ചോറിനൊപ്പം കഴിക്കാൻ കോഴിക്കോടൻ രീതിയിൽ വറുത്തരച്ച അയലക്കറി. മൂന്ന് അയല കഷ്ണങ്ങളാക്കി ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം ചെറുതീയിൽ വറുത്ത് ബ്രൗൺ നിറം ആകുമ്പോൾ അടുപ്പ് ഓഫ് ചെയ്യുക. ചൂട് ആറിയതിനു ശേഷം മയത്തിൽ അരച്ചെടുക്കുക.
വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
നാളികേരം – ഒരു കപ്പ്
ചെറിയ ഉള്ളി – നാല് എണ്ണം
വെളുത്തുള്ളി – 6 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കുരുമുളക് – അര ടീസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
ഈ അരപ്പ് അരക്കപ്പ് വെള്ളവും ചേർത്ത് കട്ടിയിൽ ഒഴിച്ച് രണ്ടുമൂന്നു മിനിറ്റ് തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് ഒഴിക്കുക. ഇതിൽ ചെറിയ ഒരു തക്കാളിയുടെ അര കഷ്ണം കൂടി ചേർക്കാം. അതിനുശേഷം മസാല പുരട്ടി മാറ്റിവച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് ചെറുതീയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കുക.
രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒന്നര ടീസ്പൂൺ കടുകും 6 ചെറിയ ഉള്ളിയും 2 തണ്ട് കറിവേപ്പിലയും വറുത്ത് കറിയിലേക്ക് ഒഴിച്ചു അഞ്ച് മിനിറ്റിനുശേഷം ചോറിനൊപ്പം കഴിക്കാം.
ക്ലൗഡ് കമ്പ്യൂട്ടിംഗ് സ്ഥാപനമായ ഒറാക്കിൾ അയർലണ്ടിലെ ജോലികൾ വെട്ടിക്കുറയ്ക്കാനുള്ള പദ്ധതികളെക്കുറിച്ച് സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കമ്പനിയിൽ നിന്ന് എന്റർപ്രൈസ് വകുപ്പിന് കൂട്ടായ…
സൗത്ത് ഡബ്ലിനിൽ ഇന്ന് രാവിലെ ഒരു കാറും ബസും ലുവാസും കൂട്ടിയിടിച്ചു. ബ്ലൂബെൽ ലുവാസ് സ്റ്റോപ്പിന് സമീപമാണ് അപകടം നടന്നത്.…
ഡൽഹി: രാജ്യത്തെ വിമാന സർവീസുകൾ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐഎ). പശ്ചിമേഷ്യൻ സംഘർഷം…
ഏപ്രിലിൽ വരെയുള്ള 12 മാസങ്ങളിൽ ഊർജ്ജ വില 15.5% വർദ്ധിച്ചതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അറിയിച്ചു. കഴിഞ്ഞ 12 മാസത്തിനിടെ…
കഴിഞ്ഞ തവണ CAO അപേക്ഷ നൽകാൻ നിങ്ങൾക്ക് കഴിഞ്ഞില്ലേ? CAO അപേക്ഷ സമർപ്പിക്കാൻ നിങ്ങൾക്ക് വെള്ളിയാഴ്ച വരെ സമയമുണ്ട്. സാധാരണ…
കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലം മെയ് 4ന് പ്രഖ്യാപിക്കുമ്പോൾ, ഏറെ ആവേശം നിറഞ്ഞ ചർച്ചകളാണ് ചൂടുപിടിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിൽ ഏറ്റവും…