അബുദാബി: കൊറോണ വൈറസ് രോഗികളെ ചികിത്സിക്കാൻ നൂതന സംവിധാനങ്ങളോടെ മെഡിക്കൽ സിറ്റി സ്ഥാപിക്കുമെന്നു യുഎഇ. ചൈനയിൽ നിന്നുള്ള കൊറോണ രോഗികളെയും ഇവിടെ ചികിത്സിക്കും. ഏതു സാംക്രമിക രോഗവും ചികിത്സിച്ചു ഭേദമാക്കാനുള്ള അത്യാധുനിക സംവിധാനം യുഎഇയ്ക്കുണ്ടെന്ന് ആരോഗ്യ, രോഗപ്രതിരോധ വിഭാഗം മന്ത്രി അബ്ദുൽ റഹ്മാൻ അൽ ഒവൈസ് വ്യക്തമാക്കി.
മെഡിക്കൽ സിറ്റി സജ്ജമാക്കാനുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി. താമസ കേന്ദ്രങ്ങളിൽനിന്നും ഏറെ അകലെയാണു കൊറോണ മെഡിക്കൽ സിറ്റി സ്ഥാപിക്കുക.
രോഗികൾക്കു മികച്ച ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം നിരീക്ഷണത്തിലുള്ളവരെ പ്രത്യേകം പാർപ്പിക്കാനും ഇവിടെ സൗകര്യമുണ്ടാകും. കൊറോണ വൈടികൾ സ്വീകരിച്ച ആദ്യ രാജ്യമാണ് യുഎഇ. യുഎഇയിൽ ഇതുവരെ 13 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ 3 പേർ രോഗമുക്തി നേടി ആശുപത്രി വിട്ടു. ചികിത്സയിലുള്ള 10 പേരിൽ 8 പേർ സുഖം പ്രാപിച്ചുവരുന്നു. 2 പേർ മാത്രമാണ് തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.
ഏഴുരാജ്യങ്ങളിൽ നിന്നു യാത്ര; നിരീക്ഷണം ശക്തമാക്കും
കൊറോണ വൈറസ് (കോവിഡ്–19) വ്യാപനം ശക്തമായതോടെ ചൈന ഉൾപ്പെടെ 7 രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരുടെ നിരീക്ഷണം യുഎഇ ശക്തമാക്കി. ഹോങ്കോങ്, ദക്ഷിണ കൊറിയ, ഇറാൻ, ജപ്പാൻ, സിംഗപ്പൂർ, ഇറ്റലി എന്നീ രാജ്യങ്ങളിൽനിന്നുള്ള യാത്രക്കാരെയാണു പ്രത്യേകം നിരീക്ഷിക്കുക. രോഗ ലക്ഷണങ്ങളുള്ളവരെ 28 ദിവസം നിരീക്ഷണത്തിൽ പാർപ്പിക്കും. രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നവരെയും നിരീക്ഷിക്കും.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…