പറങ്കികള്‍ നമ്മുടെ നാട്ടിലെത്തിച്ച പറങ്കിമാങ്ങയുടെ ജന്‍മദേശം ബ്രസീലാണ്….
ഫലത്തേക്കാള്‍ ഇതിന്റെ വിത്തിനാണ് കൂടുതല്‍ പ്രാധാന്യം. മാമ്പഴത്തിന്റെ അതേ കുടുംബത്തില്‍പ്പെട്ട കശുമാവ്, മാവിനേക്കാളും പല കാര്യത്തിലും വ്യത്യസ്തമാണ്. ഏകദേശം ഇരുപതിനം കശുമാവുകളുണ്ടെങ്കിലും അതിലേറ്റവും പ്രധാനപ്പെട്ടത് Anacardium Occdentale എന്ന ശാസ്ത്രനാമത്തിലറിയപ്പെടുന്ന കശുമാവാണ്.
മണ്ണൊലിപ്പുതടയാന്‍ വേണ്ടി വച്ചുപിടിപ്പിച്ചിരുന്ന ഈ വൃക്ഷം വ്യാവസായിക പ്രാധാന്യം മനസിലാക്കി ഇപ്പോള്‍ ധാരാളമായി കൃഷി ചെയ്തുവരുന്നുണ്ട്. ഇന്ത്യയില്‍ കശുവണ്ടി കൃഷിയില്‍ ഒന്നാം സ്ഥാനം കേരളത്തിനാണ്. മഞ്ഞിനെയും ശൈത്യകാലാവസ്ഥയെയും താങ്ങാന്‍ കഴിവില്ലാത്ത ഇവ മറ്റേതു കാലാവസ്ഥയിലും വളരും.
കശുവണ്ടിപ്പരിപ്പിനോളം തന്നെ പോഷകഗുണമുള്ളതാണ് കശുമാങ്ങയും. സാധാരണക്കാരില്‍ വൈറ്റമിന്‍ സി യുടെ അപര്യാപ്തത ഇല്ലാതാക്കാന്‍ ഈ ഫലത്തിനു സാധിക്കും. ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളതിനേക്കാള്‍ ആറിരട്ടി വൈറ്റമിന്‍ ‘സി’ ഇതിന്റെ നീരില്‍ അടങ്ങിയിരിക്കുന്നു.
ഔഷധഗുണങ്ങള്‍
കശുമാങ്ങയും കശുവണ്ടിപ്പരിപ്പും ഇലയും എല്ലാം ഔഷധമൂല്യത്തിന്റെ കാര്യത്തില്‍ വളരെ മുന്നിലാണ്. തലച്ചോറിന്റെയും നാഡീവ്യൂഹത്തിന്റെയും പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമായ വൈറ്റമിന്‍ ‘സി’ കശുമാങ്ങയിലും കശുവണ്ടിപരിപ്പിലും ധാരാളമുണ്ട്.
സ്‌കര്‍വി എന്ന രോഗത്തിന് ഉത്തമ പ്രതിവിധിയാണിത്. പനി, ഉറക്കമില്ലായ്മ, താഴ്ന്ന രക്തസമ്മര്‍ദ്ദം, പേശീവേദന എന്നിവക്കും. വിരേചനൗഷധമായും ഇതിന്റെ ജ്യൂസ് ഉപയോഗിക്കുന്നു. ആയൂര്‍വേദത്തില്‍ ബലക്ഷയം, വാതം
കൃമിദോഷം, ഛര്‍ദ്ദിതിസാരം, ബാലഗ്രഹണി എന്നിവക്കുള്ള ഔഷധമായി കശുമാങ്ങ ജ്യൂസ് ഉപയോഗിക്കുന്നു. പറങ്കിയണ്ടിതോടിന്റെ എണ്ണ വളം കടി വ്രണത്തിനും പാദം വിണ്ടു കീറുന്നതു തടയാനും ഉപയോഗിക്കാറുണ്ട്. പഴുത്ത കശുമാങ്ങ കാച്ചിയെടുത്ത ദ്രാവകം ഛര്‍ദ്ദി, അതിസാരം എന്നിവക്ക് ശമനമുണ്ടാക്കും.
ചൂടുകാലത്തുണ്ടാകുന്ന പല രോഗങ്ങളെയും സുഖപ്പെടുത്താനുള്ള കഴിവ് പറങ്കിമാങ്ങക്കുണ്ട്.
