Health & Fitness

ആര്യവേപ്പ്

ആര്യവേപ്പിന്റെ ഔഷധ ഗുണങ്ങള്‍ ചെറുതല്ല. വിഷാണുക്കളെയും രോഗ ബീജങ്ങളെയും നശിപ്പിക്കുവാനുള്ള ആര്യ വേപ്പിലയുടെ ശക്തി ഭാരതീയര്‍ വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ മനസിലാക്കിയിരുന്നു..വായുവിലെ കൃമികളെയും മാലിന്യങ്ങളെയും ഇല്ലാതാക്കാനുള്ള അത്ഭുത ശക്തി ആര്യവേപ്പിലയ്ക്കുണ്ട്..

1, ജ്വരത്തിന് ..
a,വേപ്പിന്‍പ്പട്ടയോടു കൂടി ഗ്രാമ്പൂവോ ,കറുവാപ്പട്ടയോ ചതിച്ചിട്ടു കഷായം ഉണ്ടാക്കി സേവിച്ചാല്‍ ജ്വരത്തിനും തുടര്‍ന്നുണ്ടാകുന്ന ക്ഷീണത്തിനും വളരെ നല്ലതാണ്..

b,വേപ്പിന്‍ പട്ട മാത്രം എടുത്തു കഷായം ഉണ്ടാക്കി സേവിച്ചാലും ജ്വരം മാറി കിട്ടും..

2, പൂപ്പല്‍ രോഗങ്ങള്‍ക്ക് ….
a, പൂപ്പല്‍ ബാധിത പ്രദേശത്ത് വേപ്പെണ്ണയോ ,വേപ്പില അരച്ച കുഴമ്പോ രാത്രിയില്‍ പുരട്ടുക..പിന്നീട് കാലത്ത് കഴുകി കളയാം ..

3,മഞ്ഞക്കാമിലയ്ക്കുള്ള മരുന്ന്..
a,വേപ്പിലയും കുരുമുളകും അരച്ച് കാലത്ത് വെറും വയറ്റില്‍ സേവിക്കുക..
b,വേപ്പില നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക…

4,കുടലിലെ കൃമി ശല്യത്തിന്..
a, വേപ്പില നീരില്‍ ഉപ്പ് ചേര്‍ത്ത് കഴിച്ചാല്‍ കുടലിലെ കൃമി ശല്യം മാറികിട്ടും..

5, ചൊറി, ചിരങ്ങ് ,വ്രണങ്ങള്‍ മുതലായവയ്ക്ക്…
a, വേപ്പിന്‍ പട്ട കഷായം വെച്ച് അല്പം പഞ്ചസാരയും ചേര്‍ത്ത് രണ്ടു നേരവും വെറും വയറ്റില്‍ സേവിക്കുക.. ഇപ്രകാരം  രണ്ടാഴ്ച തുടരുക.. 
b,വേപ്പിലയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് ഇടയ്ക്കിടയ്ക്ക്  കഴുകുക..

6,മാലക്കണ്ണ്  അസുഖം ഉള്ളവര്‍…
a,വേപ്പില നീര് എടുത്തു  കണ്ണിലെഴുതുക…

7, മുടി കൊഴിച്ചില്‍ ഒഴിവാക്കാന്‍ ..
a, വേപ്പിലയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ട് തല പതിവായി  കഴുകുക..

8, പല്ല് വേദന , മോണ പഴുപ്പ് എന്നിവയ്ക്കുള്ള മരുന്ന്..
a,വേപ്പിന്‍ കായ, പടിക്കാരം,കറിയുപ്പ് എന്നിവ സമം എടുത്തു വളരെ മൃദുവായി  പൊടിച്ചു വെയ്ക്കുക..ഈ ചൂര്‍ണ്ണം കൊണ്ട് പല്ല് തേച്ചാല്‍ പല്ല് വേദനയും മോണ പഴുപ്പും മാറികിട്ടും..

9,വായ്‌ പുണ്ണിന് ഔഷധമായി..
a, വേപ്പില പാലില്‍ അരച്ച് കലക്കി ദിവസവും രാവിലെ കഴിക്കുക…
b,വേപ്പിലയും വേപ്പിലയുടെ മൂന്നില്‍ ഒന്ന് ഭാഗം കുരുമുളകും കൂടി പുളിച്ച മോരില്‍ അരച്ച് ചേര്‍ത്ത് കാലത്തും വൈകുന്നേരവും സേവിയ്ക്കുക..

10,ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന്..

a, ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് പല വിധത്തിലും ഉപയോഗിക്കും.
ആര്യവേപ്പില വെള്ളത്തിലിട്ട് തിളപ്പിച്ച് അരയ്ക്കുക. ഇത് മുഖത്തു പുരട്ടി ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്മം  ലഭിക്കാനുള്ള നല്ലൊന്നാന്തരം വഴിയാണിത്. ഇതിനു മാത്രമല്ല, ചര്മത്തിലെ ചുവപ്പും തടിപ്പും മാറാനും ഇത് നല്ലതാണ്.

b,ആര്യവേപ്പില ഉണക്കപ്പൊടിക്കാം. ഇപ്പോള്‍ ഇത് കടകളിലും ലഭിക്കും. ഈ പൊടിയിലേക്ക് അല്പം ചെറുനാരങ്ങാനീര്, പനിനീര് എന്നിവ ചേര്ത്ത് മുഖത്തു തേയ്ക്കാം. ഇത് മുഖക്കുരു മാറാനുള്ള ഏറ്റവും നല്ലൊരു വഴിയാണ്.

