Health & Fitness

നീലക്കൊടുവേലി

ദക്ഷിണാഫ്രിക്കയിൽ നിന്നുമെത്തിയ ഒരു അലങ്കാരച്ചെടിയാണ് നീലക്കൊടുവേലി. (ശാസ്ത്രീയനാമം: Plumbago auriculata). 1.8 മീറ്റർ വരെ ഉയരം വയ്ക്കുന്ന, വേഗം വളരുന്ന ചെടിയാണ് നീലക്കൊടുവേലി.
നല്ല വെളിച്ചവും നീർവാർച്ചയുള്ള മണൽകലർന്നമണ്ണുമാണ് നീലക്കൊടുവേലിയ്ക്ക് നല്ലത്.
ഉദ്യാന സസ്യമായി വച്ചു പിടിപ്പിക്കാറുള്ള നീലക്കൊടുവേലിയുടെ പൂക്കൾക്ക് ഇളം നീല നിറമാണ്. വെള്ള കൊടുവേലിയുടെ ഇലകളേക്കാൾ ചെറുതാണ് ഇതിന്റെ ഇലകൾ ഇംഗ്ലീഷിൽ ഇത് Cape Leadwort എന്ന് അറിയപ്പെടുന്നു.. വെള്ള ,ചെത്തി കൊടുവേലികൾക്ക് പകരമായി ഇതിന്റെ വേരും മരുന്നായി ഉപയോഗിക്കാറുണ്ട്. സീബ്രനീലി എന്ന ശലഭത്തിന്റെ ആഹാര സസ്യവും ഇതാണ്.അദ്‌ഭുതശക്തിയുള്ള ഔഷധ സസ്യമാണിത്.
നീലക്കൊടുവേലിയെന്ന ചെടിയെപ്പറ്റി ധാരാളം കഥകളുണ്ട്. നീലക്കൊടുവേലി എന്ന പൂച്ചെടിക്ക് ഇരുമ്പ് സ്വർണമാക്കാൻ കഴിവുണ്ടെന്നാണു വിശ്വാസം. കേരളത്തിൽ കണ്ടുവരുന്ന കൊടുവേലി രണ്ടു തരത്തിലുള്ളവയാണ്.– വെള്ളപ്പൂവുണ്ടാകുന്നതും ചുവന്ന പൂവുണ്ടാകുന്നതും.

നീലക്കൊടുവേലിയെക്കുറിച്ച് പ്രചരിക്കുന്ന ചില കാര്യങ്ങൾ:

∙ നീലക്കൊടുവേലിയൊരു മിത്ത് ആണ്, ‘യതി’ പോലെ.

∙ ചെമ്പോത്തിൻറെ കൂട് നീലക്കൊടുവേലി എന്ന അപൂർ‌വമായി മാത്രം കാണപ്പെടുന്ന ചെടി കൊണ്ടാണു വയ്ക്കുകയത്രേ.നീലക്കൊടുവേലി ഒഴുകുന്ന വെള്ളത്തിലിട്ടാൽ ഒഴുക്കിനെതിരെ നീങ്ങുമെന്നും വിശ്വാസമുണ്ട്. വൻ‌വിലപിടിപ്പുള്ള ഔഷധച്ചെടിയാണു നീല കൊടുവേലിയെന്നും അതുകൊണ്ട് ആരെങ്കിലും ചെമ്പോത്തിന്റെ കൂട് കണ്ടെത്തിയാൽ ആൾ വലിയ ധനികനാകുമെന്നും വിശ്വാസം നിലവിലുണ്ടായിരുന്നു. 

∙ ഇതുപോലെയാണു വെള്ളക്കൊടുവേലിയും. നീലക്കൊടുവേലി വീട്ടിലുണ്ടായിരുന്നാൽ എന്നും ഐശ്വര്യമുണ്ടാകുമെന്നാണു വിശ്വാസം.  ഇതിൽ എന്നും നീല പൂക്കൾ കാണും. പൂവു ചവച്ചാൽ വായിൽ പൊള്ളലുണ്ടാകുമെന്നും പറയുന്നു.

∙ ചെമ്പോത്തിന്റെ കൂട് എടുത്ത്‌ ഒഴുക്കുവെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ  നീന്തി പോകുന്നതു കൊടുവേലി!

∙ നീലയെന്ന പേര് പൂവിന്റെ നിറം നോക്കിയല്ലെന്നും ഇലയിലും തണ്ടിലും കാണുന്ന നീലരാശി കണ്ടിട്ടാണെന്നും പറയുന്നു. ചുവന്ന പൂവുള്ള കൊടുവേലിയെയം നീലക്കൊടുവേലി എന്നു പറയാറുണ്ട്.

