ബെയ്ജിംഗ്: ചൈനയില്‍ വികസിപ്പിക്കുന്ന നാല് കൊറോണ വൈറസ് വാക്സിനുകള്‍ അന്തിമ ഘട്ടത്തിലെന്ന് ചൈന സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി). ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന ഘട്ടത്തിലുള്ള ഒരു വാക്സിന്‍ നവംബറോടെ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും സിഡിസി അറിയിച്ചു.
അന്തിമ ഘട്ടത്തിലുള്ള നാല് വക്സിനുകളില്‍ മൂന്നെണ്ണം ജൂലൈയില്‍ പുറത്തിറക്കിയ എമര്‍ജന്‍സി യൂസ് പ്രൊഗ്രാമിന്‍റെ കീഴില്‍ ഉള്‍പ്പെടുത്തുകയും ആവശ്യ തൊഴിലാളികള്‍ക്ക് അവ നല്‍കുകയും ചെയ്തിരുന്നു. ഫേസ് 3 ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ടെന്നാണ് സിഡിസി മേധാവി ബയോസേഫ്റ്റി വിദഗ്ധൻ ഗുയിഴെന്‍ വു പറയുന്നത്.
ഏപ്രിലില്‍ നടന്ന വാക്സിന്‍ പരീക്ഷണത്തില്‍ ഗുയിഴെന്‍ വുവും വിധേയനായിരുന്നു. എന്നാല്‍, ഏതു വാക്സിനാണ് അവരില്‍ പരീക്ഷിച്ചതെന്നത് സംബന്ധിച്ച് വ്യക്തതയില്ല. എമര്‍ജന്‍സി യൂസ് പ്രൊഗ്രാമിന്‍റെ കീഴില്‍ സൈനോഫാം US ലിമിറ്റഡ് കമ്പനിയായ സൈനോവാക് ബയോടെക്കുമായി ചേര്‍ന്നാണ് ചൈനയുടെ വാക്സിന്‍ വികസനവും പരീക്ഷണവും. കാൻസൈനോ ബയോളജിക്സ് വികസിപ്പിക്കുന്ന നാലാമത്തെ വാക്സീന് ജൂണിൽ സൈന്യത്തിന് ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നു.
ലൈംഗിക പീഡനക്കേസിൽ സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ. യുവനടിയുടെ പീഡന പരാതിയെ തുടർന്നാണ് അറസ്റ്റ്. എറണാകുളം സെൻട്രൽ പൊലീസാണ് കേസെടുത്തത്. ഇടുക്കി…
Clare Hurricanes ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന, അയർലണ്ടിലെ ആദ്യ വനിതാ ക്രിക്കറ്റ് മാമാ ങ്കം Ladies Premier League…
ലോസ് ആഞ്ചലസ്: ഡോ. കവിരാജന്റെ ധർമ്മപത്നി ശ്രീമതി. ഇന്ദിര കവിരാജൻ നിര്യാതയായി. 1965 മുതൽ അമേരിക്കയിലെ ലോസ് ആഞ്ചലസിൽ താമസിച്ചുവരികയായിരുന്നു.…
ഗോകുലം മൂവീൻ്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിച്ച് റോജിൻ തോമസ് സംവിധാനം ചെയ്യുന്ന കത്തനാർ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ…
ഫാർമേഴ്‌സ് ബ്രാഞ്ച്(ഡാളസ്): എപ്പിസ്കോപ്പൽ ഡയസീസ് ഓഫ് ഡാളസിന്റെ എട്ടാമത് ബിഷപ്പായി ചുമതലയേറ്റ ബിഷപ്പ് റോബർട്ട് പ്രൈസ് ഓശാന ഞായറാഴ്ച നടന്ന…
ടെക്സാസ് :ടെക്സാസിലെ പാൻഹാൻഡിലിന് സമീപം നടത്തിയ വാഹനപരിശോധനയ്ക്കിടെ കാറിന്റെ ഡാഷ്‌ബോർഡിൽ ഒളിപ്പിച്ച നിലയിൽ 20 പൗണ്ട് (ഏകദേശം 9 കിലോ)…