അബുദാബി: സ്കൂൾ ബസിന്റെ സ്റ്റോപ് അടയാളം മറികടക്കുന്നവർക്കുള്ള പിഴ അബുദാബി പൊലീസ് ഇരട്ടിയാക്കി വർധിപ്പിച്ചു. 1000 ദിർഹം പിഴയും 10 ബ്ലാക് പോയിന്റുമാണ് ശിക്ഷ. നേരത്തെ 500 ദിർഹമും 6 ബ്ലാക്ക് പോയിന്റുമായിരുന്നു. കഴിഞ്ഞ വിദ്യാഭ്യാസ വർഷത്തിൽ 3,664 പേർക്കാണ് പിഴ ചുമത്തിയത്.
നിയമലംഘകരുടെ എണ്ണം കൂടിയതാണ് ശിക്ഷ കടുപ്പിക്കാൻ പ്രേരകം. ‘ബി റോഡ് സെയ്ഫ്’ ക്യാംപെയിന്റെ ഭാഗമായി അബുദാബി പൊലീസ് സമൂഹമാധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സ്റ്റോപ്പ് അടയാളത്തിൽ ക്യാമറ സ്ഥാപിച്ചാണ് നിയമലംഘകരെ പിടികൂടുന്നതെന്നും പൊലീസ് ഓർമിപ്പിച്ചു. 7705 ബസുകളിലും ഘട്ടം ഘട്ടമായി ക്യാമറ സ്ഥാപിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
വിദ്യാർഥികളെ കയറ്റാനും ഇറക്കാനുമായി വാഹനം നിർത്തുമ്പോൾ സ്റ്റോപ്പ് അടയാളം പ്രദർശിപ്പിക്കാത്ത സ്കൂൾ ബസ് ഡ്രൈവർമാർക്ക് 500 ദിർഹം പിഴയും 6 ബ്ലാക് പോയിന്റുമായിരിക്കും ശിക്ഷ. ബസില്‍നിന്ന് 5 മീറ്റര്‍ അകലെയാണ് മറ്റു വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടത്.
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ…
നിങ്ങളുടെ ജോലി ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടാൽ എന്ത് സംഭവിക്കും? ഗുരുതരമായ രോഗമോ പരിക്കോ കാരണം നിങ്ങളുടെ ജോലി ഉപേക്ഷിക്കേണ്ടി വന്നാൽ…
കൂടുതൽ ഊർജ്ജ പ്രതിസന്ധി ഉണ്ടാകുന്നതിന് മുമ്പ് ഐറിഷ് കുടുംബങ്ങൾക്ക് €3.6k ഗ്രാന്റ് നൽകുന്നതിനും ഊർജ്ജ ബില്ലുകൾ കുറയ്ക്കുന്നതിനുമുള്ള പുതിയ ഫൈവ്…
വാഷിംഗ്ടൺ: വിദേശ രാജ്യങ്ങളുടെ രഹസ്യ നീക്കങ്ങളും പദ്ധതികളും വിശകലനം ചെയ്യാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിക്കാൻ അമേരിക്കൻ ചാരസംഘടനയായ…
വാഷിംഗ്ടൺ: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്റ്റാമ്പ് വില വർധിപ്പിക്കാനും പെൻഷൻ വിഹിതം അടയ്ക്കുന്നത് താൽക്കാലികമായി നിർത്തിവെക്കാനും യുഎസ് പോസ്റ്റൽ സർവീസ്…
വിചിറ്റാ ഫാൾസ്: ടെക്സസിലെ വിവിധ ജയിലുകളിലേക്ക് ബൈബിളിലും മറ്റ് മതഗ്രന്ഥങ്ങളിലും ഒളിപ്പിച്ച് മയക്കുമരുന്ന് കടത്തിയ ഹെന്ന ഹാവില മാർട്ടിനെസ് എന്ന…