Categories: Health & Fitness

കഞ്ഞിവെള്ളത്തിൽ ഉണ്ട് ഒരുപാട് ആരോഗ്യ ഗുണങ്ങൾ

കഞ്ഞി കുടിക്കാത്തവരായിട്ട് ആരാണുള്ളത്. ദാഹ ശമനിയായി ഉപയോഗിക്കുന്ന കഞ്ഞിവെള്ളത്തിൽ ഒരുപാട് ആരോഗ്യ ഗുണങ്ങൾ ഉണ്ട് എന്ന് പറയേണ്ടതില്ലാല്ലോ. പലപ്പോഴും പണ്ടുള്ളവരൊക്കെ പാടത്തെ ജോലിയും കഴിഞ്ഞ് വീട്ടിലെത്തിയാൽ ചോദിച്ചിരുന്നത് ഒരു ഗ്ലാസ്സ് ഉപ്പിട്ട കഞ്ഞി വെള്ളമായിരുന്നു. കഞ്ഞിവെള്ളം വില കുറഞ്ഞ വസ്തുവാണെന്ന് വെച്ച് തള്ളിക്കളയേണ്ടതില്ല. വളരെ ഏറ ആരോഗ്യ ഗുണങ്ങളടങ്ങിയിട്ടുള്ള ഒന്നാണ് കഞ്ഞി വെള്ളം എന്ന് ആദ്യം തന്നെ അറിഞ്ഞിരിക്കുക.

ആരോഗ്യം സംരക്ഷിക്കാനെന്ന പേരിലും എനർജ്ജിക്കായും ഇന്ന് പലരും പലതരത്തിലുള്ള എനർജ്ജി ഡ്രിങ്കസുകളെ ആശ്രയിക്കുന്നവരാണ്. പുതുതലമുറ ഇന്ന് കൂടുതലായും എനർജ്ജി ഡ്രിങ്ക്സുകളെ ആശ്രയിക്കുന്നവരാണ് എന്ന് വേണമെങ്കിൽ പറയാം. ഒന്ന് ഹോട്ടലിൽ കേറിയാൽ അല്ലെങ്കിൽ ഒന്ന് ദാഹിച്ചാലോ മറ്റോ വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള കടയിൽ കയറി കൂൾ ഡ്രിങ്ക്സോ മറ്റോ വാങ്ങി കുടിക്കുന്നവരായിരിക്കും. എന്നാൽ അറിഞ്ഞിരിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ ഇത്തരത്തിലുള്ള എനർജി ഡ്രിങ്ക്സുകളൊക്കെ നിങ്ങളുടെ ആരോഗ്യത്തെ തന്നെ ഇല്ലാതാക്കും എന്നതാണ് വാസ്തവം.

പലപ്പോഴും കഞ്ഞി വെള്ളം അധികമാരും ഉപയോഗിക്കാറില്ല. പശുവിനോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ആവശ്യത്തിനോ ഉപയോഗിക്കാറാണ് പതിവ്. എന്നാൽ കഞ്ഞിവെള്ളത്തിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അറിഞ്ഞിരിക്കുക. മാത്രമല്ല പല വിധത്തിലുള്ള ആരോഗ്യങ്ങൾക്കമുള്ള പ്രതിവിധികൾ കഞ്ഞിവെള്ളത്തിൽ അടങ്ങിയിട്ടുണ്ട്.

തട്ടുകടയിൽ നിന്നും ഹോട്ടലുകളിൽ നിന്നും ഭക്ഷണം പേപ്പറുകളിൽ നിന്ന് പൊതിഞ്ഞു വാങ്ങരുത്, അപകടം…
ആരോഗ്യ പ്രശ്നങ്ങൾക്ക് മാത്രമല്ല സൌന്ദര്യ പ്രശ്നങ്ങൾക്കും കഞ്ഞിവെള്ളം വളരെ ഏറെ സഹായിക്കുന്നുണ്ട്. അത്തരത്തിലുള്ള ചില ആരോഗ്യ ഗുണങ്ങളെപ്പറ്റി നമുക്ക് അറിയാം.

