Categories: IndiaTechnology

ആൻഡ്രോയിഡ് ഫോണുകളെ സംഗീതഭരിതമാക്കിയിരുന്ന Google play music പ്രവർത്തനം അവസാനിപ്പിക്കുന്നു

ആൻഡ്രോയിഡ് ഫോണുകളെ സംഗീതഭരിതമാക്കിയിരുന്ന Google play music പ്രവർത്തനം അവസാനിപ്പിക്കുന്നു. Google play music സെപ്റ്റംബർ മുതൽ ഓസ്ട്രേലിയയിലും ന്യൂസിലൻഡിലും അതിന്റെ ആപ്ലിക്കേഷൻ ഷട്ട്ഡൗണ്‍ ചെയ്യാൻ തുടങ്ങും.  ഇതിനോടൊപ്പം ഒക്ടോബർ മുതൽ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത് പ്രവർത്തനരഹിതമാകും എന്നാണ് റിപ്പോർട്ട്. 

ആഗസ്റ്റ് അവസാനം മുതൽ ഉപയോക്താക്കൾക്ക് ഇതിൽ മ്യൂസിക് വാങ്ങാനും മുൻകൂട്ടി ഓർഡർ ചെയ്യാനും അല്ലെങ്കിൽ മ്യൂസിക് മാനേജർ വഴി google play music-ൽ നിന്നും സംഗീതം അപ്‌ലോഡ് ചെയ്യാനും  ഡൗണ്‍ലോഡ് ചെയ്യാനും കഴിയില്ല. ഒരു ബ്ലോഗ് പോസ്റ്റിലൂടെയാണ് ഇക്കാര്യം ഗൂഗിൾ അറിയിച്ചിരിക്കുന്നത്.  ഒക്ടോബറോടെ ആപ്ലിക്കേഷൻ പ്രവർത്തന രഹിതമാകുമെങ്കിലും നിലവിലുള്ള google play music ഉപയോക്താക്കൾക്ക് 2020 ഡിസംബറോടെ അവരുടെ ഓൺലൈൻ മ്യൂസിക് ലൈബ്രറി ട്രാൻസ്ഫർ നടത്താൻ കഴിയും, അതിനുശേഷം അവരുടെ ഗൂഗിൾ പ്ലേ സംഗീത ലൈബ്രറികൾ ലഭ്യമാകില്ല.

google play music ഉപയോക്താക്കൾക്ക് അവരുടെ സംഗീതവും  ഡാറ്റയും യൂട്യൂബ് മ്യൂസികിലേക്ക് കൈമാറാം.  ഇതിന്റെ ഭാഗമെന്ന നിലയിൽ ഉപയോക്താക്കൾക്ക് സൗകര്യപ്രദമാക്കുന്നതിനായി മെയ് മാസം മുതൽ  google play music aplication-ൽ ഒരു ട്രാൻസ്ഫർ  ബട്ടൺ അവതരിപ്പിച്ചിരുന്നു.  ഇതുവഴി ഉപയോക്താക്കൾക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ അവരുടെ എല്ലാ ഡാറ്റയും കൈമാറാൻ കഴിയും.  2020 ഡിസംബറിന് ശേഷം എല്ലാ ഡാറ്റായും ഡിലീറ്റ് ചെയ്യും.  

അതിനിടയിൽ മ്യൂസിക് സ്റ്റോർ മേലിൽ ലഭ്യമല്ലെങ്കിലും ഉപയോക്താക്കൾക്ക് മറ്റെവിടെയെങ്കിലും നിന്ന് വാങ്ങിയ ട്രാക്കുകൾ യൂട്യൂബ് മ്യൂസിക്കിലേക്ക് അപ്‌ലോഡ് ചെയ്യുന്നത് തുടരാമെന്ന് ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.  ഉപയോക്താക്കൾക്ക് അവരുടെ മ്യൂസിക്  ലൈബ്രറി ആപ്ലിക്കേഷനിലേക്ക്  മാറുമ്പോൾ അറിയിപ്പുകളോ ഇമെയിലുകളോ ലഭിക്കും. 

