അബുദാബി: കൊവിഡ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച അബുദാബിയിലെ സ്‌കൂളുകൾ ജനുവരി മൂന്നിന് തുറക്കുകയാണ്. ക്ലാസ് റൂം ശേഷി വെറും 15 വിദ്യാർത്ഥികളായി പരിമിതപ്പെടുത്തുന്നതുൾപ്പെടെ അബുദാബി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.
ഒരു ക്ലാസ്സിൽ പരമാവധി വിദ്യാർത്ഥികളുടെ എണ്ണം 15 ആണ്, 1.5 മീറ്ററിൽ സാമൂഹിക അകലം പാലിച്ചുവേണം കുട്ടികൾ ക്ലാസ്സിൽ ഇരിക്കാൻ. ഗ്രേഡ് 1 ന് മുകളിലുമുള്ളകൂട്ടികള്‍ക്കാണ് ഈ രീതി നടപ്പിലാക്കേണ്ടത്. സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്ന അബുദാബി എഡ്യുക്കേഷന്‍ ആന്റ് നോളജ് വകുപ്പാണ് (അഡെക്) സുരക്ഷാ മുന്‍കരുതലുകള്‍ പ്രഖ്യാപിച്ചത്.
അബുദാബിയിലെ സ്കൂളുകൾ ഓഗസ്റ്റ് 30 ന് ഘട്ടം ഘട്ടമായി വിദ്യാർത്ഥികളെ കാമ്പസിൽ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ഡിസംബർ 31 വരെ നഗരത്തിലുടനീളമുള്ള ഡ്രൈവ് ത്രൂ സെന്ററുകളിൽ സൗജന്യമായി ടെസ്റ്റ് നടത്താം.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…