തൊലിപ്പുറത്തെ അസ്വസ്ഥതകൾക്ക് കഞ്ഞിവെള്ളം ഉപയോഗിക്കാം: 

പലർക്കും അമിതമായി സൂര്യ രശ്മികൾ ഏൽക്കുമ്പോൾ പലതരത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. തൊലിയിൽ പൊള്ളലുകളും മറ്റും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ഇതിനുള്ള പരിഹാരം കഞ്ഞിവെള്ളത്തിലുണ്ട് എന്ന് അറിയുക. സൂര്യ രശ്മികളേറ്റുണ്ടാകുന്ന പൊള്ളലുകൾക്കും മറ്റും കഞ്ഞി വെള്ളത്തിൽ മേൽ കഴുകിയാൽ മതി. നിങ്ങളിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾക്ക് വളരെ പെട്ടെന്ന് തന്നെ കഞ്ഞിവെള്ളം പരിഹാരം കാണാൻ സഹായിക്കും.

മസിലുകൾ ആഗ്രഹിക്കുന്നവർ കഞ്ഞിവെള്ളം കുടിച്ചു തുടങ്ങിക്കൊള്ളു: 

കഞ്ഞിവെള്ളത്തിൽ ധാരാളം അമിനോ ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ മസിലുകളുടെ പുനരുദ്ധാരണത്തിനും ശരീര കലകളുടെ ആരോഗ്യത്തിനും ഏറെ വേണ്ടതാണ്. മാത്രമല്ല ഇതില്‍ കാര്‍ബണേട്ടും നന്നായി അടങ്ങിയിരിക്കുന്നതു കൊണ്ട് തന്നെ കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ശാരീരികമായും ആരോഗ്യകാര്യത്തിനു ഏറെ ഗുണം ചെയ്യും എന്നറിയുക. മസിലുകൾ വീർപ്പിക്കാൻ വേണ്ടി ജിമ്മുകൾ തോറും കയറിയിറങ്ങുന്നവർക്ക് കഞ്ഞിവെള്ളം കുടിച്ച് മസില് പെരുപ്പിക്കാനും സാധിക്കും എന്ന് ചുരുക്കം.
പാഴാക്കി കളയല്ലേ കഞ്ഞിവെള്ളം… മുടിയഴകിനും മുഖകാന്തിക്കും ഇത് മാത്രം മതി!

വയറിളക്കമാണോ പ്രശ്നം, കഞ്ഞി വെള്ളം കുടിച്ചോളു: 

പലപ്പോഴും വയറ് വേദനയും മറ്റും ഉണ്ടാകുമ്പോൾ അമ്മമാരൊക്കെ കഞ്ഞിവെള്ളം കൊണ്ട് വന്ന് തരാറില്ലേ. ഇത് ഒരു ഔഷധം കൂടിയാണെന്ന് അറിയുക. വയറിളക്കം പോലുള്ള പ്രശ്നങ്ങൾക്ക് കഞ്ഞി വെള്ളം കുടിച്ചാൽ മതി. വളരെ പെട്ടെന്ന് തന്നെ മാറിക്കിട്ടും. മാത്രമല്ല ക്ഷീണമകറ്റാനും മറ്റും കുറച്ച് ഉപ്പിട്ട കഞ്ഞി വെള്ളം കുടിച്ചാൽ മതി. നിങ്ങളുടെ ക്ഷീണം പമ്പ കടക്കും എന്ന് മാത്രമല്ല നിങ്ങളെ ഊർജ്വസ്വലരാക്കാനും ഇത് ധാരാളം. അത് കൊണ്ട് തന്നെ ഇടയ്ക്കിടെ ദാഹം തോന്നുമ്പോൾ അൽപം ഉപ്പിട്ട വെള്ളം കുടിക്കുന്നതായിരിക്കും നിങ്ങളുടെ ആരോഗ്യത്തിന് ഏറെ നല്ലത് എന്ന് ചുരുക്കം.

