ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പല വിധത്തിലുള്ള കാര്യങ്ങൾ ഓരോ ദിവസം ചെല്ലുന്തോറും നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ഉപ്പൂറ്റി മുതൽ ഉണ്ടാവുന്ന ഇത്തരം വേദനകള്‍ നിങ്ങളെ വളരെയധികം വിഷമിപ്പിക്കുന്നുണ്ട്. എന്നാൽ ഉപ്പൂറ്റി വേദനയെന്ന് വിചാരിച്ച് അതിനെ നിസ്സാരമാക്കി വിടരുത്. ഇത് പലപ്പോഴും പല വിധത്തിലുള്ള പ്രതിസന്ധികൾ പിന്നീട് ഉണ്ടാക്കുന്നുണ്ട്. കുതികാൽ വെട്ട് എന്ന് കേട്ടാല്‍ എന്താണ് എന്ന് നിങ്ങൾക്കറിയാമോ? ഒരാളെ പെട്ടെന്ന് വീഴ്ത്തുന്നതിന് വേണ്ടി കാലിന്‍റെ ഞെരിയാണിയുടെ ഭാഗത്ത് വെട്ടിയാൽ മതി എന്നാണ് പറയുന്നത്. ഇതിനാണ് പലപ്പോഴും അക്കില്ലസ് ടെൻഡൺ എന്ന് പറയുന്നത്. കാലിലെ പേശികളെ ഉപ്പൂറ്റിയായി ബന്ധിപ്പിക്കുന്ന സ്നായുക്കളിൽ ഒന്നാണ് അക്കില്ലസ് ടെൻഡൺ.
ഇതിന് എന്തെങ്കിലും തരത്തിലുള്ള പിളർപ്പോ മറ്റോ ഉണ്ടാവുന്നതിലൂടെ നിങ്ങളിൽ അതികഠിനമായ വേദന ഉണ്ടാക്കുന്നുണ്ട്. കായിക രംഗത്ത് ഉള്ളവർക്കാണ് ഈ പ്രശ്നം വളരെയധികം ബാധിക്കുന്നത്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ കിടപ്പിലായി പോവുന്നതിന് ഈ പ്രശ്നം ധാരാളം മതി.
മലയാളത്തിൽ ഈ പ്രതിസന്ധിയെ പലപ്പോഴും ചിലരെങ്കിലും കുതിഞരമ്പ് എന്നാണ് പറയുന്നത്. അക്കില്ലസ് ടെൻഡർ മുറിഞ്ഞാല്‍ അത് പലപ്പോഴും നിൽക്കുന്നതിനും നടക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാവുന്നുണ്ട്. പിന്നീട് നടക്കുന്നതിനും ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വേണ്ടി വായിക്കൂ.
ശ്രദ്ധിക്കേണ്ടവർ
അക്കില്ലസ് ടെൻഡൺ എന്നാണ് എന്ന് ശ്രദ്ധിക്കുന്നതിന് മുൻപ് ഇത് ഉണ്ടാവുന്നതിനുള്ള സാധ്യതയും അപകടഘട്ടങ്ങളും എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. അമിതവണ്ണമുള്ളവരും, കായിക താരങ്ങളും, ബിപി കൂടുതൽ ഉള്ളവരും, പാരമ്പര്യമായി ഈ രോഗം ഉള്ളവരിലും പലപ്പോഴും ഇത്തരം രോഗാവസ്ഥകൾ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇത് കൂടാതെ കാലാവസ്ഥാ വ്യതിയാനവും പലപ്പോഴും ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരം കാര്യങ്ങൾ ഉള്ളവരിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്.
