Gulf

സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു

റിയാദ്: പ്രാദേശിക സ്‌പോൺസറെ തലക്കടിച്ച് കൊലപ്പെടുത്തിയ പ്രവാസി ഹൗസ് ഡ്രൈവറെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്നതിനിടെ ഡ്രൈവർ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ ഭാര്യയും മക്കളും വീടിനു വെളിയിലായിരിക്കുമ്പോഴാണ് കൊലപാതകം നടന്നത്. അവർ തിരിച്ചെത്തിയപ്പോൾ ഭർത്താവിനെ വീട്ടിൽ കണ്ടില്ല.

തുടർന്ന് ഡ്രൈവറോട് തിരക്കിയെങ്കിലും ഒന്നും അറിയില്ലെന്നായിരുന്നു മറുപടി. പിന്നീട് യുവതി പോലീസിനെ അറിയിച്ചു. വീടിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ച ശേഷമാണ് കൊലപാതകം പുറത്തായത്. ഭാര്യയും മക്കളും പോകുമ്പോൾ തൊഴിലുടമ കാറിൽ വീട്ടിലേക്ക് മടങ്ങുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണിച്ചിരിക്കുന്നു.

എന്നാൽ അയാൾ കാറിൽ നിന്നിറങ്ങുന്നത് കണ്ടില്ല. അല്‍പ സമയത്തിനു ശേഷം കാറുമായി ഹൗസ് ഡ്രൈവര്‍ പുറത്തുപോകുന്നതും താമസിയാതെ, ഹൗസ് ഡ്രൈവർ കാർ വിട്ട് കാൽനടയായി വീട്ടിലേക്ക് മടങ്ങുന്നതായി കാണിച്ചു. ഇയാളെ കസ്റ്റഡിയിലെടുത്ത് പോലീസ് ചോദ്യം ചെയ്തപ്പോഴാണ് ഇയാൾ കൊലപാതകം സമ്മതിച്ചത്.

Newsdesk

Recent Posts

Vista Career Solutions ഗ്രൂപ്പ് ഡയറക്ടർ ലാലു പോളിന്റെ മാതാവ് നിര്യാതയായി

അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…

1 hour ago

ഒമാൻ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; ഇന്ത്യാക്കാരനടക്കം കൊല്ലപ്പെട്ടു

മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…

2 hours ago

പോർമുഴക്കം എ. ബി. ബിനിലിൻ്റെ തമിഴ് ചിത്രം; വടിവേലു നായകൻ

പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…

2 hours ago

അയർലണ്ടിൽ പുതിയ വാടക നിയമങ്ങൾ പ്രാബല്യത്തിൽ

വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച്‌ 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…

10 hours ago

ബിബ്ലിയ – 26 നാഷണൽ ഗ്രാൻഡ് ഫിനാലെ; കിരീടം സോർഡ്സ് കുർബാന സെൻ്ററിന്

കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…

22 hours ago

ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ റദ്ദാക്കി

ഗൾഫ് രാജ്യങ്ങളിൽ സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡബ്ലിനിൽ നിന്നുള്ള നിരവധി വിമാന സർവീസുകൾ ഞായറാഴ്ച റദ്ദാക്കി. Etihad എയർവേയ്സ്, ഖത്തർ…

1 day ago