Categories: Gulf

വന്ദേ ഭാരത് മിഷൻ ഖത്തർ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് അഞ്ച് വിമാന സർവീസുകൾ നടത്തും

ദോഹ: വന്ദേ ഭാരത് മിഷൻ ഖത്തർ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് അഞ്ച് വിമാന സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ്സ്‌ പുറത്തിറക്കിയ യാത്രാ ഷെഡ്യൂൾ പ്രകാരം മെയ്‌ 29 മുതൽ കേരളത്തിലേക്ക് സർവീസ് തുടങ്ങും. ഷെഡ്യൂൾ പ്രകാരം മെയ്‌ 29, ജൂൺ 4 തീയതികളിൽ കണ്ണൂർ, മെയ്‌ 30, ജൂൺ 2 തീയതികളിൽ കൊച്ചി, ജൂൺ 3 ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സർവീസ് നടത്തുന്നത്.

അതേസമയം മൂന്നാം ഘട്ടത്തിലെ യാത്ര ഷെഡ്യൂൾ സംബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.

നാട്ടിലേക്ക് മടങ്ങാനായി ഇനിയും റജിസ്റ്റർ ചെയ്യാത്തവർ ഉടൻ റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന കാര്യം ഉറപ്പാക്കാത്തവർ റജിസ്റ്റർ ചെയ്യരുതെന്നും എംബസി നിർദേശിച്ചിട്ടുണ്ട്. റെജിസ്ട്രേഷൻ പൂർത്തിയാക്കിയവർ മാത്രം നാട്ടിലേക്ക് മടങ്ങേണ്ടതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കി കൊണ്ടു എംബസ്സിയുടെ ഇ മെയിലിലേക്ക് സന്ദേശം അയച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. ഉടൻ തന്നെ റെജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിക്കുമെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു.

Newsdesk

Recent Posts

ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2026 ഓഗസ്റ്റ് 14,15,16 തിയതികളിൽ നടത്തപ്പെടും

ലിമെറിക്ക് : സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള  ‘ലിമെറിക് ബൈബിൾ…

2 hours ago

കേരള ഹൗസ് കാർണിവൽ 2026: ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ മുഖ്യാതിഥി

അയർലണ്ട് സാക്ഷ്യം വഹിക്കുന്ന മലയാളികളുടെ ഏറ്റവും ആഘോഷ വേദിയായ "കേരള ഹൗസ് കാർണിവലിൽ", നമ്മുടെ സ്വന്തം ലേഡി സൂപ്പർസ്റ്റാർ മഞ്ജു…

14 hours ago

ഇന്ധന വില വർധന; ഹ്രസ്വകാല എനർജി റിലീഫ് അനുചിതമെന്ന് പൊതുചെലവ് മന്ത്രി

വർദ്ധിച്ചുവരുന്ന ഊർജ്ജ ചെലവ് കണക്കിലെടുത്ത് വീടുകൾക്കും ബിസിനസുകൾക്കും സർക്കാർ ഹ്രസ്വകാല എനർജി റിലീഫ് നൽകുന്നത് ഉചിതമല്ലെന്ന് പൊതുചെലവ് മന്ത്രി ജാക്ക്…

17 hours ago

അമേരിക്ക-ഇറാൻ സംഘർഷം;  കുവൈത്ത് തീരത്ത് ഓയിൽ ടാങ്കറിന് നേരെ ആക്രമണം

കുവൈത്ത്: അമേരിക്ക-ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ കുവൈത്ത് തീരത്ത് നങ്കൂരമിട്ടിരുന്ന ഓയിൽ ടാങ്കറിന് നേരെ ആക്രമണം നടന്നതായി റിപ്പോ‍ർട്ടുകൾ. കുവൈത്ത്…

23 hours ago

ഇറാൻ്റെ യുദ്ധകപ്പൽ തകർത്ത് അമേരിക്ക; 80 പേർ മരിച്ചതായി റിപ്പോർട്ട്

ശ്രീലങ്കയുടെ തെക്കൻ തീരത്ത്, ഇറാനിയൻ യുദ്ധക്കപ്പലിനെ യുഎസ് അന്തർവാഹിനി തകർത്തതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അറിയിച്ചു. കിഴക്കൻ…

2 days ago

മിഡിൽ ഈസ്റ്റിൽ കുടുങ്ങിയവരെ അയർലണ്ടിൽ എത്തിക്കാൻ പ്രത്യേക വിമാന സർവീസുകൾ

മിഡിൽ ഈസ്റ്റിലേക്കുള്ള വിമാന സർവീസുകൾ വ്യാപകമായി റദ്ദാക്കിയതിനെത്തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുന്ന ഐറിഷ് പൗരന്മാരെ നാട്ടിലേക്ക് കൊണ്ടുവരാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. അഞ്ച്…

2 days ago