അങ്കാര: കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിടുക്കില്‍ ഗ്രീസും തുര്‍ക്കിയും തമ്മില്‍ സൈനിക സംഘര്‍ഷ സാധ്യത കനത്ത സാഹചര്യത്തില്‍ ഗ്രീസിന് സൈനിക സഹകരണം നടത്തുന്ന യു.എ.ഇക്ക് മുന്നറിയിപ്പുമായി തുര്‍ക്കി.
മേഖലയില്‍ തുര്‍ക്കിയുടെ അധീന മേഖലയിലേക്ക് വരുന്ന യു.എ.ഇ എയര്‍ക്രാഫ്റ്റുകളെ തകര്‍ക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നാണ് തുര്‍ക്കി ഔദ്യോഗിക വൃത്തങ്ങള്‍ അല്‍ ഖുദ്‌സ് അല്‍ അറബി മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്.
‘ യു.എ.ഇ തന്റെ വലുപ്പത്തേക്കാള്‍ വലിയ നീക്കമാണ് നടത്തുന്നത്. തീ കൊണ്ടാണ് കളിക്കുന്നത്. തുര്‍ക്കി ജലപരിധിയുടെ റെഡ്‌ലൈന്‍ ലംഘിച്ചാല്‍ കഠിനമായ പാഠം പഠിക്കേണ്ടി വരും,’ തുര്‍ക്കി ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചു.
കിഴക്കന്‍ മെഡിറ്റനേറിയന്‍ കടലിടുക്കില്‍ ഗ്രീസും തുര്‍ക്കിയും തമ്മില്‍ നടക്കുന്ന സൈനിക സംഘര്‍ഷ സാധ്യത രൂക്ഷമായിരിക്കെ ഗ്രീസിനു യു.എ.ഇ എഫ്-16 ജെറ്റുകള്‍ നല്‍കിയതിനു പിന്നാലെയാണ് പ്രതികരണം.
സൈനിക ശേഷി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി യു.എ.ഇ എയര്‍ക്രാഫ്റ്റുകള്‍ ഗ്രീസ് സേനയോടൊപ്പം സംയുക്ത സൈനികാഭ്യാസത്തില്‍ പങ്കെടുക്കുന്നെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
നേരത്തെ യു.എ.ഇ ഇസ്രഈലുമായി സമാധാന പദ്ധതിയലെത്തിയപ്പോഴും തുര്‍ക്കി യു.എ.ഇക്കെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു. ഫല്‌സ്തീന്‍ ജനതയെ യു.എ.ഇ ചതിച്ചെന്നും ചരിത്രം നിങ്ങളോട് പൊറിക്കില്ലെന്നുമായിരുന്നു തുര്‍ക്കി വിദേശ കാര്യ മന്ത്രാലയം പ്രതികരിച്ചത്.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…