Categories: Gulf

ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് മരുന്ന് എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വി മുരളീധരൻ.

തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന മലയാളികൾക്ക് മരുന്ന് എത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. പ്രവാസികളെ ക്വറന്റയിനിലേക്ക് മാറ്റാന്‍ അതത് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രത്യേക വിമാനം അയക്കുന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ നയപരമായ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഗൾഫ് രാജ്യങ്ങളിലേക്ക് പ്രത്യേക വിമാനം അയക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ തീരുമാനം എടുക്കും. കേരള ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇന്ത്യക്കാരെ ക്വeറന്റയിനിലേക്ക് മാറ്റാൻ പ്രവാസികളുടെ കെട്ടിടങ്ങൾ ഏറ്റെടുക്കുന്നതിനെ കുറിച്ച് ആലോചിക്കും. അതത് രാജ്യങ്ങളിലെ ഭരണകൂടങ്ങളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമാകും അന്തിമ തീരുമാനം.

പ്രവാസി ഇന്ത്യക്കാരുടെ സേവനങ്ങൾക്കായി ഡൽഹിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നും 011 490 18 480 എന്ന നമ്പറിൽ ബന്ധപ്പെടണമെനന്നും മന്ത്രി ന്യൂസ് 18നോട് പറഞ്ഞു.

Newsdesk

Recent Posts

ഡബ്ലിൻ മെറിയോൺ റെയിൽവേ ഗേറ്റിൽ രാജ്യത്തെ ആദ്യ റെഡ് ലൈറ്റ് ക്യാമറ

റെയിൽവേ ലെവൽ ക്രോസിംഗിലെ ആദ്യത്തെ റെഡ് ലൈറ്റ് ക്യാമറ, ഡബ്ലിൻ 4 ലെ മെറിയോൺ ഗേറ്റിൽ നാളെ മുതൽ പ്രവർത്തനം…

38 mins ago

ഈ തനിനിറം ഫെബ്രുവരി 13ന്

അനൂപ് മേനോൻ ഇൻവസ്റ്റിഗേറ്റീവ് ഓഫീസറായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന "ഈ തനിനിറം" എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.…

5 hours ago

110 കടന്ന് യൂറോ

യൂറോയുമായുള്ള വിനിമയത്തിൽ ഇന്ത്യൻ രൂപയ്ക്ക് റെക്കോർഡ് തകർച്ച. ഒരു യൂറോയ്ക്ക് 110.04 രൂപയായിരുന്നു ഇന്നലെത്തെ നിരക്ക്. ഇന്നും നിരക്കിൽ മാറ്റമില്ല.…

6 hours ago

കേരളത്തിൻ്റെ കടം താങ്ങാവുന്ന പരിധിയിയിൽ; രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ് അവതരണത്തിലാണ് ധനമന്ത്രിയുടെ…

11 hours ago

ഈ ആരോഗ്യ പ്രശ്നങ്ങളുള്ള ഡ്രൈവർമാരുടെ ഐറിഷ് ലൈസൻസ് റദ്ദാക്കും

പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…

24 hours ago

ടെക്സസിൽ കഠിനമായ മഞ്ഞുവീഴ്ച; കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു

ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…

1 day ago