യൂറോപ്പ്: നോവല്‍ കൊറോണ വൈറസ് ശക്തമായി ആഞ്ഞടിച്ച ഭൂഖണ്ഡങ്ങളില്‍ ഒന്നാണ് യൂറോപ്യന്‍ ഭൂഖണ്ഡം. യൂറോപ്പിലെ മിക്ക രാജ്യങ്ങളിലും നാശം വിതച്ചുകൊണ്ടാണ് കൊറോണ ശക്തിപ്രാപിച്ചത്. വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും ദിവസവും മരണ സംഖ്യ കുതിച്ചുയര്‍ന്നു. ലോകം പോലും ഞെട്ടിത്തരിക്കുന്ന രീതിയിലുള്ള മരണങ്ങളാണ് ഫ്രാന്‍സ്, ഇറ്റലി, പോളണ്ട്, ജര്‍മ്മനി തുടങ്ങിയ പല രാജ്യങ്ങളിലുമായി സംഭവിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളില്‍ പെട്ടെന്നു തന്നെ വാക്‌സിനേഷനുകള്‍ വിതരണം ചെയ്യാനുള്ള എല്ലാ വിധ സംവിധാനങ്ങളും തയ്യാറായി കഴിഞ്ഞു. ഞായറാഴ്ച പോളണ്ടില്‍ ബ്രിഗിറ്റ് വെര്‍നര്‍ എന്ന 70 പ്രായമുള്ള വ്യക്തിക്ക് വാക്‌സിനേഷന്‍ നല്‍കികൊണ്ട് കാമ്പൈന്‍ ആരംഭിച്ചു.
എല്ലായിടത്തും തുടരുന്നതുപോലെ പ്രായമുള്ളവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ആദ്യ ഘട്ടമെന്ന നിലയില്‍ വാക്‌സിനേഷന്‍ നല്‍കുന്നത്. ഏതാണ്ട് 450 മില്ല്യന്‍ ജനങ്ങളാണ് ഈ കൊറോണ വൈറസ് കാരണം ഇപ്പോഴും യൂറോപ്യന്‍ രാജ്യങ്ങളിലായി ബുദ്ധിമുട്ടുന്നത്. ഇതിനിടയിലാണ് ബ്രിട്ടണില്‍ രൂപപ്പെട്ട ജനതകമാറ്റം സംഭവിച്ച കൊറോണ വൈറസിന്റെ വ്യാപനം ഒരു ഭീഷണിയായി ഉയരുന്നത്.
ഇതിനകം 350,000 ജനങ്ങള്‍ യൂറോപ്പിലെ 27 രാഷ്ട്രങ്ങളിലായി മരണപ്പെട്ടു. ഈ ദുരന്തത്തിന്റെ തുടക്കം ഫിബ്രവരി 15 ന് ഫ്രാന്‍സിലായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പോളണ്ട് കണ്ട ഏറ്റവും ദുരന്തപരമായ മരണങ്ങള്‍ നവംബര്‍ മാസങ്ങളിലായിരുന്നു. ഇതിനകം ഉദ്ദേശ്യം 80 മില്ല്യണിലധികം ആളുകള്‍ ഇപ്പോള്‍ ലോകത്ത് കോറൊണ ബാധിച്ചു കഴിഞ്ഞു. 1.7 മില്ല്യണ്‍ ആളുകള്‍ മരണപ്പെടുകയും ചെയ്തു.
കാനഡ, ഫ്രാന്‍സ്, ജപ്പാന്‍, സ്‌പെയിന്‍, സ്വീഡന്‍, നോര്‍വേ എന്നീ രാജ്യങ്ങളില്‍ ജനിതകമാറ്റം സംഭവിച്ച വൈറസിന്റെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. അവരെല്ലാം ബ്രിട്ടണില്‍ നിന്നും യാത്ര ചെയ്ത് വന്നവരിലാണ്. എന്നാല്‍ അത് പരക്കാതെ നിയന്ത്രിക്കുവാന്‍ സാധ്യമായിട്ടുണ്ടെന്നാണ് കരുതുന്നത്. അതേസന്ദര്‍ഭത്തില്‍ ആഫ്രിക്കയില്‍ ഇപ്പോള്‍ പുതിയ കൊറോണ വൈറസ് വ്യാപനത്തിന്റെ തരംഗം വീശിക്കൊണ്ടിരിക്കുന്നുണ്ട്. അത് പുതിയതരം കൊറോണ വൈറസ് ആണെന്നാണ് സംശയിക്കപ്പെടുന്നത്. സ്ഥിരീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…