കണ്ണുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ കൺപീലിയുടെ സ്ഥാനം പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് മസ്‌കാര ബ്യൂട്ടികിറ്റിൽ അത്യന്താപേക്ഷിതമായത്. കൺപീലികൾക്ക് നീളക്കൂടുതൽ തോന്നുന്നതോടെ സൗന്ദര്യത്തിന്റെ തിളക്കം കൂടുമെന്നതും സത്യം തന്നെ. ഇന്ന് കണ്ണിന് പുറത്ത് ഒട്ടിക്കുന്ന കൺപീലികൾ തന്നെ വാങ്ങാൻ കിട്ടും. അവ വാങ്ങി കണ്ണുകളിൽ ഒട്ടിച്ചാൽ മതിയാകും. മസ്കാരയുടെ ആവശ്യവും വരുന്നില്ല. ഇവയിലും പുതുമ സൃഷ്‌ടിക്കുന്നതിനായി കൺപീലികൾ പല നിറങ്ങളിലും ലഭിക്കുന്നുണ്ട്.
അതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം കണ്ണുകളും കൺപീലികളും ഐ ക്ളീനർ കൊണ്ട് തുടച്ച് വൃത്തിയാക്കുക. ഇതിൽ ഒട്ടിക്കുന്നതിനായി ലഭിക്കുന്ന പശ ശരീരത്തിൽ അൽപ്പം തേച്ച് പാച്ച് ടെസ്റ്റ് നടത്തി റിയാക്ഷനില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമേ ഉപയോഗിക്കാവൂ.
ഇത് ആർട്ടിഫിഷ്യൽ പീലിയുടെ അടിയിൽ തേച്ചതിന് ശേഷം കൺപീലിയുടെ പുറത്ത് ഒട്ടിക്കണം. രണ്ടു മിനിറ്റ് നേരം കണ്ണടച്ചു പിടിക്കണം. അപ്പോഴേക്കും കൺപീലിയിൽ ഒട്ടിയിരിക്കും. അതിന് ശേഷം കണ്ണുകൾ തുറക്കാം. ഓരോ കണ്ണിലും ഇപ്രകാരം ചെയ്യാം. ഒട്ടിച്ചു കഴിഞ്ഞതിന് ശേഷം ഐ ലൈനർ നേർത്തതായി വരയ്‌ക്കാം. പീലി ഒട്ടിച്ചത് അറിയാതിരിക്കാൻ ഇത് സഹായിക്കും.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ബോണ്ടി ബീച്ചിൽ രണ്ടുപേർ ചേർന്നു നടത്തിയ വെടിവയ്പ്പിൽ 11 പേർ കൊല്ലപ്പെട്ടു. 29 പേർക്ക് പരുക്കേറ്റിട്ടുമുണ്ട്. ജൂത…
യുകെ നമ്പറുകളിൽ നിന്നും വ്യാജ കോളുകൾ വഴിയുള്ള തട്ടിപ്പുകളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ, +44 എന്ന പ്രിഫിക്‌സ് ഉപയോഗിക്കുന്ന അജ്ഞാത…
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മഴ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്. പടിഞ്ഞാറൻ തീരത്തുള്ള പത്ത് കൗണ്ടികളിൽ ഇന്ന് വൈകുന്നേരം ആദ്യ മുന്നറിയിപ്പ് പ്രാബല്യത്തിൽ…
സംസ്ഥാനത്ത് ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും മുൻസിപ്പാലിറ്റിയിലും കോർപ്പറേഷനുകളിലും യുഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ആകെയുള്ള 941 ഗ്രാമപഞ്ചായത്തുകളിൽ 505 ഇടത്താണ് യുഡിഎഫ്…
ഡിസംബർ പതിമൂന്നിന് നമ്മുടെ നാട്ടിൻ പുറങ്ങളിലും നഗരങ്ങളിലും, ധാരാളം ശുക്രന്മാർ ഉദിച്ചുയരും.. സംസ്ഥാനത്തെ ലോക്കൽ ബോഡികളിലേക്കും, നഗരസഭകളിലേക്കും നടന്ന തെരഞ്ഞെടുപ്പിൻ്റെ…
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിക്ക് 20 വർഷം തടവ്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിൻസിപ്പൽ…