ദുബായ്: കള്ളപ്പണം വെളുപ്പിക്കുന്നതുൾപ്പെടെയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രത്യേക കോടതി സംവിധാനവുമായി ദുബായ് കോടതി രംഗത്ത്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദേശപ്രകാരം ദുബായ് പ്രാഥമിക കോടതിയുടെയും അപ്പീൽ കോടതിയുടെയും കീഴിലാണ് ഈ പ്രത്യേക കോടതി സംവിധാനം പ്രവർത്തനനിരതമാകുന്നത്. ഈ സംവിധാനം ആരംഭിക്കുന്നതോടെ എമിറേറ്റിലെ സാമ്പത്തിക ഇടപാടുകൾക്ക് കൂടുതൽ സുതാര്യത ഉറപ്പുവരുത്താൻ കഴിയുമെന്ന് ദുബായ് കോടതി ഡയറക്ടർ ജനറൽ താരിഷ് അൽ മൻസൂരി പറഞ്ഞു.
സാമ്പത്തിക സംവിധാനം കുറ്റമറ്റതാക്കുക, ഭീകരവാദമടക്കമുള്ള തെറ്റായ പ്രവർത്തനങ്ങൾക്ക് പണം ലഭ്യമാക്കുന്നത് തടയുക എന്നിവ ലക്ഷ്യമിട്ടുകൊണ്ടുള്ള നാഷണൽ ആക്‌ഷൻ പ്ലാനിന്റെ ഭാഗമായാണിത്. യു.എ.ഇ. വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ അധ്യക്ഷതയിലുള്ള കമ്മിറ്റിയ്ക്കാണ് ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഓഫീസ് റിപ്പോർട്ടുചെയ്യേണ്ടത്.
ന്യൂയോർക്ക്: സഭയുടെയും സമൂഹത്തിന്റെയും സമഗ്രമായ സുസ്ഥിതി ലക്ഷ്യമിട്ട് നോർത്ത് അമേരിക്ക - യൂറോപ്പ് മാർത്തോമ ഭദ്രാസനം വിഭാവനം ചെയ്ത "Faith…
ഓസ്റ്റിൻ: നഗരത്തിലെ ഒരു കെട്ടിടം കൊള്ളയടിച്ച കേസിൽ ഒളിവിൽ കഴിയുന്ന പ്രതിയെ കണ്ടെത്താൻ ഓസ്റ്റിൻ പോലീസ് ഡിപ്പാർട്ട്‌മെന്റ് പൊതുജനങ്ങളുടെ സഹായം…
കനത്ത മഞ്ഞുവീഴ്ചയെയും റോഡുകളിലെ മഞ്ഞിനെയും (Ice) തുടർന്ന് നോർത്ത് ടെക്സാസിലെ പ്രധാന സ്‌കൂൾ ഡിസ്ട്രിക്റ്റുകൾ വ്യാഴാഴ്ചയും (ജനുവരി 29, 2026)…
റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…
അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…
യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…