ഭോപ്പാല്‍: ഓക്സിജന്‍ ദൗര്‍ലഭ്യത്തെ ത്തുടര്‍ന്ന് 4 കോവിഡ് രോഗികള്‍ക്ക് ദാരുണാന്ത്യം.
മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അതിദാരുണ സംഭവം അരങ്ങേറിയത്. ദേവാസ് ജില്ലയിലെ അമാല്‍ട്ട ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് സംഭവം.
ഏഴുമണിക്കൂറോളം രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ വലഞ്ഞതായാണ് റിപ്പോര്‍ട്ട്. രോഗികളുടെ അവസ്ഥ ഗുരുതര മായതോടെ അവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയെങ്കിലും നാലുപേരും മരിയ്ക്കുകയായിരുന്നു.
ഓക്സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കാനിടയായ സംഭവം വിവാദമായതോടെ സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. ഓക്സിജന്‍ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്സിജന്‍ ലഭിക്കാതെയാണ് ഇവര്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.
സംഭവം അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക് 400 ഓക്സിജന്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നതായും ഇതില്‍ 200 എണ്ണം ഉപയോഗിച്ചതായും ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. ശര്‍മ അറിയിച്ചു.
എച്ച്എസ്ഇയുമായുള്ള സ്റ്റാഫിംഗ് കരാറിനെച്ചൊല്ലിയുള്ള തർക്കം ലേബർ കോടതിയിലേക്ക് റഫർ ചെയ്യണമെന്ന് ഹെൽത്ത് കെയർ യൂണിയനുകൾ ആവശ്യപ്പെട്ടു. ഈ വിഷയം പരിഹരിക്കുന്നതിനായി…
ഇരുപത്തിയേഴു വർഷങ്ങൾക്കു മുമ്പ് പ്രദർശനത്തിനെത്തി മികച്ച വിജയം നേടിയ സമ്മർ ഇൻ ബെത് ലഹേം എന്ന ചിത്രത്തിൻ്റെ മധുരതരമായ ഓർമ്മകൾ…
ഈ വാരാന്ത്യത്തിൽ നിരവധി കൗണ്ടികളിൽ കനത്ത മഴയും കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്.ശനിയാഴ്ച രാത്രി 9 മണി മുതൽ ഞായറാഴ്ച രാത്രി…
വൺ ഇലവൻ സ്റ്റുഡിയോസ്, പൈ ബ്രദേഴ്സ് എന്നീ ബാനറിൽ മഹേഷ് കേശവ്, സജി എസ് മംഗലത്ത് എന്നിവർ സംവിധാനം…
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഫുൾ …പായ്ക്കപ്പായി.ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജി നിർമ്മിക്കുന്ന…
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസിന്റെ (സിഎസ്ഒ) പുതിയ കണക്കുകൾ പ്രകാരം, സെപ്റ്റംബർ വരെയുള്ള കാലയളവിൽ അയർലണ്ടിലെ വീടുകളുടെ വില 7.6 ശതമാനം…