റിയാദ്: മനുഷ്യക്കടത്തിനെതിരെ കടുത്ത ശിക്ഷ പ്രഖ്യാപിച്ച് സൗദി പബ്ലിക് പ്രോസിക്യൂഷന്. 15 വര്‍ഷം തടവും 10 ലക്ഷം റിയാല്‍ പിഴയുമായിരിക്കും ശിക്ഷയെന്ന് സൗദി അറ്റോര്‍ണി ജനറല്‍ ശൈഖ് സഊദ് അല്‍ മുഅജബ് പറഞ്ഞു. എല്ലാ വര്‍ഷവും ജൂലൈ 30 അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അറ്റോര്‍ണി ജനറല്‍ ഇക്കാര്യം അറിയിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
മനുഷ്യക്കടത്ത് ചെറുക്കുന്നതിന് സ്വീകരിക്കേണ്ട നടപടിക്രമങ്ങളും കുറ്റവാളികള്‍ക്കെതിരെയുള്ള ശിക്ഷകളും നടപ്പാക്കാന്‍ രാജ്യം ഏറെ ജാഗ്രത കാണിക്കും. മനുഷ്യക്കടത്ത് കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ഒരു സ്വതന്ത്ര പ്രോസിക്യൂഷന് സംവിധാനം കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ ഏജന്‍സികളുടെ യോജിച്ച ശ്രമങ്ങളിലൂടെയും ഇരകള്‍ക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളിലൂടെയും മനുഷ്യക്കടത്ത് ചെറുക്കാനുള്ള സൗദിയുടെ ശ്രമങ്ങള്‍ ശ്രദ്ധേയമാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ കൂട്ടിച്ചേര്‍ത്തു.
ബ്ലാഞ്ചാർഡ്സ്റ്റൗൺ ഷോപ്പിംഗ് സെന്ററിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം നടപ്പാക്കാനുള്ള പദ്ധതിക്ക് An Coimisiún Pleanála അനുമതി നൽകി. പ്രാദേശികമായി ശക്തമായ…
അയർലണ്ടിലെ വീടുകളിൽ ഹീറ്റിംഗ് ഓയിൽ ഉപയോഗിക്കുന്നവർക്ക് വരും മാസങ്ങളിൽ വലിയ ചെലവ് നേരിടേണ്ടിവരുമെന്ന ആശങ്ക ശക്തമാകുന്നു. സെപ്റ്റംബർ ആരംഭം മുതൽ…
അയർലണ്ടിൽ വൈദ്യുതി, ഗ്യാസ് ബില്ലുകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുന്ന Household Benefits Package (HBP) ലഭിക്കാൻ അർഹതയുള്ളവർ ആനുകൂല്യം ഉറപ്പാക്കണമെന്ന്…
അയർലൻഡിലെ സംഗീതാസ്വാദകർ കാത്തിരിക്കുന്ന “Bade Miyan Chote Miyan – Live in Concert” പരിപാടിയുടെ Early Bird ടിക്കറ്റ്…
ഡബ്ലിൻ: രാജ്യത്തെ ചൈൽഡ്കെയർ മേഖലയിലെ 30,000-ത്തിലധികം ജീവനക്കാർക്ക് ഏകദേശം 6 ശതമാനം ശമ്പളവർധന ലഭിക്കും. തൊഴിലുടമ പ്രതിനിധികളും SIPTUയും തമ്മിൽ…
അയർലണ്ടിൽ 5,500-ലധികം പേർക്ക് ഐറിഷ് പൗരത്വം ലഭിക്കും. സെപ്റ്റംബർ 17, 18 തീയതികളിലായി ഡബ്ലിനിലെ കൺവെൻഷൻ സെന്ററിൽ നടക്കുന്ന പൗരത്വ…