∙ കൊടുവേലി മലമ്പ്രദേശങ്ങളിൽ മാത്രമേ കാണപ്പെടുകയുള്ളൂ. ഹനുമാൻ മൃതസജ്ഞീവനി എടുക്കാൻ പോയപ്പോൾ അവിടെ ഉണ്ടായിരുന്ന ഔഷധമാണു നീലക്കൊടുവേലി എന്നും പറയപ്പെടുന്നു.

അത്ഭുത ശക്തിയുള്ള നീലക്കൊടുവേലി : സത്യമോ മിഥ്യയോ?

നീലക്കോടുവേലിയെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഈയടുത്ത് ആട് എന്ന സിനിമയിൽ നീലക്കൊടുവേലി അന്വേഷിച്ചു നടക്കുന്ന വിനായകനെയും സംഘത്തെയും നമ്മൾ കണ്ടതാണ്. ശരിക്കും എന്താണ് ഈ നീലക്കൊടുവേലി? സത്യമോ മിഥ്യയോ എന്നറിയില്ല ..പണ്ട് മുതൽക്കെ നാം അതിശയതോടെ കേൾക്കുന്ന നീല കൊടുവേലി ഒരു ഔഷധ സസ്യമാണ്… ഇന്നുവരെ ആരും കണ്ടിട്ടില്ലാത്ത എന്നാല്‍ മുത്തശി കഥകളില്‍ ഒരു പ്രഹേളികയായി ഇന്നും തുടരുന്ന ഒരു ഒരു സത്യം.

മരിച്ചവർക്ക് ജീവൻ കൊടുക്കാൻ കഴിവുള്ള ഒരു സസ്യമുണ്ട് ലോകത്ത്, അതാണത്രേ ”നീലക്കൊടുവേലി”. സ്വന്തമാക്കുന്നവർക്ക് മരണം പോലും മാറി നിൽക്കുന്ന – മരിച്ചവരെ ജീവിപ്പിക്കാൻ കഴിയുന്ന – ഇരുട്ടിലും പ്രകാശിക്കാൻ കഴിവുള്ള – കയ്യിൽ സൂക്ഷിക്കുന്നവർക്ക് സർവ്വൈശ്വര്യങ്ങളും വന്ന് ചേരുമെന്ന് വിശ്വസിക്കുന്ന നീലക്കൊടുവേലി അന്വേഷിച്ചു മനുഷ്യൻ ഒത്തിരി അലഞ്ഞതാണ്. നീലക്കോടുവേലിയെക്കുറിച്ച് പറയുന്ന ഒരു കഥ ഇങ്ങനെ – ഉപ്പന്‍ എന്ന പക്ഷിക്ക് മാത്രമേ ഈ ലോകത്ത് നീലകൊടുവേലി തിരിച്ചറിയാനുള്ള കഴിവുള്ളു, അത് നേടാന്‍ വേണ്ടി ഉപ്പന്റെ കൂട് കണ്ടെത്തി അതിന്റെ മുട്ട എടുത്തു നല്ലതുപോലെ കുലിക്കി തിരിച്ചു കൂട്ടില്‍ തന്നെ വയ്ക്കുക, സമയം കഴിഞ്ഞിട്ടും മുട്ട വിരിയാത്തത് കൊണ്ട് ഉപ്പന്‍ അതിനുള്ള മരുന്നായ കൊടുവേലിതിരക്കി പോകും. അതുകൊണ്ട് വന്നു ഉപ്പന്‍ ആ മുട്ട വിരിയിചെടുക്കും. കിളികുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ടാല്‍ ഉടന്‍ ഉപ്പന്റെ കൂട് എടുത്തു ഒഴുക്ക് വെള്ളത്തില്‍ ഇടുക, അപ്പോള്‍ ഒഴുക്കിനെതിരെ മുകളിലോട്ടു നീന്തി പോകും.