മലബന്ധം കൊണ്ട് പ്രയാസപ്പെടുന്നവർ കഞ്ഞി വെള്ളം കുടിച്ചാൽ മതി: 

പലരും മലബന്ധ പ്രശ്നമുള്ളവരായിരിക്കും. എന്നാൽ ഇത്തരത്തിൽ മല ബന്ധപ്രശ്നമുള്ളവർ കഞ്ഞി വെള്ളം കുടിച്ചാൽ മതി. കഞ്ഞി വെള്ളത്തിൽ ധാരാളം ഫൈബറു അന്നജവും അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വയറിനുള്ളിലുലെ നല്ല ബാക്ടീരിയകൾ വളരാൻ കഞ്ഞി വെള്ളം സഹായിക്കുന്നു. ഇത് മലബന്ധത്തെ വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കും. അത് കൊണ്ട് തന്നെ കഞ്ഞി വെള്ളം സ്ഥിരമായി കുടിക്കുന്നതും വളരെ നല്ലതാണ്

Newsdesk

Share
Published by
Newsdesk

Recent Posts

അയർലണ്ടിന്റെ ജേഴ്സിയിൽ ലോകകപ്പിലേക്ക്; അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് ടീമിൽ ഫെബിൻ മനോജ്

ഡബ്ലിൻ: അയർലണ്ട് ക്രിക്കറ്റിന്റെ ചരിത്രതാളുകളിൽ അഭിമാനമായി വീണ്ടുമൊരു മലയാളി പേര്. വരാനിരിക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിനുള്ള അയർലണ്ട് ടീമിൽ ഇടംനേടി…

8 hours ago

ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു

ക്രിസ്മസ് ആഘോഷ നാളുകളിൽ റോഡപകടങ്ങൾ കുറയ്ക്കുന്നതിനായി ഗാർഡ ക്രിസ്മസ് സേഫ് ഡ്രൈവിംഗ് അപ്പീൽ ആരംഭിച്ചു. ഈ വർഷം ഇതുവരെ 165…

10 hours ago

ഫാമിലി റീയൂണിഫിക്കേഷൻ പോളിസി: ജോയിന്റ് ആപ്ലിക്കേഷൻ ബാധകമല്ല; 60000 യൂറോ വാർഷിക വരുമാനമുണ്ടെങ്കിൽ കുട്ടികളെ കൊണ്ടുവരാമെന്നത് തെറ്റായ വാർത്ത

അയർലണ്ടിലെ പുതിയ റീയൂണിഫിക്കേഷൻ പോളിസിയെ സംബന്ധിച്ച് വിദേശ പൗരന്മാർ ഉൾപ്പെടെ തെറ്റിദ്ധാരണ പരത്തുന്ന തരത്തിലുള്ള വാർത്തകളാണ് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ…

13 hours ago

ബിജു മേനോനും ജോജുജോർജും വലതുവശത്തെ കള്ളന് പുതിയ പോസ്റ്റർ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തുവിട്ടു. പ്രശസ്ത താരങ്ങളായ ബിജു…

21 hours ago

ദുസരാ വിജയൻ കാട്ടാളനിൽ

തനതായ അഭിനയ ശൈലിയിലൂടെ വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടി ദുസരാ വിജയൻ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സർപ്പട്ട പരമ്പരായി, രായൻ,…

2 days ago

കോർക്കിലും കെറിയിലും നാളെ യെല്ലോ അലേർട്ട്

ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കെറി, കോർക്ക് എന്നിവിടങ്ങളിൽ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പ്രാബല്യത്തിൽ വരുന്ന…

2 days ago