മാർച്ച് ഒന്നിന് ശേഷം സന്ദർശക വിസാ കാലാവധി കഴിഞ്ഞവർക്ക് രാജ്യം വിടാനോ പിഴ ഒഴിവാക്കുന്നതിനായി വിസ മാറുന്നതിനോ ഒരു മാസത്തെ സമയം അനുവദിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് (ഐസിഎ) തിങ്കളാഴ്ച പ്രഖ്യാപിച്ചു.
ഇതിനായി ജൂലൈ 12 മുതൽ ഒരു മാസത്തേക്ക് പ്രത്യേക സംവിധാനം ആരംഭിച്ചിട്ടുണ്ടെന്ന് ഐസിഎ വക്താവ് ബ്രിഗ് ഖാമിസ് അൽ കാബി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞു.
വിസകളും ഐഡികളും ഓൺലൈനിൽ പുതുക്കാം
പ്രവാസികളുടെ വിസാ കാലാവധി, എൻട്രി പെർമിറ്റ്, ഐഡി കാർഡുകളുടെ സാധുത എന്നിവ സംബന്ധിച്ച് നേരത്തെ പുറപ്പെടുവിച്ച എല്ലാ ഉത്തരവുകൾ റദ്ദാക്കാൻ യുഎഇ കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ കാലാവധി കഴിഞ്ഞ വിസകൾക്കും ഐഡി കാർഡുകൾക്കും ഈ വർഷം ഡിസംബർ വരെ സാധുതയുണ്ടാകുമെന്ന ഉത്തരവ് റദ്ദായി.
രാജ്യത്തെ താമസക്കാർക്കും പൗരന്മാർക്കും അവരുടെ രേഖകൾ പുതുക്കാൻ 90 ദിവസത്തെ സമയം നൽകുമെന്ന് ബ്രിഗ് അൽ കാബി വ്യക്തമാക്കി. വിദേശികൾക്ക് അവരുടെ രേഖകൾ പുതുക്കാൻ ഒരു മാസത്തെ സമയം അനുവദിക്കും . യുഎഇയിൽ എത്തിയതു മുതലുള്ള തീയതിയാണ് പരിഗണിക്കുന്നത്.
കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി
രാജ്യത്തേക്ക് മടങ്ങിയെത്തുന്ന എല്ലാ താമസക്കാർക്കും വിനോദ സഞ്ചാരികൾക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബർ അഞ്ചിന് റിലീസ് പ്രഖ്യാപിച്ചിരുന്ന പൊങ്കാല എന്ന ചിത്രം നവംബർ മുപ്പത് ഞായറാഴ്ച പ്രദർശനത്തിനെത്തുന്നു. ഏ. ബി. ബിനിൽ തിരക്കഥ…
അയർലണ്ടിലെ ഇഇഎ ഇതര പൗരന്മാർക്ക് ഫാമിലി റീയൂണിഫിക്കേഷൻ പോളിസി കർശനമാക്കുന്നതായി നീതിന്യായ മന്ത്രി Jim O’Callaghan അറിയിച്ചു. ജനറൽ വർക്ക്…
അയർലണ്ടിലെ അഭയ സംവിധാനത്തിൽ നിർദ്ദേശിക്കപ്പെട്ട ഒരു പുനഃസംഘടന പൗരത്വത്തെയും കുടുംബ പുനരേകീകരണത്തെയും കുറിച്ചുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കും.നീതിന്യായ മന്ത്രി Jim…
മായോയിൽ മരണപ്പെട്ട മലയാളി യുവാവ്, പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസിന്റെ കുടുംബത്തിന് സാമ്പത്തിക പിന്തുണ നൽകുന്നതിനായി ധനസമാഹരണം…
മായോയിൽ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. പെരുമ്പാവൂർ വേങ്ങൂർ വക്കുവള്ളി സ്വദേശി ബേസിൽ വർഗീസ് ആണ് മരണപ്പെട്ടത്. 39…
ഡബ്ലിൻ : കേരള ഹൌസ് കോ ഓർഡിനേറ്ററും, ലൂക്കൻ മലയാളി ക്ലബ് മുൻ പ്രസിഡന്റുമായ അഡ്വ. റോയി കുഞ്ചലക്കാട്ടിന്റെയും( ലൂക്കൻ),…