ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ് മാതളനീര് അടങ്ങിയ ഫേസ്ബാക്കുകള്‍. മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം മൃദുവാക്കാനായി മാതളവും പനിനീരും ചേര്‍ന്ന ഫേസ്ബാക്ക് ഉപയോഗിക്കാം. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഫ്രഷായ മാതളം അരച്ചതും ഒപ്പം പനിനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മൃതകോശങ്ങള്‍ നീങ്ങി ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകും. മാതളം നന്നായി പിഴിഞ്ഞെടുത്ത നീര് മുള്‍ട്ടാണി മിട്ടിയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയുക.
ഇങ്ങനെ ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും.നന്നായി മാതളം അരച്ചെടുത്ത് അല്‍പ്പം തേനില്‍ കലര്‍ത്തി മുഖത്തിടുന്നത് മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറാന്‍ സഹായിക്കും. മാതളത്തിലടങ്ങിയിട്ടുള്ള ഫ്‌ലേവോനോയിഡുകളും പ്രോആന്റോസയനിഡിനുകളും കറുത്ത പാടുകള്‍ കുറയ്ക്കാന്‍ ഉപകരിക്കും.ഇത് കൂടാതെ മാതളത്തിന്റെ നീര് പുരട്ടിയാല്‍ മുടിയിലെ കെട്ടുകള്‍ വളരെ വേഗത്തില്‍ നിവര്‍ത്തിയെടുക്കാനും എണ്ണമയം നഷ്ടമായി പൊട്ടിത്തുടങ്ങിയ മുടി മാനേജബിള്‍ ആക്കാനും മാതളനീര് സഹായിക്കും
ന്യൂഡൽഹി: ഇന്ത്യയുടെ 77-ാമത് റിപ്പബ്ലിക് ദിന പരേഡിൽ പാക് കള്ളപ്രചാരണങ്ങൾ തകർത്ത് ഇന്ത്യൻ റഫേൽ. ഓപ്പറേഷൻ സിന്ദൂർ സമയത്ത് തങ്ങൾ…
എന്റർപ്രൈസ് അയർലണ്ട് പിന്തുണയ്ക്കുന്ന കമ്പനികളിലെ ജോലികളുടെ എണ്ണം കഴിഞ്ഞ വർഷം 2,938 വർദ്ധിച്ച് 232,425 ആയി ഉയർന്നു. ആഗോളതലത്തിൽ ഐറിഷ്…
ഞായറാഴ്ച ഡബ്ലിനിൽ നിന്ന് പ്രത്യേകം ചാർട്ടേഡ് വിമാനത്തിൽ ഗാർഡ 33 പോളിഷ് , ലിത്വാനിയൻ പൗരന്മാരെ നാടുകടത്തി. ഇരുപത് മുതൽ…
ഷാജി പാപ്പനും. കൂട്ടരും പ്രേക്ഷകമനസ്സിൽ ഇടം തേടിയകഥാപാത്രങ്ങൾ ആണ്.മിഥുൻ മാനുവൽ തോമസ്സ് രചനയും സംവിധാനവും നിർവ്വഹിച്ച ആട്, ആട്-2, എന്നീ…
കാഡോ കൗണ്ടി(ഒക്‌ലഹോമ): കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കാണാതായ 12 വയസ്സുകാരൻ റയാൻ "ആർജെ" ഡേവിസിനെ സുരക്ഷിതനായി കണ്ടെത്തി. കുട്ടിയെ കണ്ടെത്തിയതിന്…
77 -ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും സുപ്രീം കോടതി…