ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെന്ന്‌ WHO

ജ​നീ​വ:  ആഗോളതലത്തില്‍ കൊറോണ വൈറസ് വ്യാപനം അതിരൂക്ഷമായിരിയ്ക്കുകയാണ്.  നിരവധി രാജ്യങ്ങള്‍ വൈറസിനെ തടുക്കാന്‍ വാക്സിന്‍ കണ്ടെത്തുന്ന തിരക്കിലാണ്.

ഇന്ത്യ,  അമേരിക്ക, ബ്രിട്ടന്‍, റഷ്യ, ഓസ്ട്രേലിയ തുടങ്ങി ലോക രാഷ്ട്രങ്ങള്‍ ഉത്പാദിപ്പിക്കാനുള്ള നടപടിയിലാണ്.  നിരവധി രാജ്യങ്ങളുടെ പരീക്ഷണം  മൂന്നാം ഘട്ടത്തിലേയ്ക്ക് കടന്നിരിയ്ക്കുകയാണ്.  

ഈയവസരത്തില്‍ കോ​വി​ഡ് വാ​ക്സിന സംബന്ധിച്ച കാര്യങ്ങളില്‍ വ്യക്തത വരുത്തിയിരിയ്ക്കുകയാണ്  ലോ​കാ​രോ​ഗ്യ സം​ഘ​ട​ന.

നി​ല​വി​ല്‍ ഒ​രു കോ​വി​ഡ് വാ​ക്സി​നും  ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ലെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന  വ്യക്തമാക്കി. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ് ആണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്.  ഇ​പ്പോ​ള്‍ പ​രീ​ക്ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന വാ​ക്സി​നു​ക​ള്‍ ഫ​ലം​ചെ​യ്യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ ഉ​റ​പ്പ് പ​റ​യാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പറഞ്ഞു.

വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലാ​യി കോ​വി​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണ​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നാ​ല്‍ ഒ​രു കോ​വി​ഡ് വാ​ക്സി​നും ഇ​തു​വ​രെ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന നി​ഷ്ക​ര്‍​ഷി​ക്കു​ന്ന ഫ​ല​പ്രാ​പ്തി തെ​ളി​യി​ച്ചി​ട്ടി​ല്ല,   ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ല്‍ ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.ഇപ്പോള്‍ ക​ണ്ടെ​ത്തി​യ വാ​ക്സി​നു​ക​ള്‍ കൂ​ടു​ത​ല്‍ പേ​രി​ല്‍ പ​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​ലൂ​ടെ ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​യ ഒ​ന്നി​ലേ​ക്ക് എ​ത്തി​ച്ചേ​രാ​ന്‍ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ല്‍ 200ല​ധി​കം വാ​ക്സി​നു​ക​ളാ​ണ് പ​രീ​ക്ഷ​ണം ന​ട​ത്തി​വ​രു​ന്ന​ത്. വാ​ക്സി​നു​ക​ളു​ടെ ച​രി​ത്ര​ത്തി​ല്‍, ചി​ല പ​രീ​ക്ഷ​ണ​ങ്ങ​ള്‍ വി​ജ​യി​ക്കു​ക​യും മ​റ്റു ചി​ല​ത് പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. കോ​വി​ഡി​ന്‍റെ കാ​ര്യ​ത്തി​ലും അ​തു​ത​ന്നെ​യാ​കും സ്ഥി​തിയെന്നും അദ്ദേഹം പറഞ്ഞു.

അ​ടു​ത്തൊ​രു മ​ഹാ​മാ​രി വ​രു​ന്ന​തി​നു​മുന്‍പ് ലോ​ക​രാ​ജ്യ​ങ്ങ​ള്‍ സ​ജ്ജ​മാ​ക​ണം. ആ​രോ​ഗ്യ​മേ​ഖ​ല​യി​ല്‍ കൂ​ടു​ത​ല്‍ നി​ക്ഷേ​പം ന​ട​ത്താ​ന്‍ രാ​ജ്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്ക​ണം, ടെ​ഡ്രോ​സ് അ​ഥ​നം ഗ​ബ്രി​യേ​സ​സ്  കൂ​ട്ടി​ച്ചേ​ര്‍​ത്തു. ലോകത്താകമാനം ഇതുവരെ 31.8 മില്ല്യണ്‍ ആളുകള്‍ ക്കാണ്  കോ​വി​ഡ് സ്ഥിരീകരിച്ചത്. 21.8 മില്ല്യണ്‍ രോഗമുക്തി നേടിയപ്പോള്‍  21.8 മില്ല്യണ്‍ മരണത്തിന് കീഴടങ്ങി.


Newsdesk

Recent Posts

ബേബി ഗേൾ ജനുവരി 23ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

നിവിൻ പോളിയെ നായകനാക്കി മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിച്ച് അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ബേബി ഗേൾ…

6 hours ago

ഇ-സ്കൂട്ടർ ഓടിക്കുന്നവർക്ക് ഹെൽമെറ്റും ജാക്കറ്റും നിർബന്ധമാക്കും

ഇ-സ്കൂട്ടർ അപകടങ്ങൾ വർദ്ധിച്ചതിനെത്തുടർന്ന്, വേഗത പരിധി ഉൾപ്പെടെയുള്ള നിയമങ്ങൾ കർശനമാക്കാനും പ്രായപൂർത്തിയാകാത്തവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനും സർക്കാർ ഒരുങ്ങുന്നു. ഇ-സ്കൂട്ടർ…

6 hours ago

ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ 2023 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

സെൻട്രൽ ബാങ്ക് ഓഫ് അയർലണ്ടിന്റെ പുതിയ ഡാറ്റ പ്രകാരം, ഐറിഷ് മോർട്ട്ഗേജ് നിരക്കുകൾ ഏകദേശം മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന…

9 hours ago

രക്തത്തിൽ കുളിച്ച ആനയുടെ പുറത്ത് മൂർച്ചയേറിയ മഴുവുമായി കൊലവിളിയോടെ വേട്ടക്കാരൻ – ആന്റെണി പെപ്പെയുടെ പുതിയ ലുക്കുമായി കാട്ടാളൻ്റെ പുതിയ പോസ്റ്റർ

ക്യൂബ്സ് എന്റെർടൈൻ മെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളന് പുതിയ പോസ്റ്റർ എത്തി.…

16 hours ago

ഡബ്ലിനിൽ ടെസ്‌ല പുതിയ ഷോറൂം തുറക്കും

നോർത്ത് ഡബ്ലിനിൽ, ജംഗ്ഷൻ 5-ൽ M50-ന് സമീപം, ടെസ്‌ല പുതിയ സെയിൽസ് ഷോറൂമും ഡെലിവറി സെന്ററും തുറക്കും. ഗ്രാന്റുകളും പുതിയ…

1 day ago

തായ്‌ലൻഡിൽ ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണ് അപകടം; 28 പേർക്ക് ദാരുണാന്ത്യം

ബാങ്കോക്ക്: തായ്‌ലൻഡിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുകളിലേക്ക് ക്രെയിൻ വീണുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 30 ഓളം പേർക്ക്…

1 day ago