America

അമേരിക്കയിൽ അതിശൈത്യം; രണ്ടായിരത്തിലേറെ വിമാനങ്ങൾ റദ്ദാക്കി

അമേരിക്കയിൽ അതിശൈത്യം പിടിമുറുക്കിയതിന് പിന്നാലെ റദ്ദാക്കിയത് 2000ൽ അധികം വിമാന സർവ്വീസുകൾ. വെള്ളിയാഴ്ച വരെയുള്ള കണക്കുകളുടെ അടിസ്ഥാനത്തിൽ 12 സംസ്ഥാനങ്ങളിലായാണ് രണ്ടായിരത്തിലധികം വിമാന സർവ്വീസുകൾ റദ്ദായിട്ടുള്ളത്. ഈ വാരാന്ത്യത്തോടെ ശൈത്യം അതീവ കഠിനമാകുമെന്നാണ് കാലാവസ്ഥ വിഭാഗം വിശദമാക്കുന്നത്. ഇതോടെ സാഹചര്യം ഇനിയും ദുഷ്കരമാകുമെന്നാണ് സൂചന. 5846 വിമാനങ്ങളാണ് വൈകി ഓടുന്നതെന്നാണ് ഫ്ലൈറ്റ് അവേർ വിശദമാക്കുന്നത്. സൌത്ത് വെസ്റ്റ് കമ്പനിയുടെ വിമാനങ്ങളാണ് റദ്ദാക്കി സർവ്വീസുകളുടെ എണ്ണത്തിൽ മുന്നിലുള്ളത്. 401 വിമാനങ്ങളാണ് സൌത്ത് വെസ്റ്റ് എയർലൈന്‍ റദ്ദാക്കിയിട്ടുള്ളത്. സ്കൈവെസ്റ്റ് 358 വിമാനങ്ങൾ റദ്ദാക്കി പട്ടികയിൽ തൊട്ട് പിന്നാലെയുണ്ട്.

സർവ്വീസ് തുടരാനാകാത്ത രീതിയിലുള്ള കാലാവസ്ഥാ സ്ഥിതിയാണ് നിലവിലുള്ളതെന്നാണ് മിഡ് വെസ്റ്റ് എയർലൈന്‍ സാഹചര്യത്തേക്കുറിച്ച് വാർത്താക്കുറിപ്പിൽ വിശദമാക്കുന്നത്. ചിക്കാഗോ, ഡിട്രോയിറ്റ്, ഓമാഹ അടക്കമുള്ള മേഖലകളിലും വിമാന സർവ്വീസുകളെ അതിശൈത്യം സാരമായി ബാധിച്ചിട്ടുണ്ട്.
യുണൈറ്റഡ് വിമാനക്കമ്പനി 284 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതിൽ ചിലത് ശനിയാഴ്ച വരെയുള്ള വിമാനങ്ങളാണ് റദ്ദാക്കിയിട്ടുള്ളത്. നേരത്തെ അമേരിക്കൻ വ്യോമയാന ഏജൻസി നിർദ്ദേശം അനുസരിച്ച് സുരക്ഷാ പരിശോധനകൾ പുരോഗമിക്കുന്നതിനാൽ ബോയിംഗ് 737 മാക്സ് 9 വിഭാഗത്തിലെ 171 വിമാനങ്ങൾ സർവ്വീസ് നിർത്തി വച്ചിരുന്നു. ഇതിന് പിന്നാലെയാണ് അതിശൈത്യം മൂലം സർവ്വീസുകൾ റദ്ദാക്കുന്നത്.

Follow the GNN24X7 IRELAND channel on WhatsApp: https://whatsapp.com/channel/0029Va4AM6UElagtUTDuQQ0S

GNN NEWS IRELAND നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക.

https://chat.whatsapp.com/Fvb5dzrOEnRCV2ReS4R7Gb

Newsdesk

Recent Posts

കോർക്കിൽ പുതിയ റെയിൽവേ സ്റ്റേഷന് അനുമതി; 2027ൽ നിർമ്മാണം തുടങ്ങും

Cork: അയർലണ്ടിലെ പുതിയ റെയിൽവേ സ്റ്റേഷനായി Blackpool-ൽ നിർമിക്കുന്ന സ്റ്റേഷന് പ്ലാനിങ് അനുമതി ലഭിച്ചു. Cork Area Commuter Rail…

1 hour ago

ട്രംപിന്റെ അയർലണ്ട് സന്ദർശനത്തിന് തുടക്കം; യൂണിഫൈഡ് അയർലണ്ടിനെ പിന്തുണച്ച് ട്രംപ്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലണ്ട് സന്ദർശനം രാഷ്ട്രീയമായും നയതന്ത്രപരമായും വലിയ ശ്രദ്ധ നേടുന്നു. രണ്ട് ദിവസത്തെ സന്ദർശനത്തിന്റെ ഭാഗമായി…

3 hours ago

ട്രംപിന്റെ സന്ദർശനം: നാളെ ഡബ്ലിനിൽ കർശന നിയന്ത്രണങ്ങൾ; യാത്രക്കാർക്ക് ജാഗ്രതാ നിർദേശം

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…

1 day ago

ഒക്ടോബർ 12 മുതൽ Energia ഗ്യാസ്–വൈദ്യുതി നിരക്കുകൾ ഉയർത്തും

Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…

1 day ago

എം.പത്മകുമാർ അമലാ പോൾ ചിത്രം ആരംഭിച്ചു

ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…

1 day ago

രഞ്ജിത്തിൻ്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടുത്തുന്ന പ്രതിമുഖങ്ങൾ

പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…

2 days ago