ലക്ഷണങ്ങൾ
അക്കില്ലസ് ടെൻഡൺ ഉണ്ടാവുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ലക്ഷണങ്ങൾ നോക്കി ഇത്തരം കാര്യങ്ങൾ നിങ്ങൾ മനസ്സിലാക്കണം. എന്തൊക്കെയാണ് ഇത്തരം അനാരോഗ്യകരമായ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന് നമുക്ക് നോക്കാവുന്നതാണ്. ഈ ലക്ഷണങ്ങൾ മനസ്സിലാക്കി നമുക്ക് ചില കാര്യങ്ങള്‍ മുൻകൂട്ടി അറിയാവുന്നതാണ്. അക്കില്ലഡ് ടെൻഡൺ ഉണ്ടെങ്കിൽ അതിന്‍റെ ലക്ഷണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
ശക്തമായ വേദന
ഞെരിയാണിയുടെ പിന്നിൽ ഉണ്ടാവുന്ന അതിശക്തമായ വേദന ഓരോ നിമിഷം ചെല്ലുന്തോറും വളരെയധികം കൂടിക്കൊണ്ടിരിക്കുകയാണെങ്കിൽ അൽപം ശ്രദ്ധിക്കണം. കാൽവണ്ണയിലോ ഞെരിയാണിയിലോ ഉണ്ടാവുന്ന അതികഠിനമായ വേദനയാണ് ഉണ്ടാവുന്നത്. പുരുഷൻമാരിൽ പ്രായക്കൂടുതൽ ഉള്ളവരിലാണ് ഇത്തരം അവസ്ഥകൾ കൂടുതൽ ഉണ്ടാവുന്നത്. പ്രത്യേകിച്ച് ആരെങ്കിലും ചവിട്ടിയ പോലെ ഉള്ള വേദനയാണെങ്കിൽ അൽപം കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്.
ഉപ്പൂറ്റിയില്‍ നിന്നുള്ള അകലം
ഉപ്പൂറ്റിയിൽ നിന്നുള്ള അകലം ഉണ്ടെങ്കിൽ അതും അക്കില്ലസ് ടെൻഡൺ എന്ന് പറയാവുന്നതാണ്. ഇതിന്‍റെ ഫലമായി വേദന, വീക്കം, ക്ഷീണം എന്നിവക്ക് പുറമേ ഇത്തരം അവസ്ഥകൾ ഉണ്ടാവുന്നുണ്ട്. മാത്രമല്ല വേദന ചിലപ്പോൾ പെട്ടെന്ന് കുറയുകയും ടെന്‍ഡനുകളിൽ വിരലുകൾക്ക് അനക്കം ഇടക്കിടക്ക് വരുകയും ചെയ്യുന്നുണ്ട്. ചതവ് പോലെയുള്ള പാടുകള്‍ ഞെരിയാണിക്ക് പുറകിലായി കാണപ്പെടുന്നുണ്ട്.
നടക്കാന്‍ സാധിക്കാതെ വരുന്നു
പലപ്പോഴും നടക്കാൻ സാധിക്കാതെ വരുന്ന അവസ്ഥയാണ് ഉണ്ടാവുന്നത് എന്നുണ്ടെങ്കിൽ അൽപം ശ്രദ്ദിക്കണം. കാൽ വിരലിന്‍റെ അറ്റത്താണ് ഇത്തരം പ്രതിസന്ധികൾ കൂടുന്നത്. ഇതിന് എന്തൊക്കെ തരത്തിലുള്ള ചികിത്സ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. അതികഠിനമായ വേദന പലപ്പോഴും ഇത്തരം അവസ്ഥകൾ കാരണം ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. എങ്ങനെ ഇതിനെ തിരിച്ചറിയണം എന്ന് നമുക്ക് നോക്കാവുന്നതാണ്.
