് ഡാളസിലെ വാൽവുഡ് പാർക്ക്‌വേയിലുള്ള കോൺഫറൻസ് ഹാളിൽ ഐ.ഒ.സി…
നഗരത്തിന് നൽകിയ സംഭാവനകൾക്ക് ലോർഡ് മേയറുടെ അവാർഡുകൾക്ക് അർഹതയുണ്ടെന്ന് വിശ്വസിക്കുന്ന ഗ്രൂപ്പുകളെയും വ്യക്തികളെയും നാമനിർദ്ദേശം ചെയ്യാൻ ഡബ്ലിൻ സിറ്റിയിലെ ജനങ്ങൾക്ക്…
ന്യൂയോർക്ക്: 2026-ൽ നടക്കാനിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവാസി മലയാളികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യൻ ഓവർസീസ്…
വത്തിക്കാൻ സിറ്റി: യുദ്ധത്തെയും അക്രമത്തെയും നിശിതമായി വിമർശിച്ചുകൊണ്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുടെ പാം സൺഡേ (ഓശാന ഞായർ) സന്ദേശം. അമേരിക്കയും…
ഡെൻവർ: ലോകപ്രശസ്ത ബോഡിബിൽഡറും ഹോളിവുഡ് താരവുമായ അർനോൾഡ് ഷാസെനെഗറുടെ മകൻ ജോസഫ് ബീന തന്റെ ആദ്യ ബോഡിബിൽഡിംഗ് മത്സരത്തിൽ തന്നെ…