Categories: Gulf

ചായക്കടകളടക്കമുള്ള 9 വ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ സൗ​ദി​വ​ൽ​ക്ക​ര​ണം വ്യാ​ഴാ​ഴ്ച മു​ത​ൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ ഒന്‍പതുവ്യാ​പാ​ര മേ​ഖ​ല​ക​ളി​ലെ ചി​ല്ല​റ, മൊ​ത്ത വി​ൽ​പ്പ​ന​ശാ​ല​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ന​ട​പ്പി​ലാ​ക്കാ​നു​ള്ള തീ​രു​മാ​നം വ്യാ​ഴാ​ഴ്ച(​ഓ​ഗ​സ്റ്റ് 20) മു​ത​ൽ പ്രാബല്യത്തില്‍. പ്ര​ധാ​ന​പ്പെ​ട്ട ഒന്‍പതുവ്യാ​പാ​ര മേ​ഖ​ല​ക​ളി​ലാ​ണ് പു​തു​താ​യി സൗ​ദി​വ​ൽ​ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഓ​ഗ​സ്റ്റ് 20 മു​ത​ൽ ഒന്‍പതുവ്യാ​പാ​ര മേ​ഖ​ല​ക​ളി​ൽ 70 ശ​ത​മാ​നം സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മാ​ന​വ​ശേ​ഷി -സാ​മൂ​ഹ്യ വി​ക​സ​ന മ​ന്ത്രാ​ല​യം നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

കാ​പ്പി, ചാ​യ, മി​ന​റ​ൽ വാ​ട്ട​ർ, ശീ​ത​ള പാ​നീ​യ​ങ്ങ​ൾ തു​ട​ങ്ങി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ർ​ഗ്ഗ​ങ്ങ​ളും ഈ​ന്ത​പ്പ​ഴ​വും വി​ൽ​ക്കു​ന്ന ക​ട​ക​ളും പു​തി​യ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ പ​ട്ടി​ക​യി​ൽ​പ്പെ​ടും.​ കൂ​ടാ​തെ ധാ​ന്യ​ങ്ങ​ൾ, പൂ​ക്ക​ൾ, ചെ​ടി​ക​ൾ, കാ​ർ​ഷി​ക വ​സ്തു​ക്ക​ൾ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. ആ​ഡം​ബ​ര വ​സ്തു​ക്ക​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക​ളി​ക്കോ​പ്പു​ക​ൾ, ഇ​റ​ച്ചി, മ​ത്സ്യം, മു​ട്ട, പാ​ൽ ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ, ശു​ചീ​ക​ര​ണ വ​സ്തു​ക്ക​ൾ, പ്ലാ​സ്റ്റി​ക് ഉ​ൽ​പ്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ലും ഓ​ഗ​സ്റ്റ് 20 മു​ത​ൽ സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണം നി​ർ​ബ​ന്ധ​മാ​ണ്.

Newsdesk

Recent Posts

ശമ്പള കരാർ വൈകുന്നു; ആശുപത്രികളിൽ നഴ്‌സുമാരുടെയും മിഡ്‌വൈഫുമാരുടെയും പ്രതിഷേധം

പുതിയ പൊതുമേഖലാ ശമ്പള കരാർ സംബന്ധിച്ച ചർച്ചകൾ വൈകുന്നതിലും ജീവിതച്ചെലവ് വർധിക്കുന്നതിലും പ്രതിഷേധിച്ച് അയർലണ്ടിലെ നഴ്‌സുമാരും മിഡ്‌വൈഫുമാരും ഇന്ന് ആശുപത്രികളിൽ…

2 hours ago

ജഗൻ ഷാജികൈലാസ്- ദിലീപ് ചിത്രം’നീക്കം’ ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

ജഗൻ ഷാജികൈലാസ് ദിലീപിനെ നായകനാക്കി സംവിധാനം ചെയ്യുന്ന നീക്കം എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ ഒക്ടോബർ ഒമ്പതിന് പ്രകാശനം ചെയ്യുന്നു.ഉർവ്വശി…

3 hours ago

നാനാ പടേക്കർ അന്തരിച്ചു

പനാജി: ബോളിവുഡ് നടൻ നാനാ പടേക്കർ അന്തരിച്ചു. വ്യാഴാഴ്ച ഗോവയിലെ വസതിയിൽ വച്ചുണ്ടായ ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.…

6 hours ago

€450 ചെലവാക്കണ്ട.. ഷിംഗിൾസ് വാക്സിൻ ഇനി സൗജന്യം

അയർലണ്ടിൽ ഷിംഗിൾസ് വാക്സിൻ ദേശീയ വാക്സിനേഷൻ പദ്ധതിയുടെ ഭാഗമായി 2027-ൽ ഘട്ടംഘട്ടമായി നൽകിത്തുടങ്ങും. ആദ്യഘട്ടത്തിൽ 65 വയസ്സിന് മുകളിലുള്ളവരിൽ പ്രതിരോധശേഷി…

18 hours ago

ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു

വാട്ടർഫോർഡ്: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (IOC) അയർലണ്ട്,  വാട്ടർഫോർഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഒക്ടോബർ 2…

19 hours ago

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ പ്രതിഷേധം; രാഹുൽ ​ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കസ്റ്റഡിയിൽ

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ്  കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിലെ ജന്തർമന്തറിൽ നടത്തിയ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ്…

19 hours ago