ദുബായ്: കോവിഡ് 19നെ പ്രതിരോധിക്കാൻ സഹായസഹകരണവുമായി ഇന്ത്യയും യുഎഇയും. 88 പേരടങ്ങുന്ന ഇന്ത്യൻ മെഡിക്കൽ സംഘത്തെ ഉടൻ യുഎഇയിലേക്ക് അയക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. മാസ്ക് അടക്കം ഏഴു ടൺ വൈദ്യസഹായ വസ്തുക്കൾ യുഎഇ ഇന്ത്യയിലേക്കും കയറ്റിഅയച്ചു.
യുഎഇ വിദേശകാര്യമന്ത്രാലയത്തിന്റെ അഭ്യർഥന പ്രകാരമാണ് കേന്ദ്രസർക്കാർ മെഡിക്കൽ സംഘത്തെ യുഎഇയിലേക്ക് അയക്കുന്നത്.
വിദഗ്ധ ഡോക്ടർമാർ, നഴ്സസുമാർ തുടങ്ങിയവരുൾപ്പെടുന്നതാണ് സംഘം. യുഎഇയിൽ നിന്നു അവധിക്കു നാട്ടിലെത്തിയ ആരോഗ്യപ്രവർത്തകരും സംഘത്തിലുണ്ടെന്നു ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ വിപുൽ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് ഇന്ത്യൻ സർക്കാർ നൽകുന്ന പ്രത്യേക പ്രാധാന്യമാണ് സഹായത്തിലൂടെ പ്രതിഫലിക്കുന്നതെന്നു ഡൽഹിയിലെ യുഎഇ എംബസി വ്യക്തമാക്കി. നേരത്തേ 55 ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിൻ ഗുളികകൾ ഇന്ത്യ യുഎഇക്കു കൈമാറിയിരുന്നു.
ഇന്ത്യയിലേയ്ക്ക് 7 ടൺ വൈദ്യ സഹായങ്ങൾ
ഇന്ത്യയിലേക്കു 7 ടൺ വൈദ്യ സഹായ വസ്തുക്കൾ യുഎഇ കയറ്റി അയച്ചു. ഇന്ത്യയിലെ 7000 ആരോഗ്യപ്രവർത്തകർക്കു ഇതു സഹായകരമാകുമെന്നു യുഎഇ സ്ഥാനപതി അഹ്മദ് റഹ്മാൻ അൽ ബന്ന വ്യക്തമാക്കി. കോവിഡ് പ്രതിരോധത്തിനായി 34 രാജ്യങ്ങളിലേക്കു 348 ടൺ വൈദ്യസഹായ വസ്തുക്കളാണ് യുഎഇ കൈമാറിയത്.
ഓളപ്പരപ്പിലെ കേമന്മാരെ കണ്ടെത്താൻ, അയർലണ്ടിലെ വള്ളംകളി പ്രേമികളുടെ ഹൃദയതാളമായി മാറാൻ "കേരള ഹൗസ് ബോട്ട് റേസ്" ഇക്കുറിയും ഒരുങ്ങുന്നു. "കേരള…
ഗൾഫിലെയും മിഡിൽ ഈസ്റ്റിലെയും ദുരിതബാധിത പ്രദേശങ്ങളിലുള്ള ഐറിഷ് പൗരന്മാർക്ക് യാത്രാ നിർദ്ദേശം നൽകി വിദേശകാര്യ മന്ത്രാലയം. പ്രാദേശിക മാധ്യമങ്ങളിലെ സംഭവവികാസങ്ങൾ…
പശ്ചിമേഷ്യൻ സംഘർഷം നാലാം ദിനത്തിലേക്ക് കടന്നതോടെ ഹോർമൂസ് കടലിടുക്ക് അടച്ച് ഇറാൻ. കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾ കത്തിക്കുമെന്ന് മുന്നറിയിപ്പ്. എണ്ണവില…
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…