gnn24x7

ആരും കൊതിക്കുന്ന രുചിയിൽ കോഴിക്കോടൻ അയലക്കറി

0
292
gnn24x7

ചോറിനൊപ്പം  കഴിക്കാൻ കോഴിക്കോടൻ രീതിയിൽ വറുത്തരച്ച അയലക്കറി. മൂന്ന് അയല കഷ്ണങ്ങളാക്കി ഉപ്പ്, മുളക്, മഞ്ഞൾപ്പൊടി എന്നിവ പുരട്ടി അര മണിക്കൂർ മാറ്റി വയ്ക്കുക. അതിനു ശേഷം താഴെ കൊടുത്തിരിക്കുന്ന ചേരുവകൾ എല്ലാം ചെറുതീയിൽ വറുത്ത് ബ്രൗൺ നിറം ആകുമ്പോൾ അടുപ്പ് ഓഫ് ചെയ്യുക. ചൂട് ആറിയതിനു ശേഷം മയത്തിൽ അരച്ചെടുക്കുക.

വെളിച്ചെണ്ണ – ഒരു ടേബിൾ സ്പൂൺ
നാളികേരം – ഒരു കപ്പ്
ചെറിയ ഉള്ളി – നാല് എണ്ണം
വെളുത്തുള്ളി – 6 എണ്ണം
ഇഞ്ചി – ഒരു ചെറിയ കഷ്ണം
കുരുമുളക് – അര ടീസ്പൂൺ
മല്ലിപ്പൊടി – 2 ടേബിൾസ്പൂൺ
മുളകുപൊടി – ഒരു ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

ഈ അരപ്പ് അരക്കപ്പ് വെള്ളവും ചേർത്ത് കട്ടിയിൽ ഒഴിച്ച് രണ്ടുമൂന്നു മിനിറ്റ് തിളപ്പിച്ചെടുക്കുക. അതിനു ശേഷം ഒരു നെല്ലിക്ക വലുപ്പത്തിൽ പുളി പിഴിഞ്ഞ് ഒഴിക്കുക. ഇതിൽ ചെറിയ ഒരു തക്കാളിയുടെ അര കഷ്ണം കൂടി ചേർക്കാം. അതിനുശേഷം മസാല പുരട്ടി മാറ്റിവച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർത്ത് ചെറുതീയിൽ ആവശ്യത്തിന് ഉപ്പും ചേർത്ത്  വേവിച്ചെടുക്കുക.

രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണയിൽ ഒന്നര ടീസ്പൂൺ കടുകും 6 ചെറിയ ഉള്ളിയും 2 തണ്ട് കറിവേപ്പിലയും വറുത്ത് കറിയിലേക്ക് ഒഴിച്ചു അഞ്ച് മിനിറ്റിനുശേഷം ചോറിനൊപ്പം കഴിക്കാം. 

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here