അബുദാബി: കഴിഞ്ഞ ദിവസം അൽറഹ്ബ മാളിനടത്ത് ഏഴു കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മലയാളി അധ്യാപകൻ ഉൾപ്പെടെ 3 ഇന്ത്യക്കാരടക്കം 4 പേർ മരിച്ചു. കോഴിക്കോട് കൈതപ്പൊയിൽ ഈങ്ങാപ്പുഴ സ്വദേശി കാക്കനാട്ട് ലൂയിസ് സ്കറിയയുടെ മകൻ ടോമി കുഞ്ഞുവാണ് (52) മരിച്ച മലയാളി. കശ്മീർ സ്വദേശി ഷിറാസ് അൽ ഉസ്മാൻ, തമിഴ്നാട് സ്വദേശി വസന്തകുമാർ ലോറൻസ് സാവ്‌രിമുത്തു, സിംബാബ്‌വേ സ്വദേശി എന്നിവരാണ് മരിച്ച മറ്റുള്ളവർ.
അബുദാബിയിലെ റൂഹ് അൽ ഇത്തിഹാദ് സ്കൂളിലെ ഗണിതശാസ്ത്ര അധ്യാപകനായിരുന്നു മരിച്ച ടോമി. മാലദ്വീപിൽ അധ്യാപകനായിരുന്ന ഇദ്ദേഹം കഴിഞ്ഞ ഓഗസ്റ്റിലാണ് അബുദാബിയിലെ സർക്കാർ സ്കൂളിൽ ജോലിയിൽ പ്രവേശിച്ചത്. സഹപ്രവർത്തകരോടൊപ്പം സ്കൂളിലേക്കു പോകവെ തിങ്കളാഴ്ച രാവിലെ ഏഴരയോടെ അപകടമുണ്ടായത്. ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം നാട്ടിലേക്കു കൊണ്ടുപോകും. അമ്മ ഏലിക്കുട്ടി. ഷൈനിയാണ് ടോമിയുടെ ഭാര്യ. 2 മക്കളുണ്ട്.
ഡബ്ലിൻ: കേരളത്തിൽ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) കേരള ചാപ്റ്റർ യു.ഡി.എഫ് അനുകൂല സംഘടനകളുമായി…
അറ്റ്ലാന്റ :"സ്വർഗ്ഗീയ നാദം" സംഘടിപ്പിക്കുന്ന സംഗീത വിരുന്നിൽ പ്രമുഖ എഴുത്തുകാരനും ഗാനരചയിതാവും മിഷിഗൺ ഡെട്രോയിറ്റ് മാർത്തോമാ പള്ളി വികാരിയുമായ റവ…
ഫ്ലോറിഡ:ഫ്ലോറിഡയിലെ വാൾട്ടൺ മിഡിൽ സ്കൂളിൽ ചൊവ്വാഴ്ച രാവിലെ നടന്ന ആക്രമണത്തിൽ രണ്ട് വിദ്യാർത്ഥികൾക്കും ഒരു മുതിർന്ന വ്യക്തിക്കും (അധ്യാപകൻ/ജീവനക്കാരൻ) പരിക്കേറ്റു.…
പ്ലാനോ(ഡാളസ്): ഇറാനിൽ യുദ്ധം ശക്തമാകുന്ന സാഹചര്യത്തിൽ, ടെക്സസിലെ പ്ലാനോയിൽ ഇറാനിയൻ അമേരിക്കൻ വംശജർ പ്രതിഷേധ റാലി സംഘടിപ്പിച്ചു. നിലവിലെ ഭരണകൂടത്തിനെതിരെയും…
പുതിയ ഡാറ്റ പ്രകാരം അയർലണ്ടിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഡ്രൈവിംഗ് ടെസ്റ്റ് സെന്ററായി ടാലയെ റാങ്ക് ചെയ്തിട്ടുണ്ട്. 1,690.3 ടെസ്റ്റുകൾ…
പൊതുതെരഞ്ഞെടുപ്പിൽ മൂന്ന് പാർട്ടികളുള്ള സഖ്യത്തിന് വൻ പരാജയം നേരിട്ടതിനെത്തുടർന്ന് ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സെൻ തന്റെ സർക്കാരിന്റെ രാജി രാജാവിന്…