റിയാദ്: സൗദി അറേബ്യയിലെ പ്രതിരോധ സഹ മന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്ള അയെഷ് (68) മരിച്ചു. രോഗബാധിതനായിരുന്ന ഇദ്ദേഹം വെള്ളിയാഴ്ചയാണ് മരിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു.
2014 മെയ് മാസമാണ് ഇദ്ദേഹം പ്രതിരോധ സഹ മന്ത്രിയായി ചുമതലയേറ്റത്. ഇതിനു മുമ്പ് 2010 മുതല്‍ 2013 വരെ റോയല്‍ സൗദി എയര്‍ ഫോഴ്‌സസ് കമാന്റര്‍ ഇന്‍ ചീഫ് ആയിരുന്നു.
ജൗഫില്‍ 1952 ല്‍ ആണ് അല്‍ അയെഷജിന്റെ ജനനം. 1972 ല്‍ കിംഗ് ഫൈസല്‍ എയര്‍ അക്കാദമിയില്‍ നിന്നും പൈലറ്റായി ബിരുദം നേടി.
ഇതേ വര്‍ഷം തന്നെ എഫ്-15 ഫൈറ്റര്‍ ജെറ്റ്‌സില്‍ പൈലറ്റ് ഓഫീസറാവുകയും ചെയ്തു. പിന്നീട് സൗദി വ്യോമ സേനയിലെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് പ്രതിരോധമന്ത്രായാവുന്നത്.
ഫ്രൈഡേ ഫിലും ഹൗസ്, കാവ്യാ ഫിലിം കമ്പനി എന്നീ ബാനറുകളിൽ വിജയ് ബാബു, വേണു കുന്നപ്പള്ളി എന്നിവർ നിർമ്മിച്ച് മിഥുൻ…
ഡബ്ലിനിൽ മരണപ്പെട്ട മലയാളി യുവാവ് സാൻജോ സുനിന് നീതി തേടി ബന്ധുക്കളും സുഹൃത്തുക്കളും. സാൻജോയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ടു…
ജോസ്കോ പ്രൊഡക്ഷൻസ് നിർമിക്കുന്ന, കാലിക പ്രാധാന്യമുള്ള കഥ പറയുന്ന "അടയാളം" ഷോർട് ഫിലിം മാർച്ച് 20ന് വൈകുന്നേരം 5 മണിക്ക്…
ഐറിഷ് മലയാളികൾക്ക് അഭിമാനമായി മാറിയ ഏയ്ഞ്ചൽ മരിയ ബോബിക്കും എയ്ഡൻ തോമസ് ബോബിക്കും വെക്സ്ഫോർഡ് കൗണ്ടി കൗൺസിലിന്റെ അംഗീകാരം. ചെറുപ്രായത്തിൽ…
ടെക്സാസ് :തെറ്റായ കുറ്റാരോപണത്തെത്തുടർന്ന് 22 വർഷം ജയിലിൽ കഴിഞ്ഞ 54-കാരിയായ കാർമെൻ മെജിയ എന്ന സ്ത്രീയെ കോടതി നിരപരാധിയെന്ന് പ്രഖ്യാപിച്ച്…
മിനസോട്ട: മിനസോട്ടയിൽ നിന്നുള്ള പ്രമുഖ ഡെമോക്രാറ്റിക് പ്രതിനിധി ഇൽഹാൻ ഒമറിനെതിരെ പ്രൈമറി തിരഞ്ഞെടുപ്പിൽ മുൻ നീതിന്യായ വകുപ്പ് (DOJ) അഭിഭാഷക…