ചേരുവകൾ
മൈദ – 1 കപ്പ്
കാരറ്റ് ചിരകിയത് – ഒന്നര കപ്പ് അല്ലെങ്കിൽ 200 ഗ്രാം
എണ്ണ – അര കപ്പ്
പഞ്ചസാര പൊടിച്ചത് – മുക്കാല്‍ കപ്പ്
മുട്ട – ഒരെണ്ണം
അണ്ടിപ്പരിപ്പ്,
ഉണക്ക മുന്തിരി – ആവശ്യത്തിന്
ബേക്കിങ് പൗഡർ – അര ടീസ്പൂൺ
ബേക്കിങ് സോഡ – അര ടീസ്പൂൺ
വനില എസെൻസ് – അര ടീസ്പൂൺ
ഉപ്പ് – ഒരു നുള്ള്
തയാറാക്കുന്ന വിധം
മൈദയിൽ ബേക്കിങ് സോഡയും ബേക്കിങ് പൗഡറും ചേർത്ത് അരിച്ചെടുക്കുക. അണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും കുറച്ചു മൈദയിൽ ഇളക്കിയെടുത്തു മാറ്റിവയ്ക്കുക. മുട്ടയും പൊടിച്ച പഞ്ചസാരയും കാരറ്റ് ചിരകിയതും ചേർത്തു മിക്സി യിൽ നല്ലതുപോലെ അടിച്ചെടുക്കണം. മിശ്രിതം പകർത്തിയെ ടുത്തതിനുശേഷം എണ്ണയും മൈദയും ചേർത്തു നന്നായി ഇളക്കിയോജിപ്പിക്കുക. കൂടെ വനില എസെന്‍സും
അണ്ടിപ്പരിപ്പും, മുന്തിരിയും ചേർത്തിളക്കണം. തയാറാക്കിയ കേക്ക് മിശ്രിതം കേക്ക് ടിന്നിലോ സ്റ്റീൽ ലഞ്ച് ബോക്സിലോ മുക്കാൽ ഭാഗത്തോളം നിറയ്ക്കുക. ശേഷം പാത്രം മൂന്നു നാലു തവണ തറയിൽ തട്ടി ഉള്ളിലുള്ള വായു കുമിളകൾ നീക്കം ചെയ്യണം.
കേക്ക് ബേക്ക് ചെയ്യാനായി കുക്കർ സ്റ്റൗവിൽ വച്ചശേഷം കുറച്ച് ഉപ്പു പൊടി നിരത്തുക. മുകളിൽ പരന്ന ചെറിയ പാത്ര മോ കിച്ചണിൽ ഉപയോഗിക്കുന്ന വളയമോ വച്ചു കൊടുക്കാം. ശേഷം കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം അടച്ചു പത്തു മിനിറ്റ് നന്നായി ചൂടാക്കുക. ഇനി കുക്കർ തുറന്നു മിശ്രിതം നിറച്ച പാത്രം വച്ചു കുക്കർ അടയ്ക്കുക. മീഡിയം തീയിൽ വച്ചു 40–45 മിനിറ്റ് കൊണ്ടു തയാറാക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കേക്ക് മിശ്രിതം ഇളക്കി യോജിപ്പിക്കുമ്പോൾ ഒരു വശത്തേക്കു മാത്രം ഇളക്കുക. മിശ്രിതം കേക്ക് ടിന്നിൽ ഒഴിക്കുന്നതിനു മുൻപു കുറച്ചു നെയ്യോ എണ്ണയോ പാത്രത്തിൽ തേച്ചു കൊടുക്കണം. പാത്രത്തിന്റെ ആകൃതിയിൽ ബട്ടർ പേപ്പർ മുറിച്ചു വച്ചശേഷവും മിശ്രിതം ഒഴിക്കാം. കേക്ക് മിശ്രിതം അടുപ്പിൽ വച്ച് ഇരുപതു മിനിറ്റ് കഴിയുമ്പോൾ തുറന്നു കേക്ക് പാകമായോ എന്നു നോക്കാൻ മറക്കരുത്. ചെറിയ കത്തി കൊണ്ടോ സ്പൂൺ കൊണ്ടോ കുത്തിനോക്കുമ്പോൾ മിശ്രിതം പറ്റിപ്പിടിക്കുന്നില്ലെങ്കിൽ അതാണു പാകം. ഇടയ്ക്കിടെ തുറന്നു പാകം നോക്കാൻ മറക്കരുത്. കേക്ക് പാകമായ ശേഷം കുക്കറിൽ വച്ചാൽ ചൂടു കൊണ്ടു കരിഞ്ഞു പോകും
പുതിയ നിയന്ത്രണങ്ങൾ പ്രകാരം ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ സാധ്യതയുള്ള അഞ്ച് മെഡിക്കൽ അവസ്ഥകളെക്കുറിച്ച് അയർലണ്ടിലെമ്പാടുമുള്ള വാഹന ഉടമകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.…
ടെക്സസ്: അമേരിക്കയിലെ ടെക്സസിൽ തുടരുന്ന അതിശൈത്യത്തിനിടെ ദാരുണമായ അപകടം. ഐസ് മൂടിയ കുളത്തിൽ വീണ് മൂന്ന് സഹോദരങ്ങൾ മരിച്ചു. പ്രദേശത്ത്…
കാലിഫോർണിയ:കാലിഫോർണിയയിൽ മനുഷ്യക്കടത്തും ലൈംഗിക ചൂഷണവും തടയുന്നതിനായി നടത്തിയ ശക്തമായ പരിശോധനയിൽ (ഓപ്പറേഷൻ 'സ്റ്റാൻഡ് ഓൺ ഡിമാൻഡ്') 120 പേർ അറസ്റ്റിലായി.…
ഒക്ലഹോമ: ഒക്ലഹോമയിൽ നിലനിൽക്കുന്ന രൂക്ഷമായ അധ്യാപക ക്ഷാമം നേരിടാൻ 'എമർജൻസി സർട്ടിഫൈഡ്' അധ്യാപകരുടെ എണ്ണം വർധിപ്പിക്കുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ…
ഓസ്റ്റിൻ (ടെക്സസ്): ടെക്സസിലെ സർക്കാർ ഏജൻസികളും പൊതു സർവ്വകലാശാലകളും പുതിയ എച്ച്-1ബി (H-1B) വിസ അപേക്ഷകൾ നൽകുന്നത് തടഞ്ഞുകൊണ്ട് ഗവർണർ…
അമേരിക്കൻ പൗരത്വമുണ്ടായിട്ടും അഞ്ചുവയസ്സുകാരി ജെനസിസ് എസ്റ്റർ ഗുട്ടറസ് കാസ്റ്റെല്ലാനോസിനെ മാതാവിനോടൊപ്പം ഹോണ്ടുറാസിലേക്ക് നാടുകടത്തി. ഡൊണാൾഡ് ട്രംപ് ഭരണകൂടം നടപ്പിലാക്കുന്ന കർശനമായ…