ദഹന ശക്തിക്ക് അത്യുത്തമമാണ് കശുമാങ്ങ നീര്. കുട്ടികള്‍ക്കുണ്ടാകുന്ന ഗ്രഹണിക്ക് ഇത് ഒരു ഔഷധമാണ്. മലബന്ധം കാരണം വിഷമമനുഭവിക്കുന്നവര്‍ ദിവസവും അത്താഴത്തിനു ശേഷം അണ്ടിപ്പരിപ്പും കിസ്മിസ്സും ചവച്ചരച്ചു തിന്നുകയും പശുവിന്‍ പാല്‍ കുടിക്കുകയും ചെയ്യുക. മലബന്ധം അകലും.
ലൈംഗിക ബലഹീനത അനുഭവിക്കുന്നവര്‍ക്കും അണ്ടിപ്പരിപ്പ് നല്ല ഔഷധമാണ്. ഇത്തരക്കാര്‍ പത്തു ഗ്രാം ബദാംപരിപ്പും അത്രതന്നെ അണ്ടിപരിപ്പും അത്താഴത്തിനു ശേഷം കഴിച്ച് പശുവിന്‍ പാല്‍ കുടിക്കുക. ഒരു മാസം തുടര്‍ച്ചയായി ഇപ്രകാരം ചെയ്താല്‍ ഫലം ലഭിക്കും. ബസ് യാത്രയില്‍ ഛര്‍ദ്ദിക്കുന്നവര്‍ക്ക് ലളിതമായ ഒരു ചികിത്സ. ബസ്സില്‍ കയറുമ്പോള്‍ പറങ്കിമാവിന്റെ തളിരില വായിലിട്ടു ചവയ്ക്കുക. ഫലം അത്ഭുതകരമായിരിക്കും.
പോഷകമൂല്യങ്ങള്‍
100 ഗ്രാം കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്ന പോഷകങ്ങള്‍
അന്നജം – 12.4ഗ്രാം, വൈറ്റമിന്‍ – 180 ഗ്രാം, മാംസ്യം – 0.3ഗ്രാം, കൊഴുപ്പ് – 0.1 ഗ്രാം, ഊര്‍ജ്ജം – 50.8 കലോറി, നാര് – 0.9 ഗ്രാം, ഇരുമ്പ് – 0.3ഗ്രാം, കാത്സിയം – 9.8 മി.ഗ്രാം, സോഡിയം – 30.2മി.ഗ്രാം, പൊട്ടാസ്യം– 120. മി.ഗ്രാം,ഫോസ്ഫറസ് – 10 മി.ഗ്രാം, കരോട്ടിന്‍ – 23 മൈക്രോ ഗ്രാം.
സിയാറ്റിൽ: ബോംബ് സ്ക്വാഡിന്റെ പ്രവർത്തനങ്ങൾക്കായി അമേരിക്കയിലെ സിയാറ്റിൽ പോലീസ് വിഭാഗം 3,60,000 ഡോളർ (ഏകദേശം 30 ലക്ഷത്തിലധികം രൂപ) ചെലവഴിച്ച്…
വാഷിംഗ്ടൺ:വാഷിംഗ്ടൺ ഡി.സിയിൽ വ്യാഴാഴ്ച രാവിലെ നടന്ന വെടിവെയ്പ്പ് സംഭവവുമായി ബന്ധപ്പെട്ട് അടിയന്തര വിഭാഗം ഡോക്ടറായ മാറ്റ് ലാംബർട്ട് ആണ് അക്രമിയെന്ന്…
ലൊസാഞ്ചലസ്: സ്പേസ് എക്സിന്റെ ഏറ്റവും വലിയ റോക്കറ്റായ സ്റ്റാർഷിപ്പിന്റെ 15-ാമത് ആളില്ലാ പരീക്ഷണ വിക്ഷേപണം നവംബര് 13 നു ടെക്സാസിൽ…
അയർലണ്ടിൽ ഭക്ഷണവും പലചരക്ക് സാധനങ്ങളും ഓൺലൈൻ ആപ്പുകൾ വഴി ഓർഡർ ചെയ്യുന്നവർക്ക് അധിക ചെലവ് വരാൻ സാധ്യത. ഡെലിവറി തൊഴിലാളികളുടെ…
അയർലണ്ടിലെ വാഹന ഉടമകൾക്ക് കാർ ഇൻഷുറൻസ് പ്രീമിയത്തിൽ ഏകദേശം €300 വരെ ലാഭിക്കാൻ അവസരമുണ്ടെന്ന് സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ…
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസന്നിധ്യമായ ഡോ. സിന്ധു ബിനു രചിച്ച കവിതാസമാഹാരം ‘മഴയിൽ വിരിഞ്ഞ…