c, ആര്യവേപ്പില അരച്ച് ഇതില്‍ ചെറുനാരങ്ങാനീര് ചേര്ത്ത്  മുഖത്തിടാം. എണ്ണമയമുള്ള ചര്മ്ത്തിനു പറ്റിയ ഫേസ് പായ്ക്കാണിത്. ചര്മ്ത്തിലെ മൃതകോശങ്ങള്‍ അകറ്റാനും പിഗ്മെന്റേഷന്‍ പോലുള്ള പ്രശ്‌നങ്ങള്ക്കും  ഇത് നല്ലൊരു മരുന്നാണ്. മുഖക്കുരുവിന്റെ പാടുകള്‍ മാറാനും ഈ കൂട്ട് നല്ലതു തന്നെ.

d, ആര്യവേപ്പില അരച്ചതോ, പൊടിയോ കടലമാവ്, തൈര് എന്നിവയുമായി ചേര്ത്ത്  മുഖത്തിടുന്നതും നല്ലതു തന്നെ. ഇത് വരണ്ട ചര്മത്തിനു പറ്റിയ നല്ലൊന്നാന്തരം മരുന്നാണ്. ചര്മത്തിളക്കത്തിനും  ഇത് നല്ലതു തന്നെ.

e,ആര്യവേപ്പിലയും മഞ്ഞളും അരച്ചിടുന്നത് നല്ലതാണ്. മുഖത്തിന് നിറം നല്‍കാനും  ചിക്കന്പോക്‌സ് പോലുള്ള രോഗങ്ങളുടെ വടുക്കളും കലകളും പോകാനും ഇത് നല്ലതാണ്.

f, ആര്യവേപ്പും പാലും ചെറുനാരങ്ങാനീരും ചേര്ത്ത് മുഖത്തിടുന്നത് ചര്മ‍ത്തിന് മൃദുത്വം നല്കും . മുഖം തിളങ്ങാനും ചര്മം  വൃത്തിയാക്കാനും ഇത് നല്ലതു തന്നെ.

g, ആര്യവേപ്പ്, തുളസി, തേന്‍ എന്നിവ ചേര്ത്തും  ഫേസ് പായ്ക്കുണ്ടാക്കാം. ഇത് വരണ്ട ചര്മമുള്ളവര്ക്ക്  ഏറ്റവും നല്ലതാണ്. മുഖക്കുരുവും മറ്റ് ചര്മ പ്രശ്‌നങ്ങളും അകറ്റാനും ഈ മിശ്രിതം നല്ലതു തന്നെ.

( പ്രകൃതിദത്തമായതിനാല്‍ ഈ ഫെയ്സ് പാക്കുകള്‍ക്ക്  പാര്ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല!)

Newsdesk

Share
Published by
Newsdesk

Recent Posts

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ  ദേശീയ സമ്മേളനം സെപ്റ്റംബർ 19ന്;  ആരോഗ്യമന്ത്രി ജെന്നിഫർ കാരൾ മക്നീൽ മുഖ്യാതിഥിയാകും

 മൈഗ്രന്റ്  നഴ്സസ് അയർലണ്ടിന്റെ നഴ്സസ് വിങ്ങിന്റെ  രണ്ടാമത്തെ ദേശീയ സമ്മേളനം സെപ്റ്റംബർ 19 ശനിയാഴ്ച ഡബ്ലിനിൽ ഐറിഷ് നഴ്സസ് ആൻഡ്…

2 hours ago

അയർലണ്ടിൽ വീടുകളുടെ വില കുതിക്കുന്നു; 17% അധികമെന്ന് ESRI

അയർലൻഡിലെ ഭവനവിലകൾ സാമ്പത്തിക അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുള്ള ന്യായമായ നിലവാരത്തേക്കാൾ ഏകദേശം 17 ശതമാനം കൂടുതലാണെന്ന് Economic and Social…

4 hours ago

SSE Airtricity വൈദ്യുതി-ഗ്യാസ് നിരക്കുകൾ ഉയർത്തും

ഒക്ടോബർ 5 മുതൽ നിരക്ക് വർധന; ശരാശരി വൈദ്യുതി ബില്ലിൽ 8.9% വർധന അയർലണ്ടിലെ പ്രമുഖ ഊർജ വിതരണ കമ്പനിയായ…

5 hours ago

സ്ലൈഗോയിൽ വിനീത് ശ്രീനിവാസൻ ലൈവിന് വൻ പ്രതികരണം; സിൽവർ അഡൾട്ട് ടിക്കറ്റുകൾ പൂർണമായും വിറ്റഴിഞ്ഞു

അയർലണ്ടിലെ മലയാളി സംഗീതപ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ‘Vineeth Sreenivasan Live – Sligo’ സംഗീതവിരുന്നിന് മികച്ച പ്രതികരണം. പരിപാടിയുടെ…

6 hours ago

’17 മൊബൈൽ കൺട്രോൾ..സർ 17 ആൻസറിംഗ്..’ “ആരം” ടീസർ എത്തി

'..17 മൊബൈൽ കൺട്രോൾ...സാർ17 ആൻസറിംഗ്...വേസ്റ്റ് ഡമ്പ് യാർഡിനോട് ചേർന്ന് തിരിച്ചറിയാൻ കഴിയാത്ത തരത്തിൽ ഒരു ബോഡി കിട്ടിയതിൻ്റെ ഇൻഫർമേഷനുണ്ട് സാർ...നമുക്കു…

12 hours ago

‘അതിമനോഹരം’ ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസ്- തരുൺ മൂർത്തി-മോഹലാൽചിത്രം ചിത്രീകരണം പൂർത്തിയായി

ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആഷിക്ക് ഉസ്മാൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം…

12 hours ago