Health & Fitness

കുടംപുളിയുടെ ഔഷധപ്രയോഗങ്ങൾ

മരപ്പുളി, പിണംപുളി, വടക്കൻപുളി എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്ന കുടംപുളി ക്ലൗസിയേസിയെ എന്ന സസ്യകുടുംബത്തിൽപ്പെടുന്നു. ശാസ്ത്രനാമം ഗാർസിനിയ കംബോജിയ എന്നാണ്.
കുടംപുളിയുടെ പൂക്കൾ സാധാരണ മഞ്ഞകലർന്ന വെള്ളനിറത്തിലാണു കാണുന്നത്. കുടം പുളി മരം പൂക്കുന്നതു ഡിസംബർ–മാർച്ച് മാസങ്ങളിലാണ്. ജൂൺ–ജൂലൈ മാസങ്ങളിൽ കായകൾ പഴുക്കുന്നതോ‌ടെ ഒാറഞ്ച് കലർന്ന മഞ്ഞനിറത്തിലാകും . കുടംപുളിയുടെ തോടുതന്നെയാണു പ്രധാന ഉപയോഗഭാഗം. കൂടാതെ തളിരില, വിത്ത്, വേരിൻ മേൽതൊലി എന്നിവയും ഉപയോഗിക്കുന്നുണ്ട് . കുടംപുളി ഒൗഷധമായും ആഹാരമായും പരമ്പരാഗതമായി ഉപയോഗിച്ചുവരുന്നു. കുടംപുളിയുടെ തോടിൽ അമ്ലങ്ങൾ, ധാതുലവണങ്ങൾ, മാംസ്യം, കൊഴുപ്പ്, അന്നജം എന്നിവ അടങ്ങിയിരിക്കുന്നു. ഹൈഡ്രോക്സി സിട്രിക് ആസിഡ്, അസ്കോർബിക് ആസി‍ഡ്, ടാർടാറിക് ആസിഡ്, ഫോസ്ഫേറിക് ആസിഡ് എന്നിവയാണ് കുടംപുളിതോടിലെ പ്രധാന അമ്ലങ്ങൾ. കൂടാതെ കാൽസ്യം, പൊട്ടാസ്യം, എന്നിവയുമുണ്ട്.

കുടംപുള‍ി വാതത്തെയും കഫത്തെയും ശമിപ്പിക്കുന്നു. ദഹനശക്തി വർധിപ്പിക്കുന്നു. ശരീരത്തിന്റെ ചുട്ടുനീറ്റൽ, ദാഹം എന്നിവയെ ശമിപ്പിക്കും. കുടംപുളി ഹൃദയത്തിനു ബലം കൊടുക്കുന്നതും രക്തദോഷങ്ങളെ ഇല്ലാത‍ാക്കുന്നതുമാണ്. ഇതിലെ ഹൈഡ്രോക്സി സിട്രിക് ആസിഡിനു ശരീരത്തിൽ ശേഖര‍ിച്ചിരിക്കുന്നു കൊഴുപ്പിനെ അലിയിക്കുവാനുള്ള കഴിവുണ്ടെന്നും പഠനങ്ങളിൽ പറയുന്നു.

ഔഷധപ്രയോഗങ്ങൾ
∙ മോണയ്ക്ക് ബലം ലഭിക്കുന്നതിനു കുടംപുളി തിളപ്പിച്ചെടുത്ത വെള്ളം വായിൽ കവിൾ കൊള്ളുക.
∙ ചുണ്ട്, കൈകാലുകൾ എന്നിവ വിണ്ടുകീറുന്നതു തടയുന്നതിനു കുടംപുളി വിത്തിൽ നിന്ന് എടുക്കുന്ന തൈലം പുരട്ടുക. വ്രണങ്ങൾ ഉണങ്ങുന്നതിനും ഈ തൈലം പുരട്ടാം.
∙ മോണകളിൽ നിന്നും രക്തം വരുന്ന സ്കർവീ രോഗത്തിലും ഈ തൈലം ഫലപ്രദമാണ്.
∙ കുടംപുളിയിട്ടു തിളപ്പിച്ച വെള്ളം കവിൾ കൊള്ളുന്നതു മോണകൾക്ക് ബലംനൽകും.
∙ കരിമീൻ, കുടംപുളിചേർത്തു കറിവച്ചു കഴിക്കുന്നതു വായു കോപം ശമിപ്പിക്കും. ദഹനസംബന്ധമായ ദോഷങ്ങൾ വരാതിരിക്കുന്നതിനും സഹായിക്കും. ക‍ു‌ടംപുളി കഷായം വച്ച് ഇന്തുപ്പ് ചേർത്തു കുടിച്ചാൽ വയറുവീർപ്പ് മാറും.
∙ വീക്കം, കുത്തിനോവ്, വേദന എന്നിവയ്ക്ക് കൂടംപുളി ഇല അരച്ചു ലേപനമായും മറ്റ് ഇലകൾക്കൊപ്പം കിഴിയായും ഉപയോഗിക്കാം.
∙ ത്വക് രോഗങ്ങളിൽ കുടം പുളി വേരിൻ മേൽത്തൊലി അരച്ചു പുരട്ടാം.
∙ പ്രമേഹരോഗികൾ ദിവസവും കുടംപുളി കഴിക്കുന്നതു രക്തത്തിൽ പഞ്ചസാരയുടെ അളു കുറയ്ക്കും.
∙ കുടംപുളി കഷായം വച്ച് അല്പം കുരുമുളകുപൊടി ചേർത്തു ദിവസവും കഴിച്ചാൽ കൊഴുപ്പും അമിതവണ്ണവും കുറയ്ക്കും. ഇതു കൊളസ്ട്രോളും കുറയ്ക്കും.

