gnn24x7

കഴിക്കാനുള്ള രുചി മാത്രമല്ല മാതളത്തിന് ആരോ​ഗ്യ​ഗുണങ്ങളും നിരവധിയാണെന്ന് അറിയാമോ?

0
634
gnn24x7

ചര്‍മ്മം തിളങ്ങാനും മൃദുലമാകാനും അത്യുത്തമമാണ് മാതളനീര് അടങ്ങിയ ഫേസ്ബാക്കുകള്‍. മൃതകോശങ്ങളെ നീക്കം ചെയ്ത് ചര്‍മ്മം മൃദുവാക്കാനായി മാതളവും പനിനീരും ചേര്‍ന്ന ഫേസ്ബാക്ക് ഉപയോഗിക്കാം. മാതളത്തിന്റെ തൊലി ഉണക്കിപ്പൊടിച്ചതും ഫ്രഷായ മാതളം അരച്ചതും ഒപ്പം പനിനീരും ചേര്‍ത്ത് മുഖത്തിട്ടാല്‍ മൃതകോശങ്ങള്‍ നീങ്ങി ചര്‍മ്മം മൃദുലവും തിളക്കമുള്ളതുമാകും. മാതളം നന്നായി പിഴിഞ്ഞെടുത്ത നീര് മുള്‍ട്ടാണി മിട്ടിയുമായി യോജിപ്പിച്ച് മുഖത്ത് പുരട്ടി 15 മിനിറ്റുകള്‍ക്ക് ശേഷം കഴുകിക്കളയുക.

ഇങ്ങനെ ആഴ്ചയില്‍ മൂന്നോ നാലോ തവണ ചെയ്യുന്നത് ചര്‍മ്മത്തിന് തിളക്കം കൂട്ടാന്‍ സഹായിക്കും.നന്നായി മാതളം അരച്ചെടുത്ത് അല്‍പ്പം തേനില്‍ കലര്‍ത്തി മുഖത്തിടുന്നത് മുഖക്കുരു വന്നതിന് ശേഷമുള്ള പാടുകള്‍ മാറാന്‍ സഹായിക്കും. മാതളത്തിലടങ്ങിയിട്ടുള്ള ഫ്‌ലേവോനോയിഡുകളും പ്രോആന്റോസയനിഡിനുകളും കറുത്ത പാടുകള്‍ കുറയ്ക്കാന്‍ ഉപകരിക്കും.ഇത് കൂടാതെ മാതളത്തിന്റെ നീര് പുരട്ടിയാല്‍ മുടിയിലെ കെട്ടുകള്‍ വളരെ വേഗത്തില്‍ നിവര്‍ത്തിയെടുക്കാനും എണ്ണമയം നഷ്ടമായി പൊട്ടിത്തുടങ്ങിയ മുടി മാനേജബിള്‍ ആക്കാനും മാതളനീര് സഹായിക്കും

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here