പ്ലെയര്‍ പേജ് പുനർരൂപ കൽപന, ടാബ്  ചെയ്യുക  എന്നിവ പോലുള്ള മെച്ചപ്പെടുത്തിയ സവിശേഷതകളും യൂട്യൂബ് മ്യൂസിക്കിൽ ഉണ്ടാകും.  യൂട്യൂബ് മ്യൂസിക്കിനായുള്ള വില google play music-ന് സമാനമായി തുടരുമെന്ന് ഗൂഗിൾ അഭിപ്രായപ്പെട്ടു.  ഉപയോക്താക്കൾക്ക് ഒരു യൂട്യൂബ് പ്രീമിയം  സബ്സ്ക്രിപ്ഷൻ നേടാനും യൂട്യൂബ്  മ്യൂസിക് ആപ്ലിക്കേഷനിലേക്ക് അക്സസ് നേടാനും കഴിയും.

Newsdesk

Recent Posts

അയർലണ്ട്–ബ്രിട്ടൻ ഫെറി യാത്രയ്ക്ക് ഇനി പാസ്‌പോർട്ട് നിർബന്ധം

ഡ്രൈവിങ് ലൈസൻസും മറ്റ് ഫോട്ടോ ഐഡികളും ഇനി സ്വീകരിക്കില്ല അയർലണ്ടും ബ്രിട്ടനും തമ്മിലുള്ള ഫെറി യാത്രയിൽ പുതിയ തിരിച്ചറിയൽ രേഖാ…

36 mins ago

ഭവനക്ഷാമം രൂക്ഷം; വാകന്റ് പ്രോപ്പർട്ടി സ്കീം പരിഷ്കരിക്കാൻ സർക്കാർ

അയർലണ്ടിലെ ഭവനലഭ്യത പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി ഒഴിഞ്ഞുകിടക്കുന്നതും അറ്റകുറ്റപ്പണികൾ ആവശ്യമായതുമായ വീടുകൾ വീണ്ടും ഉപയോഗത്തിലേക്ക് കൊണ്ടുവരാൻ നിലവിലെ പദ്ധതി വിപുലീകരിക്കാൻ…

2 hours ago

Udit Narayan Invites Music Lovers to His First-Ever Live Concert in Ireland

Dublin: Legendary Indian playback singer Udit Narayan is set to perform in Ireland for the…

3 hours ago

ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ബ്യൂമോണ്ടിൽ സ്വീകരണം

ഡബ്ലിൻ: അയർലണ്ടിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയ്ക്ക് ഡബ്ലിനിലെ ബ്യൂമോണ്ടിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച വൈകിട്ട് 6 മണിക്ക് സ്വീകരണം നൽകുന്നു.ഈ…

15 hours ago

ഡബ്ലിനിൽ വീടുകളുടെ വിലവർധന മന്ദഗതിയിൽ; വാങ്ങുന്നവരുടെ ആവശ്യം കുറയുന്നതായി റിപ്പോർട്ട്

അയർലണ്ടിലെ ഭവനവിപണിയിൽ വിലവർധനയുടെ വേഗം കുറഞ്ഞുവരുന്നതായി ഏറ്റവും പുതിയ Daft Sales Report. സെപ്റ്റംബർ വരെയുള്ള ഒരു വർഷത്തിനിടെ രാജ്യത്താകമാനം…

23 hours ago

ശക്തമായ മഴയും കാറ്റും; അയർലണ്ടിലെ അഞ്ച് കൗണ്ടികളിൽ യെല്ലോ അലേർട്ട്

അയർലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ അഞ്ച് കൗണ്ടികളിൽ Met Éireann സ്റ്റാറ്റസ് യെല്ലോ കാലാവസ്ഥാ മുന്നറിയിപ്പ്…

1 day ago