ഈശ്വരന്റെ കാക്ക എന്നറിയപ്പെടുന്ന പക്ഷി ചെമ്പോത്ത് അഥവാ ചകോരം കൂടുവെക്കുന്നതും ഈ നീലക്കോടുവേലിയുടെ വേരുകൊണ്ടാണത്രേ. പക്ഷെ, മാമലകൾക്ക് മുകളിൽ കൂട് കൂട്ടുന്ന ചെമ്പോത്തിന്റെ കൂടു കണ്ടെത്താൻ മനുഷ്യർക്ക് കഴിയാറില്ല. എങ്കിലും,, ചെമ്പോത്ത് കൂടുവെച്ചിട്ടുണ്ടെന്നും അവിടെ നീലക്കൊടുവേലി പൂത്തു നിൽക്കുന്നുണ്ടെന്നും വിശ്വസിക്കുന്ന ഒരു കൊടുമുടിയുണ്ട് ഇങ്ങ് കേരളത്തിൽ. നോക്കിയാൽ അറബിക്കടൽ കാണുമെന്ന് പറയപ്പെടുന്ന – താഴെ മീനച്ചിലാറിലേക്ക് തന്റെ കണ്ണുനീർ ഒഴുക്കിക്കളയുന്ന – സമുദ്ര നിരപ്പിൽ നിന്നും 6000 – ത്തിലധികം അടി ഉയരത്തിൽ നിൽക്കുന്ന ഐതിഹ്യങ്ങൾ ഏറെയുള്ള ലോകത്തിലെ ഒരേ ഒരു കൊടുമുടി. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തമായ ഇല്ലിക്കൽ കല്ലിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. എന്നാൽ ഇവിടെ നീലക്കൊടുവേലി ഉണ്ടെന്നത് ഒരു കെട്ടുകഥ മാത്രമാണ്. ഇതും തേടി ആരും ഇല്ലിക്കൽ കല്ലിലേക്ക് ചെല്ലേണ്ട എന്നർത്ഥം.
കടപ്പാട് 

Newsdesk

Share
Published by
Newsdesk

Recent Posts

14.5 മില്യൺ യൂറോ കടബാധ്യത; പാപ്പരത്ത ഹർജി നൽകി ബ്ലാക്ക്‌റോക്ക് ക്ലിനിക്കിന്റെ സഹസ്ഥാപകനും ഭാര്യയും

ബ്ലാക്ക്‌റോക്ക് ക്ലിനിക് സ്വകാര്യ ആശുപത്രിയുടെ സഹസ്ഥാപകനും ഭാര്യയും പാപ്പരത്തത്തിന് അപേക്ഷ നൽകി, ഏകദേശം 14.5 മില്യൺ യൂറോയുടെ കടബാധ്യതകൾ പട്ടികപ്പെടുത്തി.…

11 hours ago

ഡബ്ലിനിൽ 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നു

ഡബ്ലിനിലെ 600-ലധികം 600 കോസ്റ്റ് റെന്റൽ വീടുകളുടെ ആദ്യ ഘട്ടത്തിനായുള്ള അപേക്ഷകൾ ലാൻഡ് ഡെവലപ്‌മെന്റ് ഏജൻസി (എൽഡിഎ) സ്വീകരിക്കുന്നു. ഡബ്ലിനിലെ…

11 hours ago

വീടുകളിൽ തന്നെ സ്മിയർ ടെസ്റ്റുകൾ നടത്താം; CervicalCheck അടുത്ത വർഷം മുതൽ

സെർവിക്കൽ ക്യാൻസറിനുള്ള പരിശോധനകൾ വീട്ടിൽ തന്നെ ചെയ്യാവുന്ന സെർവിക്കൽ സ്മിയർ പരിശോധനകൾ HSE ആരംഭിക്കുന്നു. സെർവിക്സിലെ പ്രീ-കാൻസറസ് സെൽ മാറ്റങ്ങളും…

1 day ago

ജൂഡ് ആൻ്റെണി ജോസഫ് – വിസ്മയാ മോഹൻലാൽ ചിത്രം “തുടക്കം”ചിത്രീകരണം ആരംഭിച്ചു

മോഹൻലാലിൻ്റെ മകൾ വിസ്മയാ മോഹൻലാലിനെ നായികയാക്കി ജൂഡ് ആൻ്റെണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൻ്റെ ചിത്രീകരണം നവംബർ…

1 day ago

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്റർ പാർക്കിംഗ് ടോളിനെതിരെ പ്രതിഷേധം

ബ്ലാഞ്ചാർഡ്‌സ്‌ടൗൺ സെന്ററിന്റെ 7,000 കാർ പാർക്കിംഗ് സ്ഥലങ്ങളിൽ ചാർജുകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന ഉടമകളുടെ അപേക്ഷയ്‌ക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ…

1 day ago

“റിവോൾവർ റിങ്കോ” ടൈറ്റിൽ പ്രകാശനം ചെയ്തു

താരകപ്രൊഡക്ഷൻസിൻ്റെ ബാനറിൽ കിരൺ നാരായണൻ സംവിധാനം ചെയ്യുന്ന "റിവോൾവർ റിങ്കോ" എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പ്രശസ്ത താരങ്ങളായ ദുൽഖർ സൽമാൻ,…

2 days ago