തിരുവനന്തപുരം: കേരളത്തിലും കോവിഡ് ടെസ്റ്റിനുള്ള ചിലവ് കുറയ്ക്കും. സ്വകാര്യ ലാബുകളിലും ആശുപത്രികളിലും കോവിഡ് ടെസ്റ്റിനുള്ള നിരക്കുകള്‍ കുറയ്ക്കാന്‍ തീരുമാനമായി. പി.പി.ഇ കിറ്റുകള്‍ക്കും മറ്റും വില കുറച്ച സാഹചര്യത്തിലാണ് കേരളവും ഇത്തരത്തില്‍ ഒരു തീരുമാനത്തിലെത്തിയത്. എന്നാല്‍ വില കുറയുന്നതോടെ നിലവാരം കുറഞ്ഞതും വിലയില്ലാത്തതുമായ പരിശോധന ഉപാധികള്‍ ഒരിക്കലും ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം നല്‍കിയട്ടുണ്ട്.
ഇപ്പേള്‍ നിലവില ആന്റീജന്‍ ടെസ്റ്റിന് 650 രൂപയും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 2100 രൂപയുമാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഇത് 300 രൂപയും 1500 രൂപയുമായി കുറയും. എന്നാല്‍ ചില സംസ്ഥാനങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് 600 രൂപയാക്കി താഴ്ത്തി. ഇത് ടെസ്റ്റിന്റെ നിലവാരം കുറയ്ക്കാന്‍ സാധ്യതയുണ്ടെന്നും കേരളം അത്രയ്ക്ക് കുറയ്ക്കില്ലെന്നും ആരോഗ്യമന്ത്രിയുടെ ഓഫീസ് സൂചിപ്പിച്ചു.
അതുപോലെ പി.പി.ഇ കിറ്റിന് തുടക്കത്തില്‍ 1000 ത്തിനും 1500 നും ഇടയിലായിരുന്നു. ഇപ്പോഴത് 100 നും 200 നും ഇടയിലേക്കായി മാറി. ആര്‍.ടി.പി.സി.ആര്‍ കിറ്റിന് തുടക്കത്തില്‍ 500 രൂപയും ഇപ്പോള്‍ 250 നും 300 നും ഇടയിലാണ്. ഇന്ത്യയില്‍ കോവിഡ് പരിശോധാന ഉപാധികള്‍ ഉണ്ടാക്കുന്ന കമ്പനികള്‍ കൂടിയതും സുലഭമായി ഇവ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയതിന്റെ പശ്ചാത്തലത്തിലാണ് വിലക്കുറവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.
ഡബ്ലിൻ വിമാനത്താവളത്തിൽ നിന്ന് മിഡിൽ ഈസ്റ്റിലെ വിമാനത്താവളങ്ങളിലേക്ക് ഇന്ന് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ സർവീസുകളും എയർലൈനുകൾ റദ്ദാക്കി. റദ്ദാക്കിയ…
അയർലണ്ടിലെ പ്രമുഖ റിക്രൂട്ടിങ് ഏജൻസി Vista Career Solutions ഗ്രൂപ്പിന്റെ ഡയറക്ടർ ലാലു പോളിന്റെ മാതാവ് ലീല്ലി പോൾ അന്തരിച്ചു.…
മനാമ: ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേരെ ഇറാന്റെ കനത്ത ആക്രമണം. സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ…
പൊങ്കാല എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഏ. ബി. ബിനിൽ തമിഴിലേക്ക് പ്രവേശിക്കുന്നു.പോർമുഴക്കം എന്ന ചിത്രമാണ് ബിനിൽ സംവിധാനം ചെയ്യുന്നത്. വടിവേലുവാണ്…
വിവാദപരമായ പുതിയ വാടക നിയമങ്ങൾ മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വന്നു. ഭവന വിതരണം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമായതിനാലാണ് പുതിയ നിയമം…
കോർക്ക്: അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിച്ച ബൈബിൾ ക്വിസിൻ്റെ നാഷണൽ ഗ്രാൻ്റ് ഫിനാലെ - ബിബ്ലിയ…