Categories: Gulf

ഷിയ വിഭാഗത്തിന്റെ അശൂറ ആചരണത്തിന് അനുമതി നല്‍കി സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍.

ഷിയ വിഭാഗത്തിന്റെ അശൂറ ആചരണത്തിന് അനുമതി നല്‍കിയ സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങള്‍. കൊവിഡ് സുരക്ഷാ മുന്‍കരുതലുകളുടോടെ അശൂറ ആചരിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

അതേ സമയം പള്ളികളിലും ഹുസൈനിയത്തിലും അശൂറ ആചരിക്കാന്‍ ബഹ്‌റിന്‍ അനുമതി നല്‍കിയിട്ടില്ല. ചെറിയ രീതിയില്‍ അശൂറ ആചരിക്കാനും ഇത് ടിവിയിലൂടെ തത്സമയം സംപ്രേഷണം ചെയ്യാനുമാണ് ബഹ്‌റിന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ആഗസ്റ്റ് 28, 29 ( മുഹറം 9,10) എന്നീ ദിവസങ്ങളിലാണ് അശൂറ. പ്രവാചകന്‍ മുഹമ്മദിന്റെ ചെറുമകന്‍ ഇമാം ഹുസൈന്‍ കര്‍ബാലയില്‍ പൊരുതി മരിച്ചിന്റെ ഓര്‍മ്മയ്ക്കായാണ് അശൂറ ആചരിക്കുന്നത്.

കുവൈറ്റില്‍ അശൂറയുടെ ഭാഗമായുള്ള ഒത്തു കൂടലിനുള്ള സമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 15 മിനുട്ടായി ചുരുക്കിയിട്ടുണ്ട്. 15-60 പ്രായമധ്യേ ഉള്ളവര്‍ക്കു മാത്രമേ അശൂറയ്ക്ക് ഒത്തു കൂടാന്‍ അനുമതിയുള്ളൂ. മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം എന്നീ മാനദണ്ഡങ്ങളും പാലിക്കണം. ഒമാനിലും ഇതേ നിര്‍ദേശമാണുള്ളത്. രാജ്യത്തെ കൊവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ക്കനുസ-തമായി അശൂറ അചരിക്കാനാണ് സൗദി ഷിയ വിഭാഗക്കാര്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സൗദിയിലെ ഭൂരിഭാഗം ഷിയ വിഭാഗക്കാരും കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അശൂറ ചടങ്ങ് ടി.വിയില്‍ കാണുമെന്നാണ് ഗള്‍ഫ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

Newsdesk

Recent Posts

അയർലണ്ടിൽ സ്കൂൾ ബസ് നിരക്ക് കുത്തനെ ഉയരും; സെക്കൻഡറി വിദ്യാർത്ഥികൾക്ക് ഇനി €350!

അയർലണ്ടിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ സ്കൂൾ ബസ് യാത്രാനിരക്ക് 250 ശതമാനം വർധിപ്പിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. 2027…

2 hours ago

മോട്ടോർവേയിലെ ‘റോങ് വേ’ ഡ്രൈവിങിന് പൂട്ടിടാൻ നീക്കം; റോഡ് നിയമലംഘകർക്ക് 14 വർഷം വരെ തടവുശിക്ഷ പരിഗണിച്ച് ഗതാഗത സമിതി

അയർലണ്ടിൽ മോട്ടോർവേകളിൽ എതിർദിശയിൽ വാഹനമോടിക്കുന്നവർക്കെതിരെ കൂടുതൽ കടുത്ത ജയിൽശിക്ഷകൾ ഏർപ്പെടുത്തണമെന്ന് ഒയിറിയാക്റ്റസ് (Oireachtas) ഗതാഗത സമിതി. ഇത്തരം അപകടകരമായ ഡ്രൈവിങ്…

5 hours ago

‘WMF മെഹ്ഫിൽ ഇന്റർനാഷണൽ’ ഡബ്ലിനിൽ ഉദ്ഘാടനം ചെയ്തു

ഡബ്ലിൻ: ലോകമെമ്പാടുമുള്ള 171 രാജ്യങ്ങളിലെ മലയാളി സമൂഹങ്ങളെ സംഗീതത്തിന്റെ ഒരേ നാദധാരയിൽ കോർത്തിണക്കുക എന്ന ലക്ഷ്യത്തോടെ വേൾഡ് മലയാളി ഫെഡറേഷൻ…

6 hours ago

തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026ലെ ജനശ്രേഷ്ഠ പുരസ്കാരം രാജു കുന്നക്കാട്ടിനും ജോസ് കുമ്പിളുവേലിക്കും.

തിരുവനന്തപുരം : തിരുവനന്തപുരം ജനശ്രുതി മീഡിയയുടെ 2026 ലെ ജനശ്രേഷ്ഠ പുരസ്കാരം പ്രഖ്യാപിച്ചു. മാധ്യമ~സാംസ്കാരിക, പൊതുപ്രവര്‍ത്തന രംഗങ്ങളില്‍ മികവ് തെളിയിച്ച…

9 hours ago

ആചാരങ്ങളിൽനിന്ന് അനുഭവത്തിലേക്ക് പ്രവേശിക്കുവാൻ കഴിഞ്ഞ വിശുദ്ധ കന്യകമറിയത്തിൻറെ ജീവിതം മാതൃകയാക്കണം റവ. ജെയിംസ് കെ. ജോൺ

ഡിട്രോയിറ്റ്: അമേരിക്കയിലെയും കാനഡയിലെയും വിശ്വാസികളുടെ പ്രധാന പ്രാർത്ഥനാ കൂട്ടായ്മയായ ഇന്റർനാഷണൽ പ്രെയർ ലൈനിന്റെ (IPL) 653-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം…

1 day ago

ഇൽഹാൻ ഉമറിന്റെ കോടതിയേതര വിവരങ്ങൾ പൂർണ്ണമായി പുറത്തുവിടേണ്ടതില്ലെന്ന് ഫെഡറൽ കോടതി

മിനെസോട്ട: മിനെസോട്ട നിന്നുള്ള യു.എസ്. പ്രതിനിധി ഇൽഹാൻ ഉമറിന്റെ വാഷിംഗ്ടൺ ഡി.സിയിലുള്ള വസതിയിൽ കഴിഞ്ഞ മാസം നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട…

1 day ago