Categories: Health & Fitness

കോവിഡ്; രോഗലക്ഷണം ഇല്ലാത്തവരിലും രോഗികളില്‍ ഉള്ളത്ര വൈറസ്‌ സാനിധ്യമുണ്ടെന്ന് റിപ്പോര്‍ട്ട്‌!

ദക്ഷിണ കൊറിയയുടെ പുതിയ പഠന റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ലോകത്താകെ ആശങ്ക ജനിപ്പിക്കുന്നതാണ്.

രോഗലക്ഷണം പ്രകടിപ്പിക്കാത്ത കൊറോണ വൈറസ്‌ ബാധിതരിലും രോഗ ലക്ഷണം ഉള്ളവരുടെതിന് സമാനമായി മൂക്ക്,തൊണ്ട, ശ്വാസകോശം എന്നിവയില്‍ രോഗാണുക്കള്‍ ഉന്ദായേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട് പറയുന്നത്.

ജാമ ഇന്റര്‍നാഷണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പ്രബന്ധം രോഗലക്ഷണം പ്രകടമാക്കാത്തവരും വൈറസ്‌ വാഹകര്‍ ആകാമെന്ന സാധ്യതയാണ് വ്യക്തമാക്കുന്നത്.

സൂന്‍ ചുന്‍ഹ്യാങ് യുണിവേഴ്സിറ്റി കോളേജ് ഓഫ് മെഡിസിനിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍, ഇവര്‍ പഠനത്തിനായി മാര്‍ച്ച് ആറിനും 26 നും ഇടയില്‍ ഐസൊലേഷനില്‍ കഴിഞ്ഞ 303 പേരില്‍ നിന്ന് സ്രവം ശേഖരിക്കുകയായിരുന്നു.

26 വയസിനും 32 വയസിനും ഇടയില്‍ പ്രായമുണ്ടായിരുന്ന ഇവരില്‍ മൂന്നില്‍ രണ്ട് ഭാഗവും സ്ത്രീകളായിരുന്നു.
അതില്‍ തന്നെ 193 പേര്‍ രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു,110 പേരാകട്ടെ ഒരു രോഗലക്ഷ്ണവും പ്രകടിപ്പിച്ചതുമില്ല.

രോഗ ലെക്ഷണം പ്രകടിപ്പിക്കാത്തവരില്‍ 89 പേര്‍ പിന്നീട് രോഗലെക്ഷണം പ്രകടിപ്പിക്കുകയും ചെയ്തു.

രോഗലെക്ഷണം ഉള്ളവരുമായി ഇല്ലാത്തവരെ താരതമ്യം ചെയ്യുമ്പോള്‍ ഇവരുടെ പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതിന് എടുക്കുന്ന സമയം കുറവാണ്, ഇവരുടെ ഫലം 17 മുതല്‍ 19.5 ദിവസത്തിനുള്ളില്‍ നെഗറ്റീവ് ആകുന്നുണ്ട്,ഇവര്‍ ഐസൊലേഷനില്‍ പ്രവേശിച്ചതിനറെ എട്ടാം ദിനമാണ് സാമ്പിളുകള്‍ പരിശോധനയ്ക്കായി എടുത്തത്.

അതേസമയം വൈറസിന്റെ സാന്നിധ്യം ഉണ്ടോ എന്നത് മാത്രമാണ് തങ്ങളുടെ പഠനത്തില്‍ പരിശോധനയ്ക്ക് വിധേയം ആക്കിയതെന്നും അത് വൈറസ്‌ വ്യാപനത്തിന് കാരണം ആകുന്നുണ്ടോ എന്നത് സംബന്ധിച്ച് പഠനം നടത്തിയിട്ടില്ലെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ ഗവേഷണ സാധ്യതകളാണ് ദക്ഷിണ കൊറിയന്‍ ഗവേഷകരുടെ പഠനം തുറന്നിട്ടിരിക്കുന്നത്‌.

Newsdesk

Share
Published by
Newsdesk

Recent Posts

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

32 mins ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

2 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

14 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

22 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

24 hours ago

അയർലണ്ടിൽ പുതിയ മൊബൈൽ സേവനവുമായി Lidl Connect

അയർലണ്ടിലെ മൊബൈൽ സേവന രംഗത്തേക്ക് Lidl പ്രവേശിക്കുന്നു. Lidl Connect എന്ന പേരിലുള്ള പുതിയ മൊബൈൽ സേവനം ഒക്ടോബർ 5…

1 day ago