അബുദാബി: തങ്ങളുടെ അധിക ജീവനക്കാരുടെ സേവനം തൽക്കാലികമായി അവസാനിപ്പിക്കാനോ പരസ്പര ധാരണയനുസരിച്ച് ശമ്പളം കുറയ്ക്കാനോ യുഎഇ മാനവശേഷി–സ്വദേശിവൽകരണ മന്ത്രാലയം രാജ്യത്തെ സ്വകാര്യ കമ്പനികൾക്കു അനുമതി നൽകി. ശമ്പളത്തോടുകൂടിയോ അല്ലാതെയോ ഹ്രസ്വ–ദീർഘകാല അവധി നൽകാനും വീട്ടിലിരുന്ന് ജോലി ചെയ്യിക്കാനോ ഉള്ള അനുമതിയും നൽകിയിട്ടുണ്ട്.
കോവിഡ്–19 കാലത്തെ പ്രതിസന്ധി മറികടക്കുന്നതുമായി ബന്ധപ്പെട്ട് തൊഴിലാളി–തൊഴിലുടമ ബന്ധം പുനഃക്രമീകരിക്കാൻ വേണ്ടിയാണിത്. കോവിഡ് പ്രതിസന്ധിയിൽപെട്ട കമ്പനികൾക്ക് അതിജീവനത്തിന്റെ ഭാഗമായാണ് പുതിയ കരാറുണ്ടാക്കി തൊഴിലാളി–തൊഴിലുടമ ബന്ധം പുനഃക്രമീകരിക്കാൻ അനുമതി നൽകിയിരിക്കുന്നത്.
സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ല
സ്വദേശി ജീവനക്കാർക്ക് പുതിയ നിയമം ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി. തൊഴിലാളിയും തൊഴിലുടമയും തമ്മിൽ നടത്തിയ ചർച്ചയനുസരിച്ച് ഉണ്ടാക്കുന്ന പുതിയ ഭേദഗതിക്ക് മന്ത്രാലയത്തിന്റെ അനുമതി തേടിയിരിക്കണം. അധികമുള്ള ജീവനക്കാരെ പിരിച്ചുവിടുമ്പോൾ അവർക്ക് മറ്റു സ്ഥാപനങ്ങളിൽ ജോലി നേടാനുള്ള സാവകാശം നൽകണം.
അതത് കമ്പനികൾ തന്നെ മന്ത്രാലത്തിന്റെ വെബ്സൈറ്റിൽ ഈ തൊഴിലാളികളെ കുറിച്ചുള്ള വിവരങ്ങൾ പ്രസിദ്ധപ്പെടുത്തി മറ്റിടങ്ങളിൽ ജോലി ലഭ്യമാക്കാൻ അവരമൊരുക്കണമെന്നും നിർദേശിക്കുന്നു. മറ്റു ജോലി കിട്ടുന്നതുവരെ താമസ സ്ഥലത്തു തുടരാൻ അനുവദിക്കുകയും ഇവർക്ക് കുടിശ്ശികയുള്ള ആനുകൂല്യം നൽകുകയും വേണമെന്നു മന്ത്രാലയം വ്യക്തമാക്കി.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…