അബുദാബിയിലെ സ്‌കൂളുകൾ ജനുവരി മൂന്നിന് തുറക്കുന്നു; പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി അഡെക്

0
29

അബുദാബി: കൊവിഡ് പശ്ചാത്തലത്തില്‍ താല്‍ക്കാലികമായി അടച്ച അബുദാബിയിലെ സ്‌കൂളുകൾ ജനുവരി മൂന്നിന് തുറക്കുകയാണ്. ക്ലാസ് റൂം ശേഷി വെറും 15 വിദ്യാർത്ഥികളായി പരിമിതപ്പെടുത്തുന്നതുൾപ്പെടെ അബുദാബി വിദ്യാഭ്യാസ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്.

ഒരു ക്ലാസ്സിൽ പരമാവധി വിദ്യാർത്ഥികളുടെ എണ്ണം 15 ആണ്, 1.5 മീറ്ററിൽ സാമൂഹിക അകലം പാലിച്ചുവേണം കുട്ടികൾ ക്ലാസ്സിൽ ഇരിക്കാൻ. ഗ്രേഡ് 1 ന് മുകളിലുമുള്ളകൂട്ടികള്‍ക്കാണ് ഈ രീതി നടപ്പിലാക്കേണ്ടത്. സ്വകാര്യ സ്‌കൂളുകളെ നിയന്ത്രിക്കുന്ന അബുദാബി എഡ്യുക്കേഷന്‍ ആന്റ് നോളജ് വകുപ്പാണ് (അഡെക്) സുരക്ഷാ മുന്‍കരുതലുകള്‍ പ്രഖ്യാപിച്ചത്.

അബുദാബിയിലെ സ്കൂളുകൾ ഓഗസ്റ്റ് 30 ന് ഘട്ടം ഘട്ടമായി വിദ്യാർത്ഥികളെ കാമ്പസിൽ സ്വീകരിക്കാൻ തുടങ്ങിയിരുന്നു.സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികളും അധ്യാപകരും ജീവനക്കാരും കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നും നിര്‍ദേശമുണ്ട്. ഡിസംബർ 31 വരെ നഗരത്തിലുടനീളമുള്ള ഡ്രൈവ് ത്രൂ സെന്ററുകളിൽ സൗജന്യമായി ടെസ്റ്റ് നടത്താം.

LEAVE A REPLY

Please enter your comment!
Please enter your name here