Gulf

സൗദി അറേബ്യയില്‍ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ത്വായിഫിന് സമീപം ഉണ്ടായ വാഹന അപകടത്തില്‍ രണ്ടു മലയാളി നഴ്‌സുമാര്‍ മരിച്ചു. കൊല്ലം, ആയൂര്‍ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂര്‍ സ്വദേശി അഖില (29) എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇവരെ കൂടാതെ പശ്ചിമ ബംഗാൾ സ്വദേശിയായ ഡ്രൈവറും മരിച്ചിട്ടുണ്ട്.

നാട്ടിൽ നിന്നെത്തി ക്വാറന്റൈൻ കഴിഞ്ഞ് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഡ്രൈവര്‍ ഉള്‍പ്പെടെ എട്ടു പേര്‍ അടങ്ങുന്ന സംഘം സഞ്ചരിച്ച വാൻ ആണ് അപകടത്തിൽ പെട്ടത്. മലയാളികളായ മറ്റു രണ്ടു നഴ്സുമാരെയും തമിഴ്‌നാട്ടുകാരായ മൂന്ന് നഴ്‌സുമാരെയും പരിക്കുകളോടെ ത്വായിഫിലെ ആശുപതിയില്‍ പ്രവേശിപ്പിച്ചിട്ടുമുണ്ട്.

ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണം. നിയന്ത്രണം വിട്ട വാൻ റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് വീഴുകയായിരുന്നു.

Newsdesk

Recent Posts

ആന്റി മണി ലോണ്ടറിങ്: അയർലണ്ട് മലയാളികൾക്കിടയിലെ ചിട്ടി, അനധികൃത പണമാറ്റം എന്നിവ അന്വേഷണങ്ങൾക്ക് വഴിവെക്കാം

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവ തടയുന്നതിനായി അയർലൻഡ് സർക്കാർ പുതിയ…

1 hour ago

സാമ്പത്തിക കുറ്റകൃത്യങ്ങൾക്കും കള്ളപ്പണ ഇടപാടുകൾക്കുമെതിരെ അയർലണ്ടിൽ 30-പോയിന്റ് ആക്ഷൻ പ്ലാൻ

സാമ്പത്തിക കുറ്റകൃത്യങ്ങൾ, കള്ളപ്പണം വെളുപ്പിക്കൽ (Money Laundering), തീവ്രവാദ ധനസഹായം (Terrorist Financing) എന്നിവയ്ക്കെതിരെ അയർലൻഡ് സർക്കാർ ശക്തമായ നടപടികൾ…

1 hour ago

കേരള ബജറ്റ് 2026-27: ക്ഷേമം, ആരോഗ്യം, അടിസ്ഥാന സൗകര്യം, തൊഴിൽ മേഖലകൾക്ക് വൻ പ്രഖ്യാപനങ്ങൾ

കേരളത്തിന്റെ 2026-27 സാമ്പത്തിക വർഷത്തെ ബജറ്റ് സംസ്ഥാനത്തിന്റെ സാമ്പത്തിക വെല്ലുവിളികളും വികസന ആവശ്യങ്ങളും ഒരുപോലെ പരിഗണിച്ചുകൊണ്ട് അവതരിപ്പിച്ചു. സാമ്പത്തിക വളർച്ച,…

2 hours ago

ജൂൺ മാസത്തിലെ മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ ജൂൺ 21ന്

  ജൂൺ മാസത്തിലെ  മലയാളം Mass (Roman) Dublin 15ൽ Church of Mary Mother of Hope പള്ളിയിൽ…

21 hours ago

യൂറോപ്പിൽ കുടിയേറ്റ നിയന്ത്രണം കടുപ്പിക്കുന്നു; പുതിയ ഡിപോർട്ടേഷൻ നിയമത്തിന് EU അംഗീകാരം

യൂറോപ്യൻ യൂണിയനിൽ നിയമപരമായ താമസാവകാശമില്ലാത്ത കുടിയേറ്റക്കാരെ വേഗത്തിൽ തിരിച്ചയക്കുന്നതിനുള്ള പുതിയ നിയമനിർദേശത്തിന് യൂറോപ്യൻ പാർലമെന്റിന്റെ അംഗീകാരം ലഭിച്ചു. കുടിയേറ്റ നിയന്ത്രണ…

24 hours ago

അയർലണ്ടിൽ പണപ്പെരുപ്പം 5% വരെ ഉയരാൻ സാധ്യത; ജീവിതച്ചെലവ് പ്രതിസന്ധി രൂക്ഷമാകുമെന്ന് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ്

അയർലണ്ടിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്നേക്കാമെന്ന് മുന്നറിയിപ്പ് നൽകി സെൻട്രൽ ബാങ്ക്. ഗുരുതരമായ സാഹചര്യം ഉണ്ടായാൽ 2027-ൽ രാജ്യത്തെ പണപ്പെരുപ്പം…

1 day ago