കാൽപ്പാദത്തിന് വിശ്രമം നൽകുക
കാൽപ്പാദത്തിന് കൃത്യമായ വിശ്രമം നൽകുകയാണ് ചെയ്യേണ്ടത്. പരിക്ക്പറ്റിയ കാലിന് അധികം ബലം നൽകാതിരിക്കുന്നതിന് ശ്രദ്ധിക്കണം. ടെൻഡന് സമ്മർദ്ദം നൽകുന്ന തരത്തിൽ നടക്കുന്നതും ഓടുന്നതും എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. മാത്രമല്ല ഉടനേ തന്നെ ഡോക്ടറെ കാണിക്കുന്നതിന് ശ്രദ്ധിക്കണം. ഇല്ലെങ്കിൽ കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ഐസ് പാക്ക് വെക്കാം
ഇത്തരത്തിൽ കാൽപാദത്തിന് എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടാവുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ഐസ്പാക്ക് വെക്കാവുന്നതാണ്. ഇത് നീർ വീക്കം തടയുന്നതിനും വേദനയെ കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. വേദനയിൽ നിന്ന് പെട്ടെന്നാണ് ആശ്വാസം ലഭിക്കുന്നതിന് വേണ്ടിയാണ് ഇത്തരം കാര്യങ്ങൾ ചെയ്യേണ്ടത്. വളരെയധികം ശ്രദ്ധിച്ച് വേണം ഇത്തരം കാര്യങ്ങൾക്ക് കൂടുതല്‍ ശ്രദ്ധ നൽകണം. ഇത് കൂടാതെ കാൽപ്പാദം ഉയർത്തി വെക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നീർവീക്കം കുറക്കുന്നതിനും വേദനയെ ലഘൂകരിക്കുന്നതിനും സഹായിക്കുന്നുണ്ട്.
Read more at: https://malayalam.boldsky.com/health/wellness/achilles-tendon-rupture-symptoms-causes-and-treatments-024039.html
ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ഹരം പകരാൻ ഒരടിച്ചുപൊളി ഗാനമെത്തുന്നു. ബത് ലഹേമിലെ തൂവെള്ള രാത്രിയിൽ..... എന്നു തുടങ്ങുന്ന മനോഹരമായഗാനമാണ് എത്തിയിരിക്കുന്നത്.…
ഉബർ നിശ്ചിത നിരക്കുകൾക്കെതിരെ ഡബ്ലിനിൽ ഇന്ന് വൈകുന്നേരം ടാക്സി ഡ്രൈവർമാർ വീണ്ടും പ്രതിഷേധം നടത്തും.വൈകുന്നേരം 4.30 മുതൽ പ്രതിഷേധം സംഘടിപ്പിക്കും.…
സഞ്ചാര്‍ സാഥി ആപ്പില്‍ നിലപാട് തിരുത്തി കേന്ദ്രം. സഞ്ചാര്‍ സാഥി ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട ഉത്തരവ് കേന്ദ്ര ടെലികോം…
An Garda Síochána രാജ്യവ്യാപകമായി സ്ഥിരം തസ്തികകളിൽ എക്സിക്യൂട്ടീവ് ഓഫീസർമാരെ നിയമിക്കുന്നു. പ്രാരംഭ ശമ്പളം പ്രതിവർഷം €37,919. അപേക്ഷകൾ നൽകാനുള്ള…
ക്രിട്ടിക്കൽ സ്കിൽസ് എംപ്ലോയ്‌മെന്റ് പെർമിറ്റ്, ജനറൽ എംപ്ലോയ്‌മെന്റ് പെർമിറ്റ്, ഇൻട്രാ-കോർപ്പറേറ്റ് ട്രാൻസ്ഫറി ഐറിഷ് എംപ്ലോയ്‌മെന്റ് പെർമിറ്റ് ഉടമകൾ, റിസർച്ചേഴ്‌സ് ഓൺ…
ഡബ്ലിൻ: കലാ, സാഹിത്യ, സാംസ്‌കാരിക, സാമൂഹ്യ രംഗങ്ങളിലെ സമഗ്ര സംഭാവനക്കുള്ള 2025 ലെ ഡോ. അംബേദ്കർ സാഹിത്യ ശ്രീ ദേശീയ…