gnn24x7

കാന്തിയുള്ള കൺപീലികൾ

0
572
gnn24x7

കണ്ണുകളുടെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിൽ കൺപീലിയുടെ സ്ഥാനം പ്രധാനമാണ്. അതുകൊണ്ട് തന്നെയാണ് മസ്‌കാര ബ്യൂട്ടികിറ്റിൽ അത്യന്താപേക്ഷിതമായത്. കൺപീലികൾക്ക് നീളക്കൂടുതൽ തോന്നുന്നതോടെ സൗന്ദര്യത്തിന്റെ തിളക്കം കൂടുമെന്നതും സത്യം തന്നെ. ഇന്ന് കണ്ണിന് പുറത്ത് ഒട്ടിക്കുന്ന കൺപീലികൾ തന്നെ വാങ്ങാൻ കിട്ടും. അവ വാങ്ങി കണ്ണുകളിൽ ഒട്ടിച്ചാൽ മതിയാകും. മസ്കാരയുടെ ആവശ്യവും വരുന്നില്ല. ഇവയിലും പുതുമ സൃഷ്‌ടിക്കുന്നതിനായി കൺപീലികൾ പല നിറങ്ങളിലും ലഭിക്കുന്നുണ്ട്.

അതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യം കണ്ണുകളും കൺപീലികളും ഐ ക്ളീനർ കൊണ്ട് തുടച്ച് വൃത്തിയാക്കുക. ഇതിൽ ഒട്ടിക്കുന്നതിനായി ലഭിക്കുന്ന പശ ശരീരത്തിൽ അൽപ്പം തേച്ച് പാച്ച് ടെസ്റ്റ് നടത്തി റിയാക്ഷനില്ലെന്ന് ഉറപ്പു വരുത്തിയതിന് ശേഷമേ ഉപയോഗിക്കാവൂ.

ഇത് ആർട്ടിഫിഷ്യൽ പീലിയുടെ അടിയിൽ തേച്ചതിന് ശേഷം കൺപീലിയുടെ പുറത്ത് ഒട്ടിക്കണം. രണ്ടു മിനിറ്റ് നേരം കണ്ണടച്ചു പിടിക്കണം. അപ്പോഴേക്കും കൺപീലിയിൽ ഒട്ടിയിരിക്കും. അതിന് ശേഷം കണ്ണുകൾ തുറക്കാം. ഓരോ കണ്ണിലും ഇപ്രകാരം ചെയ്യാം. ഒട്ടിച്ചു കഴിഞ്ഞതിന് ശേഷം ഐ ലൈനർ നേർത്തതായി വരയ്‌ക്കാം. പീലി ഒട്ടിച്ചത് അറിയാതിരിക്കാൻ ഇത് സഹായിക്കും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here