ഭക്ഷണപ്രേമികൾക്ക് ഇതാ സന്തോഷ വാർത്ത. മലയാളികളുടെ പ്രിയ റെസ്റ്റോറന്റ് ശൃംഘല ബാർബിക്യു നേഷൻ തങ്ങളുടെ അഞ്ചാമത്തെ ഔട്ട്ലെറ്റ് കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു.
മുൻനിര കാഷ്വൽ ഡൈനിങ് ശൃംഖലയായ ബാർബിക്യൂ നേഷൻ കേരളത്തിലെ അഞ്ചാമത് ഭക്ഷണശാല കാക്കനാട്ട് തുറന്നു. കൊച്ചിയിലെ രണ്ടാമത് ഔട്ട്ലറ്റാണിത്. 144 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാവുന്ന വിശാലമായ സൗകര്യമുള്ള പുതിയ ഔട്ട്ലറ്റ് കോർപറേറ്റ് ലഞ്ചിനും കുടുംബ സംഗമങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ലൈവ് ഓൺ ദ് ടേബിൾ ഗ്രിൽ എന്ന ആശയം ആദ്യമായി അവതരിപ്പിച്ച ബാർബിക്യു നേഷനിലെ യഥേഷ്ടം കഴിക്കാവുന്ന ബുഫെ വളരെ പ്രശസ്തമാണ്. വെജിറ്റേറിയൻ, നോൺ വെജ് വിഭവങ്ങളാൽ സമൃദ്ധവും രുചി വൈവിധ്യം കൊണ്ട് വേറിട്ടു നിൽക്കുകയും ചെയ്യുന്ന ഒന്നാണ് ഈ ബുഫെ.
കേരളത്തിൽ പ്രവർത്തനം കൂടുതൽ വിപുലപ്പെടുത്തുന്ന പദ്ധതികളുമായി മുന്നോട്ടു പോകുകയാണെന്ന് ബാർബിക്യു നേഷൻ ചീഫ് ഓപറേറ്റിങ് ഓഫീസർ ഫയിസ് അസിം പറഞ്ഞു.
നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…
ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…
സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…
ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…
നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…
ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…