COVID-19 പ്രതിരോധ കുത്തിവയ്പ് നടത്തിയ ആളുകൾക്ക് മാത്രമേ ഈ വർഷം ഹജ്ജിൽ പങ്കെടുക്കാൻ അനുവാദമുള്ളൂവെന്ന് സൗദി അറേബ്യയുടെ ആരോഗ്യ മന്ത്രാലയം. “ഹജ്ജിന് വരാൻ ആഗ്രഹിക്കുന്നവർക്ക് COVID-19 വാക്സിൻ നിർബന്ധമാണ്, മാത്രമല്ല ഇത് ഒരു പ്രധാന വ്യവസ്ഥയായിരിക്കും (വരാൻ അനുമതി ലഭിക്കുന്നതിന്),” ആരോഗ്യമന്ത്രി ഒപ്പിട്ട സർക്കുലറിൽ പറയുന്നു.
നിരവധി രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിന് മുസ്‌ലിംകൾ എല്ലാ വർഷവും ഹജ്ജ് നടത്താൻ മക്ക സന്ദർശിക്കാറുണ്ട്. മുസ്ലീങ്ങളുടെ പുണ്യനഗരമായി മക്ക കണക്കാക്കപ്പെടുന്നു. ഇസ്‌ലാം അനുസരിച്ച് മുസ്‌ലിംകൾക്ക് നിർബന്ധിത മതപരമായ കടമയാണ് ഹജ്ജ്, അവരുടെ ജീവിതത്തിലൊരിക്കലെങ്കിലും ഇത് നടപ്പാക്കണം. ഇസ്ലാമിക മാസമായ ദുൽ ഹിജയിലാണ് വർഷം തോറും തീർത്ഥാടനം നടക്കുന്നത്.
കഴിഞ്ഞ വർഷം കോവിഡ് സാഹചര്യത്തിൽ വിദേശത്ത് നിന്നുള്ള തീർഥാടകരെ ഒഴുവാക്കി ആയിരം പേരെ മാത്രമായിരുന്നു ഹജ്ജിനായി അനുവദിച്ചിരുന്നത്.
അതേസമയം മെക്ക മദീനയിലെ ആരോഗ്യ സംവിധാനങ്ങൾ സുരക്ഷിതമായ രീതിയിൽ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു കഴിഞ്ഞുയെന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചു. ഇവിടെ ഒരു വാക്സിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. 69 വയസ്സായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ഇരുന്നൂറോളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.…
അഹമ്മദാബാദ്: ഇന്ത്യ ദക്ഷിണാഫ്രിക്ക അഞ്ചാം ടി20 മത്സരത്തിനിടെ അംപയർ രോഹൻ പണ്ഡിറ്റിന് പരിക്ക്. ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിന്റെ ഷോട്ടിലാണ്…
ലെവൽ ഹെൽത്ത് തങ്ങളുടെ ചില ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെ വില അടുത്ത ഫെബ്രുവരി മുതൽ വർദ്ധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു.എല്ലാ പ്ലാനുകളിലുമുള്ള ശരാശരി…
ഡബ്ലിനിലെ ആദംസ്‌ടൗണിൽ ഏകദേശം 400 ചിലവ് കുറഞ്ഞ വാടക വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ)…
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…