വിനോദസഞ്ചാരം,ചികിത്സ തുടങ്ങിയവയ്ക്കായി എത്താൻ ആഗ്രഹിക്കുന്നവർക്ക് കുടുംബ ഗ്രൂപ്പ് വീസ നൽകുമെന്ന് യുഎഇ അധികൃതർ അറിയിച്ചു. 60, 180 ദിവസ കാലാവധിയുള്ള സിംഗിൾ, മൾട്ടിപ്പിൾ എൻട്രി വീസകളാണു ലഭിക്കുക. രോഗികളെ അനുഗമിക്കുന്നവരെയും ഈ വീസയിൽ കൊണ്ടുവരാനാകും. വിശദാംശങ്ങൾ പിന്നീടു പ്രഖ്യാപിക്കും.
യുഎഇ താമസ വീസയുള്ളവർക്ക് മാതാപിതാക്കൾ, ജീവിതപങ്കാളി, മക്കൾ എന്നിവരെ സ്വന്തം സ്പോൺസർഷിപ്പിൽ 90 ദിവസത്തെ വീസയിൽ കൊണ്ടുവരാമെന്നും വ്യക്തമാക്കി. 750 (ഏകദേശം 16,892 രൂപ) ദിർഹമാണ് വീസ ഫീസ്. ബാങ്ക് ഗ്യാരന്റിയായി നിക്ഷേപിക്കുന്ന 1000 ദിർഹം വീസയുടമ മടങ്ങിയാൽ തിരികെ ലഭിക്കും. കുറഞ്ഞത് 8000 ദിർഹമോ (1,80,000 രൂപ) അതിൽ കൂടുതലോ ശമ്പളം ഉള്ളവർക്കേ വ്യക്തിഗത വീസ് എടുക്കാനാകൂ. സ്വന്തം പേരിൽ കെട്ടിട വാടകക്കരാർ ഉണ്ടായിരിക്കണം.
യുഎഇയിൽ 30, 60, 90 ദിവസ കാലാവധിയുള്ള വ്യക്തിഗത സന്ദർശക വീസ രാജ്യം വിടാതെ 30 ദിവസത്തേക്കുകൂടി പുതുക്കാം.1000 ദിർഹമാണ്(ഏകദേശം 22,521 രൂപ) ചെലവ്.
GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.
https://chat.whatsapp.com/De2emmwfTnFCeEkD6XWBtJ
നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള സമയപരിധി ഡിസംബർ 31ന് അവസാനിക്കും. 2021-ലെ നികുതി റീഫണ്ട് ക്ലെയിം ചെയ്യാനുള്ള നിങ്ങളുടെ അവസാന…
ലിമെറിക്ക്, മോനാഗൻ, ടിപ്പററി കൗണ്ടികളിലെ വ്യത്യസ്ത റോഡപകടങ്ങളിൽ രണ്ട് പുരുഷന്മാരും ഒരു സ്ത്രീയും മരിച്ചു.കാസിൽബ്ലെയ്‌നിക്ക് സമീപമുള്ള അന്നലിറ്റനിലെ മുല്ലഗ്‌നിയിൽ രാവിലെ…
സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സാഹിതീയം പുസ്തക ചർച്ച 2025 ഡിസംബർ 21 ഞായറാഴ്ച്ച നടക്കും. ദമ്മാം…
2021 വർഷത്തെ നികുതി റീഫണ്ട് 2025 ഡിസംബർ 31 മുതൽ വരെ നിങ്ങൾക്ക് ക്ലെയിം ചെയ്യാം. റവന്യൂ ഈ വർഷത്തെയും…
അടുത്ത അധ്യയന വർഷത്തേക്കുള്ള ദേശീയ ശിശുസംരക്ഷണ പദ്ധതിയുടെ വരുമാന പരിധി സർക്കാർ പുതുക്കുന്നു .2026 ലെ ശരത്കാലം മുതൽ, താഴ്ന്ന…
യൂറോപ്പിലേക്കുള്ള തങ്ങളുടെ ആദ്യത്തെ പ്രധാന ചുവടുവയ്പ്പായി, സെൻട്രൽ ബാങ്കിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പൂർണ്ണ ബാങ്കിംഗ് ലൈസൻസ്…