Health & Fitness

സോറിയാസിസ്

 

ഈ രോഗം കൊണ്ട്  നിരവധി പേർ കഷ്ടപ്പെടുന്നു. മുഖ്യകാരണം വിരുദ്ധാഹാരങ്ങൾ കാരണം അതായത്  ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, ബേക്കറി പലഹാരങ്ങൾ, മൈദയുടെ അമിത് ഉപയോഗം എന്നിവ കാരണം ശരീരത്തിൽ കെട്ടികിടക്കുന്ന വിഷാംശം പുറത്തു കളയുന്നത്തിനു ശരീരം ചെയ്യുന്ന പ്രവർത്തികളിൽ ഒന്നാണ് ഇത്.  പഴയ കാലത്തു ഓരോ വീട്ടിലും കുട്ടികളെ കുറഞ്ഞത് ആറു മാസത്തിൽ ഒരിക്കൽ ഒരു ദിവസം വയർ ഇളക്കുന്ന ഓർ പരിപാടി ഉണ്ടായിരുന്നു. അത് കൊണ്ട് ശരീരത്തിൽ കെട്ടി കിടക്കുന്ന അഴുക്കുകൾ വെളിയിൽ പോയി കുടൽ ശുദ്ധമാകുന്നു “കുടൽ ശുദ്ധമായാൽ ഉടൽ ശുദ്ധം എന്ന് സിദ്ധ വൈദ്യം പറയും”

മരുന്നുകൾ 

കാർകോകിലരി  – 50  ഗ്രാം 

ഉണങ്ങിയ ആര്യവേപ്പില പൊടി  – 50  ഗ്രാം 

ചീനപ്പാവ്  – 25 ഗ്രാം 

വെള്ള കുരുമുളക്  – 10 ഗ്രാം 

മുകളിൽ പറഞ്ഞവകൾ ഒരു കല്ലിൽ ഇട്ടു ഇടിച്ചു ചൂർണ്ണമാക്കി നല്ലവണ്ണം ഇളക്കി ഒരു കുപ്പി ഭരണിയിൽ സൂക്ഷിക്കുക, ഇതിൽ നിന്നും 5 ഗ്രാം വീതം ദിവസവും രാവിലെ ഭക്ഷണ ശേഷം കഴിക്കുക.

ഈ മരുന്ന് കഴിക്കുന്നതിനു മുൻപ് നന്നായി വയർ ഇളക്കുക, നോൺ വേജ് ഭക്ഷണം, മൈദാ, പേരക്കായ്, പടവലങ്ങ, ചോളവും ചോള ഭക്ഷണം, ബേക്കറി പലഹാരങ്ങൾ ഇവകൾ പൂർണമായും ഒഴിവാക്കണം, ശരീര ഉഷ്ണം കൂടാതെ നോക്കണം സോപ്പ് ചീപ്പ് വകകൾ ഉപയോഗിച്ചിരുന്നത് കളയണം. വസ്ത്രങ്ങൾ ആര്യവേപ്പിലയും അല്പം മഞ്ഞളും ചേർത്തു തിളച്ച വെള്ളത്തിൽ കഴുകി നല്ല വെയിലിൽ ഉണക്കണം. ക്രമേണ ചൊറിച്ചിൽ, പുകച്ചിൽ, എരിച്ചിൽ ഇവകൾ മാറും. സോപ്പ് ഉപയോഗിക്കരുത്, ഇതോടൊപ്പം താഴെ പറയുന്ന പൊടി കൂടെ ശരീരത്തിൽ ബാധിച്ച ഭാഗത്തു തേച്ചു പിടിപ്പിക്കണം.

കരിംജീരക പൊടി

കരിംജീരകം, കാർകോകിലരി, ചെറുപയർ, മഞ്ഞൾ, രാമച്ചം ഇവകൾ സമ അളവ് എടുത്തു നല്ലവണ്ണം പൊടിച്ചു കുളിക്കുന്നതിനു മുൻപ് ഒരു പേസ്റ് മാതിരി ആക്കി ബാധിച്ച ഭാഗത്തു പുരട്ടി പത്തു മിനിറ്റു വെയിൽ കൊണ്ടതിനു ശേഷം കുളിക്കുക. സോപ്പ് ഉപയോഗിക്കരുത്. ചീയാക്കായ് പൊടി ഉപയോഗിച്ചു കുളിക്കുക. കുളിച്ചതിനു ശേഷം വെട്ടുപാല തൈലം പുരട്ടുക ആവശ്യമെങ്കിൽ. സോറിയാസിസ് ഭേദമാകും. ക്രമേണ തൊലി സ്വാഭാവിക നിറം ആകും. പക്ഷെ പഥ്യം കഠിനമായി പാലിക്കണം.

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/JhxiciOJCEF28fswCzOCIB

Sub Editor

Share
Published by
Sub Editor

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

30 mins ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

2 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

23 hours ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago