ജിദ്ദ: യെമനിൽ പോരാടുന്ന ഹൂത്തി വിമതർ ആസിറിലെ അഭ വിമാനത്താവളത്തെ ആക്രമിച്ചതായി സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യം അറിയിച്ചു. ആക്രമണത്തിന്റെ ഫലമായി ഒരു സിവിലിയൻ വിമാനത്തിന് തീപിടിച്ചു. പരിക്കുകളോ മറ്റു അപകടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
സൗദി അറേബ്യയിലേക്ക് സംഘം വിക്ഷേപിച്ച രണ്ട് സായുധ ഡ്രോണുകൾ സഖ്യം തടഞ്ഞുവെന്നും നശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഇറാന്‍ പിന്തുണയുള്ള തീവ്രവാദികളായ ഹൂത്തി മലീഷ്യകളാണ് ആക്രമണം നടത്തിയതെന്ന് സൗദി പ്രസ് ഏജന്‍സി (എസ്പിഎ) വ്യക്തമാക്കി. യെമനിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് അഭ സ്ഥിതിചെയ്യുന്നത്.
“ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാൻ പിന്തുണയുള്ള ഹൂത്തികൾ ഏറ്റെടുത്തു” സൈനിക വക്താവ് യെഹിയ സരൈ പറഞ്ഞു, അഭാ വിമാനത്താവളം ലക്ഷ്യമിട്ട് നാല് ബോംബ് നിറച്ച ഡ്രോണുകൾ സംഘം ഉപയോഗിച്ചതായി അധികൃതർ അറിയിച്ചു.
വലിയ തോതിൽ ദാരിദ്ര്യമുള്ള രാജ്യമായ യെമനിൽ ലോകത്തിലെ ഏറ്റവും ഭീകരമായ മാനുഷിക പ്രതിസന്ധികളിലൊന്ന് സൃഷ്ടിച്ചതായി ആരോപിക്കപ്പെടുന്ന സൗദി സഖ്യത്തിനുള്ള യുഎസ് പിന്തുണ പിൻവലിക്കുന്നതായി യുഎസ് പ്രസിഡന്റ് ജോ ബിഡൻ പ്രഖ്യാപിച്ചതിന് ഒരാഴ്ചയ്ക്കുള്ളിലാണ് ഏറ്റവും പുതിയ ആക്രമണം.
യൂറോപ്യൻ യൂണിയൻ ആസ്ഥാനം ഡബ്ലിനിൽ നിന്ന് പാരീസിലേക്ക് മാറ്റുന്നതിനുള്ള ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിച്ചതായി ബാങ്കിംഗ് ഭീമനായ Barclays സ്ഥിരീകരിച്ചു.ക്ലയന്റ്-ഫേസിംഗ്, ഓപ്പറേഷണൽ…
ഇൻഗ്രിഡ് കൊടുങ്കാറ്റ് അയർലണ്ടിൽ ശക്തമായി വീശാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. പോർച്ചുഗീസ് മെറ്റ് സർവീസ് (ഐപിഎംഎ) ആണ് കൊടുങ്കാറ്റിന് ഈ പേര്…
പാർട്ട് ടൈം ജോലി നേടാനുള്ള ഒരു പുതിയ കോഡ് ഓഫ് പ്രാക്ടീസ് നിയമമായി ഒപ്പുവച്ചു.വർക്ക്‌പ്ലേസ് റിലേഷൻസ് കമ്മീഷൻ (WRC) തയ്യാറാക്കിയ…
ബോണ്ടി ബീച്ചിൽ ജൂത സമ്മേളനത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരോടുള്ള ആദരസൂചകമായി ഓസ്‌ട്രേലിയ ദേശീയ ദുഃഖാചരണം നടത്തിയ അതേ ദിവസം തന്നെ,…
അയർലൻഡ് ആസ്ഥാനമായുള്ള എയർലൈൻ ഗ്രൂപ്പിനെ വാങ്ങണമെന്ന എലോൺ മസ്‌കിന്റെ ആഹ്വാനത്തിന് മറുപടിയുമായി സിഇഒ ഓ'ലീയറി. മസ്കിന്റെ ഭീഷണി പുച്ഛിച്ചു തള്ളിയ…