Categories: Health & FitnessIndia

ഓക്​സിജന്‍ ദൗര്‍ലഭ്യത്തെത്തുടര്‍ന്ന് മധ്യപ്രദേശില്‍ 4 കോവിഡ്​ രോഗികള്‍ക്ക് ദാരുണാന്ത്യം

ഭോപ്പാല്‍: ഓക്​സിജന്‍ ദൗര്‍ലഭ്യത്തെ ത്തുടര്‍ന്ന് 4 കോവിഡ്​ രോഗികള്‍ക്ക് ദാരുണാന്ത്യം.

മധ്യപ്രദേശിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഈ അതിദാരുണ സംഭവം അരങ്ങേറിയത്. ദേവാസ്​ ജില്ലയിലെ അമാല്‍ട്ട ഇന്‍സ്​റ്റിറ്റ്യൂട്ട്​ ഓഫ്​ മെഡിക്കല്‍ സയന്‍സസിലാണ്​ സംഭവം.
 
ഏഴുമണിക്കൂറോളം രോഗികള്‍ ഓക്​സിജന്‍ ലഭിക്കാതെ വലഞ്ഞതായാണ്​  റിപ്പോര്‍ട്ട്.  രോഗികളുടെ അവസ്ഥ ഗുരുതര മായതോടെ  അവരെ  വെന്‍റിലേറ്ററിലേക്ക്​ മാറ്റിയെങ്കിലും നാലുപേരും മരിയ്ക്കുകയായിരുന്നു. 

ഓക്​സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കാനിടയായ സംഭവം വിവാദമായതോടെ  സര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തി. ഓക്​സിജന്‍ ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഓക്​സിജന്‍ ലഭിക്കാതെയാണ്​ ഇവര്‍ മരിച്ചതെന്ന ആരോപണം സര്‍ക്കാര്‍ നിഷേധിച്ചു.

സംഭവം ​അന്വേഷിക്കുമെന്നും ആശുപത്രിയിലേക്ക്​ 400 ഓക്​സിജന്‍ സിലിണ്ടറുകള്‍ നല്‍കിയിരുന്നതായും ഇതില്‍ 200 എണ്ണം ഉപയോഗിച്ചതായും ചീഫ്​ മെഡിക്കല്‍ ഓഫിസര്‍ ഡോ. എം.പി. ശര്‍മ അറിയിച്ചു. ​ 

Newsdesk

Recent Posts

സാഗർ സൂര്യയുടെ ജേക്കബ്ബ് എന്ന കഥാപാത്രവുമായി  ‘ഭൗമ’ യുടെ പുതിയ ലുക്ക്

മനോഹരമായ ഒരു ബംഗ്ളാവിലെ ഡൈനിംഗ് ടേബിളിൽ ഇരുവശത്തും കത്തി നിൽക്കുന്ന കാൻഡിലുകൾക്കു നടുവിലായി ഓവർകോട്ട് ധരിച്ച് ഉയർത്തിപ്പിടിച്ച വൈൻ ഗ്ലാസ്സുമായി…

18 hours ago

ഒരു മുഖം വ്യത്യസ്ഥമായ ഭാവങ്ങൾ ‘മായൻ്റെ’ പുതിയ ലുക്കിനോടൊപ്പം ടീസർ അനൗൺസ്മെൻ്റും

ഒരു മുഖം വ്യത്യസ്ഥ ഭാവങ്ങളോടെ മായൻ എന്ന സിനിമയുടെ പുതിയ ലുക്ക് എത്തി.പൊലീസ് യൂണിഫോമിലുള്ള ജയസൂര്യയുടെ പോസ്റ്ററാണ് അണിയറപ്രവർത്തകർ പുറതത്തു…

18 hours ago

​അർദ്ധനൂറ്റാണ്ടിലേക്ക് അടുക്കുന്ന സൗഹൃദം; പ്രീ-ഡിഗ്രി സഹപാഠികൾ ജർമ്മനിയിൽ വീണ്ടും ഒന്നിച്ചു

​കൊച്ചി: 1975-77 കാലഘട്ടത്തിൽ തൃക്കാക്കര ഭാരതമാതാ കോളേജിൽ പ്രീ-ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ച പഴയ സഹപാഠികൾ പതിറ്റാണ്ടുകൾക്ക് ശേഷം വിദേശ മണ്ണിൽ…

24 hours ago

അയർലൻഡിൽ സന്ദർശനത്തിനെത്തിയ മലയാളി ലാലി പോൾ അന്തരിച്ചു

കോർക്ക്: കട്ടക്കലീക്കൽ ലാലി പോൾ (70) അയർലൻഡിൽ അന്തരിച്ചു. കാപ്പിൽ സെന്റ് തോമസ് മാർത്തോമ്മാ ഇടവകാംഗമായിരുന്നു. മകളെയും കുടുംബത്തെയും സന്ദർശിക്കാനായി…

1 day ago

അയർലണ്ടിൽ ആരോഗ്യപ്രവർത്തകർക്ക് പ്രമോഷൻ നിയന്ത്രണം; ഒരു ലക്ഷം ജീവനക്കാർക്ക് ബാധകം

അയർലണ്ടിലെ ആരോഗ്യരംഗത്ത് ചെലവുചുരുക്കൽ നടപടികളുടെ ഭാഗമായി നിയമനങ്ങൾക്കും സ്ഥാനക്കയറ്റങ്ങൾക്കും കർശന നിയന്ത്രണം ഏർപ്പെടുത്തി. ആരോഗ്യവകുപ്പിന്റെ പുതിയ അനുമതി നടപടികൾ ഏകദേശം…

2 days ago

അയർലണ്ടിൽ ആഞ്ഞടിച്ച് സ്റ്റോം ബൊലോ; കെറി, ഗാൽവേ, ഡൊണഗൽ, ലെയ്ട്രിം, ഗാൽവേ, മയോ, സ്ലൈഗോ കൗണ്ടികളിൽ ഓറഞ്ച് അലേർട്ട്

അയർലണ്ട്: ശക്തമായ മഴയും അതിശക്തമായ കാറ്റുമായി സ്റ്റോം ബൊലോ (Storm Boelo) അയർലണ്ടിൽ ഭീഷണി ഉയർത്തുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ…

2 days ago