വിഭവങ്ങൾ
കുടംപുളി നെല്ലിക്ക രസം
∙ നെല്ലിക്ക കുരുകളഞ്ഞത്–രണ്ട്∙ ഉണക്കിയ കുടംപുളി– ഒന്ന് (തലേദിവസം വെള്ളത്തിൽ പിഴിഞ്ഞ് എടുത്ത വെള്ളം)∙ മല്ലിയില–10 ∙ തുവരപ്പരിപ്പിട്ടു വേവിച്ച വെള്ളം – ഒരു കപ്പ് ∙ രസപ്പൊടി – രണ്ട‍ു ടീസ്പൂൺ ∙ മഞ്ഞൾപ്പ‍ൊടി–1/8 ടീസ്പൂൺ ∙ കായം– ഒരു നുള്ള് ∙ വെള്ളം –ആവശ്യത്തിന് ∙ നെയ്യ്– ഒരു സ്പൂൺ ∙ ജീരകം – കാൽ ടീസ്പൂൺ ∙ കറിവേപ്പി– 5 തണ്ട് ഉപ്പ് –ആവശ്യത്തിന്
തയറാക്കുന്ന വിധം
നെല്ലിക്ക, മല്ലിയില, കറിവേപ്പില, രസപ്പൊടി ഇവയെല്ലാം അരച്ചു പേസ്റ്റ് രൂപത്തിലാക്കുക. അതിനുശേഷം കുടംപുളി വെള്ളവും തുവരപ്പരിപ്പു വേവിച്ച വെള്ളവും മുമ്പു പറഞ്ഞ പേസ്റ്റ് രൂപത്തിലാക്കിയ ചേരുവകളും ചേർത്ത് ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്തു തിളപ്പിച്ചു പാകപ്പെടുത്തുക. ഇതിലേക്കു മറ്റൊരു പാത്രത്തിൽ നെയ്യും ജീരകവും കായവും ചേർത്തു ചൂടാക്കി ഒഴിക്കുക.

ഡോ.കെ.എസ്.രജിതൻ
ഒൗഷധി, തൃശൂർ 

Newsdesk

Share
Published by
Newsdesk

Recent Posts

ഡബ്ലിൻ 7-ലെ ബിൻ ബാഗ് നിരോധനം പിൻവലിച്ചു

ഡബ്ലിൻ 7 മേഖലയിലെ ആയിരക്കണക്കിന് വീടുകളിൽ പ്ലാസ്റ്റിക് മാലിന്യബാഗുകൾ ഉപയോഗിച്ച് മാലിന്യം ശേഖരണത്തിനായി പുറത്തുവയ്ക്കുന്നത് നിരോധിക്കാനുള്ള പദ്ധതിയിൽ നിന്ന് Dublin…

10 hours ago

മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

മലയാള സിനിമയിൽ സജീവ സാന്നിദ്ധ്യമായി ഇന്ത്യൻ സിനിമാ കമ്പനി.അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട എന്ന ബിഗ് ബഡ്ജറ്റ് സിനിമയിലൂടെയാണ്…

11 hours ago

വിപിൻ ആറ്റ്ലിയുടെ ‘സ്റ്റീവ് ആൻഡ് പോളി’ ആരംഭം കുറിച്ചു

സംവിധായകൻ, തിരക്കഥാകൃത്ത്, അഭിനേതാവ് എന്നീ നിലകളിൽ ഏറെ വ്യക്തി മുദ്ര പതിപ്പിച്ച വിപിൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്…

11 hours ago

സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് തുടക്കമായി

ദമ്മാം: സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ സംഘടിപ്പിക്കുന്ന സൗദി മലയാളീ ലിറ്റററി ഫെസ്റ്റ് സീസൺ രണ്ടിന് ദമ്മാമിൽ തുടക്കമായി.…

11 hours ago

വിദേശ ഓൺലൈൻ ഷോപ്പിങ്ങിന് പുതിയ ഫീസ്; നവംബർ മുതൽ ഓരോ ഇനത്തിനും €2 അധികം

ഡബ്ലിൻ: യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഓൺലൈനായി സാധനങ്ങൾ വാങ്ങുന്ന അയർലണ്ട് ഉപഭോക്താക്കൾക്ക് നവംബർ 1 മുതൽ പുതിയ…

12 hours ago

ഡബ്ലിനിൽ വീണ്ടും TwinkleTown; ഇത്തവണ രണ്ട് വേദികളിൽ ക്രിസ്മസ് ആഘോഷം

ക്രിസ്മസ് കാലത്തെ ഡബ്ലിൻ നഗരത്തിന്റെ ആഘോഷങ്ങൾക്ക് കൂടുതൽ പകിട്ടേകാൻ ജനപ്രിയമായ TwinkleTown ഇത്തവണ വിപുലമായ രൂപത്തിൽ തിരിച്ചെത്തുന്നു. കഴിഞ്ഞ വർഷം…

13 hours ago