യെമനിലെ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനായി നാരങ്ങാ വെള്ളം വിറ്റ് പണം സ്വരൂപിക്കുന്ന രണ്ടു കുട്ടികള്‍ക്ക് ഹോളിവുഡ് താരം ആജ്ഞലീന ജോളിയുടെ സഹായം.
ആറു വയസ്സു പ്രായമുള്ള അയാന്‍ മൂസ, മൈക്കല്‍ ഇഷക് എന്നീ രണ്ടു സുഹൃത്തുക്കളാണ് ലണ്ടനില്‍ നാരങ്ങാവെള്ളം വില്‍ക്കാന്‍ തുടങ്ങിയത്. ഇതു സംബന്ധിച്ച് ബി.ബി.സിയുടെ വാര്‍ത്ത കണ്ടാണ് ആജ്ഞലീന ഇരുവര്‍ക്കും സന്ദേശമയച്ചത്. നിങ്ങളുടെ നാരങ്ങാ വെള്ളം വാങ്ങാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും എന്നാല്‍ താന്‍ സംഭാവന നല്‍കുന്നെന്നുമാണ് ആജ്ഞലീന കുറിച്ചിരിക്കുന്നത്.
ലണ്ടനിലെ തന്റെ പ്രതിനിധി മുഖാന്തരമാണ് ആജ്ഞലീന കുട്ടികളുടെ കുടുംബവുമായി ബന്ധപ്പെട്ടത്. ഹോളിവുഡ് താരമായ ആജ്ഞലീന ജോളി യു.എന്നിന്റെ ഹൈക്കമ്മീഷന്‍ ഫോര്‍ റെഫ്യൂജീസിന്റെ പ്രത്യേക പ്രതിനിധിയുമാണ്.
താരത്തിന്റെ സംഭാവനയ്ക്ക് പിന്നാലെ കുട്ടികള്‍ രണ്ടു പേരും നന്ദി അറിയിച്ച് കൊണ്ട് ഒരു വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്. അടുത്ത തവണ ലണ്ടനില്‍ വരുമ്പോള്‍ തങ്ങളുടെ നാരങ്ങാ വെള്ളം വാങ്ങാന്‍ ഇരുവരും ആജ്ഞലീന ജോളിയെ ക്ഷണിക്കുകയും ചെയ്തു.
ആജ്ഞലീനയുടെ സംഭാവനയുള്‍പ്പെടെ 67000 ഡോളറാണ് ഈ കുട്ടികള്‍ സമാഹരിച്ചരിക്കുന്നത്. ഇരുവരുടെയും മാതാപിതാക്കളും ഈ ശ്രമത്തിന് പിന്തുണ നല്‍കുന്നുണ്ട്.
ChatGPTയുടെ നിർമ്മാതാക്കളായ OpenAI അയർലണ്ടിൽ പ്രവർത്തനം കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 250 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന്…
അയർലണ്ടിൽ പുതിയ വാടകനിയമങ്ങൾ നിലവിൽ വന്നതിന് പിന്നാലെ, നിലവിലെ വാടകക്കാരെ വീടുവിടാൻ സാമ്പത്തിക സമ്മർദത്തിലാക്കി വിപണി നിരക്കിൽ വീണ്ടും വാടക…
ഡൽഹി: വിദ്യാഭ്യാാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ സമരം വിജയിച്ച സിജെപി, രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമോ എന്നത് എല്ലാവരും ഉറ്റുനോക്കിയിരുന്നു.…
11 ഐക്കൺ ഫിലിംസിൻ്റെ ബാനറിൽ അർജുൻ സെൽവ നിർമ്മിച്ച് ഷഹദ് സംവിധാനം ചെയ്യുന്ന പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ എന്ന ചിത്രം…
അയർലണ്ടിൽ കുടുംബ ഡോക്ടർമാരായ ജനറൽ പ്രാക്ടീഷണർമാരുടെ (GP) ലഭ്യത ഗ്രാമപ്രദേശങ്ങളിലും നഗരപരിസരങ്ങളിലെ വേഗത്തിൽ വളരുന്ന മേഖലകളിലും ഗുരുതരമായ കുറവിലാണെന്ന് പുതിയ…
ഒടുവിൽ ജന്തർ മന്തറിലെ വിദ്യാർത്ഥി സമരത്തിന് മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചു.…