കുന്നമംഗലം : കോഴിക്കോട് കുന്നമംഗലത്ത് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് തന്ത്രപരമായി പിടികൂടി. 44 കിലോ കഞ്ചാവുമായി കുന്നംകുളം സ്വദേശിയായ നിസാമിനെയാണ് പോലീസ് പിടികൂടിയത്. പുതുവത്സര ത്തോടനുബന്ധിച്ച് ആവശ്യക്കാർ ഏറെയുണ്ടെന്നുള്ള ധാരണയിൽ കച്ചവടത്തിന് കൊണ്ടുവന്നതാണ് പിടിക്കപ്പെട്ട കഞ്ചാവ്.
ജില്ലാ നാർകോട്ടിക് വിഭാഗത്തിന് കേരളത്തിന് പുറത്തുനിന്നും കഞ്ചാവ് ന്യൂഇയർ പ്രമാണിച്ച് വിതരണത്തിനായി എത്തുന്നു എന്ന രഹസ്യ വിവരം ലഭിച്ചു അതിൻറെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വ്യാപകമായ തിരച്ചിലിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. മഹാരാഷ്ട്രയിൽ നിന്നാണ് ഈ കഞ്ചാവ് എത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്. നിസാമിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. വിതരണത്തിനും ആവശ്യത്തിനുമായി എത്തുന്ന മറ്റ് ശൃംഖലയിലെ ആളുകളെ കണ്ടെത്തുകയാണ് നാർക്കോട്ടിക് വിഭാഗത്തിനെ ലക്ഷ്യം.
നഗരത്തിലൂടെ കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഏജൻറ്മാർക്ക് എത്തിക്കാനായിരുന്നു പിടിക്കപ്പെട്ട കഞ്ചാവ് കൊണ്ടുപോയിരുന്നത്. കാറിന്റെ സീറ്റിന് പിറകിൽ അടിയിലായി ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ഒരിക്കലും കണ്ടു പിടിക്കരുത് എന്ന ഉദ്ദേശത്തോടുകൂടി ഒളിപ്പിച്ചുവെച്ച കഞ്ചാവ് നാർകോട്ടിക് വിഭാഗവും പോലീസും വളരെ എളുപ്പത്തിൽ കണ്ടെത്തുകയായിരുന്നു.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അയർലൻഡ് സന്ദർശനത്തിന് മുന്നോടിയായി ഡബ്ലിനിൽ കർശന സുരക്ഷാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. സെപ്റ്റംബർ 12ന് ട്രംപ്…
Energia ഉപഭോക്താക്കൾക്ക് വീണ്ടും ഊർജബിൽ വർധന. ഒക്ടോബർ 12, 2026 മുതൽ ഗ്യാസ്, വൈദ്യുതി നിരക്കുകൾ ഉയർത്തുമെന്ന് Energia പ്രഖ്യാപിച്ചു.…
ദക്ഷിണേന്ത്യൻ സിനിമകളിലെ പ്രമുഖ നടി അമലാ പോളിനെ കേന്ദ്ര കഥാപാത്രമാക്കി എം പത്മകുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണം…
പ്രശസ്‌ത സംവിധായകനായ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആൻഡ് ഓർഡർ എന്ന ചിത്രത്തിലൂടെ അഞ്ചു പുതിയ അഭിനേതാക്കളെ ക്കൂടി മലയാള…
നീനാ (കൗണ്ടി ടിപ്പററി): മലയാളികളുടെ ഐശ്വര്യത്തിന്റെ പ്രതീകമായ ഓണത്തെ മാസങ്ങൾ നീണ്ട ആഘോഷാരവങ്ങളുമായി വരവേറ്റ് നീനാ കൈരളി.കൈരളി അംഗങ്ങളെ നാല്…
അയർലൻഡിലെ 700,000-ത്തിലധികം Bord Gáis Energy ഉപഭോക്താക്കൾക്ക് വീണ്ടും വൈദ്യുതി-ഗ്യാസ് ബില്ലിൽ വലിയ വർധന. ഒക്ടോബർ 9, 2026 മുതൽ…